And those who disbelieved will be driven to Hell in groups until, when they reach it, its gates are opened and its keepers will say, "Did there not come to you messengers from yourselves, reciting to you the verses of your Lord and warning you of the meeting of this Day of yours?" They will say, "Yes, but the word [i.e., decree] of punishment has come into effect upon the disbelievers." (Az-Zumar [39] : 71)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
സത്യനിഷേധികള്‍ കൂട്ടംകൂട്ടമായി നരകത്തീയിലേക്ക് നയിക്കപ്പെടും. അങ്ങനെ അവര്‍ അതിനടുത്തെത്തിയാല്‍ അതിന്റെ കവാടങ്ങള്‍ തുറക്കപ്പെടും. അതിന്റെ കാവല്ക്കാര് അവരോടിങ്ങനെ ചോദിക്കും: ''നിങ്ങളുടെ നാഥന്റെ വചനങ്ങള്‍ ഓതിക്കേള്‍പ്പിച്ചു തരികയും ഈ ദിനത്തെ കണ്ടുമുട്ടേണ്ടിവരുമെന്ന് മുന്നറിയിപ്പു നല്‍കുകയും ചെയ്ത, നിങ്ങളില്‍നിന്നുതന്നെയുള്ള ദൈവദൂതന്മാര് നിങ്ങളിലേക്ക് വന്നെത്തിയിരുന്നില്ലേ?'' അവര്‍ പറയും: 'അതെ. പക്ഷേ, സത്യനിഷേധികള്‍ക്ക് ശിക്ഷാവിധി സ്ഥിരപ്പെട്ടുപോയി.' (അസ്സുമര്‍ [39] : 71)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
സത്യനിഷേധികള്‍ കൂട്ടം കൂട്ടമായി നരകത്തിലേക്ക് നയിക്കപ്പെടുകയും ചെയ്യും. അങ്ങനെ അവര്‍ അതിന്നടുത്തു വന്നാല്‍ അതിന്റെ വാതിലുകള്‍ തുറക്കപ്പെടും. അതിന്റെ (നരകത്തിന്റെ) കാവല്ക്കാര് അവരോട് ചോദിക്കും: നിങ്ങള്‍ക്ക് നിങ്ങളുടെ രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങള്‍ ഓതികേള്‍പിക്കുകയും, നിങ്ങള്‍ക്കുള്ളതായ ഈ ദിവസത്തെ കണ്ടുമുട്ടുന്നതിനെപ്പറ്റി നിങ്ങള്‍ക്ക് താക്കീത് നല്‍കുകയും ചെയ്യുന്ന നിങ്ങളുടെ കൂട്ടത്തില്‍ നിന്നുതന്നെയുള്ള ദൂതന്മാര് നിങ്ങളുടെ അടുക്കല്‍ വന്നിട്ടില്ലേ? അവര്‍ പറയും: അതെ. പക്ഷെ സത്യനിഷേധികളുടെ മേല്‍ ശിക്ഷയുടെ വചനം സ്ഥിരപ്പെട്ടു പോയി.
2 Mokhtasar Malayalam
അല്ലാഹുവിനെ നിഷേധിച്ചവരെ മലക്കുകൾ നരകത്തിലേക്ക് നിന്ദ്യരായ നിലക്ക് കൂട്ടംകൂട്ടമായി തെളിക്കും. അങ്ങനെ അവർ നരകത്തിൻ്റെ അടുക്കൽ എത്തിയാൽ നരകം ഏൽപ്പിക്കപ്പെട്ടിട്ടുള്ള അതിൻ്റെ കാവൽക്കാരായ മലക്കുകൾ നരകവാതിലുകൾ തുറക്കും. ആക്ഷേപങ്ങൾ ചൊരിഞ്ഞു കൊണ്ടായിരിക്കും അവരെ മലക്കുകൾ വരവേൽക്കുക; അവർ പറയും: നിങ്ങളുടെ കൂട്ടത്തിൽ നിന്ന് തന്നെയുള്ള നബിമാർ അവരുടെ മേൽ അവതരിപ്പിക്കപ്പെട്ട അല്ലാഹുവിൻ്റെ ആയത്തുകൾ നിങ്ങൾക്ക് പാരായണം ചെയ്തു കേൾപ്പിച്ചു കൊണ്ടും, അന്ത്യനാളിലെ കടുത്ത ശിക്ഷയെ കുറിച്ച് താക്കീത് ചെയ്തു കൊണ്ടും നിങ്ങളിലേക്ക് വന്നിട്ടില്ലേ?! തങ്ങളുടെ (സ്വന്തം തെറ്റുകൾ) അംഗീകരിച്ചു കൊണ്ട് (അല്ലാഹുവിനെ) നിഷേധിച്ചവർ പറയും: അതെ! അതെല്ലാം ഉണ്ടായിട്ടുണ്ട്. എന്നാൽ ശിക്ഷയുടെ വചനം (അല്ലാഹുവിനെ) നിഷേധിച്ചവരുടെ മേൽ സ്ഥിരപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഞങ്ങളാകട്ടെ, (അല്ലാഹുവിനെ) നിഷേധിക്കുന്നവരുമായിരുന്നു.