They have not appraised Allah with true appraisal, while the earth entirely will be [within] His grip on the Day of Resurrection, and the heavens will be folded in His right hand. Exalted is He and high above what they associate with Him. (Az-Zumar [39] : 67)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അല്ലാഹുവെ പരിഗണിക്കേണ്ട വിധം ഇക്കൂട്ടര്‍ പരിഗണിച്ചിട്ടില്ല. ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ ഭൂമി മുഴുവന്‍ അവന്റെ കൈപ്പിടിയിലൊതുങ്ങും. ആകാശങ്ങള്‍ അവന്റെ വലംകയ്യില്‍ ചുരുട്ടിക്കൂട്ടിയതായിത്തീരും. അവനെത്ര പരിശുദ്ധന്! ഇവരാരോപിക്കുന്ന പങ്കാളികള്‍ക്കെല്ലാം അതീതനും അത്യുന്നതനുമാണവന്‍. (അസ്സുമര്‍ [39] : 67)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അല്ലാഹുവിന് കൽപ്പിച്ചു നൽകേണ്ട ആദരവ് ബഹുദൈവാരാധകർ അവന് കൽപ്പിച്ചു നൽകിയിട്ടില്ല. അതു കൊണ്ടാണല്ലോ അവർ അല്ലാഹുവിന് പുറമെയുള്ള ദുർബലരും അശക്തരുമായ സൃഷ്ടികളെ അവനോടൊപ്പം പങ്കു ചേർത്തത്? അല്ലാഹുവിൻ്റെ ശക്തിയെ കുറിച്ച് അവർ അശ്രദ്ധരാവുകയും ചെയ്തു. അതിൻ്റെ അടയാളങ്ങളിൽ ഒന്നാണ് പർവ്വതങ്ങളും വൃക്ഷങ്ങളും അരുവികളും സമുദ്രങ്ങളുമെല്ലാമുള്ള ഭൂമി മുഴുവൻ അന്ത്യനാളിൽ അല്ലാഹുവിൻ്റെ കൈപ്പിടിയിലായിരിക്കും എന്നത്. ഏഴ് ആകാശങ്ങൾ അവൻ്റെ വലതുകയ്യിൽ ചുരുട്ടിപ്പിടിച്ച നിലയിലുമായിരിക്കും. ബഹുദൈവാരാധകർ പറയുകയും വിശ്വസിക്കുകയും ചെയ്യുന്നതിൽ നിന്നെല്ലാം അല്ലാഹു പരിശുദ്ധനും മഹത്വമുള്ളവനുമായിരിക്കുന്നു.