And they will say, "Praise to Allah, who has fulfilled for us His promise and made us inherit the earth [so] we may settle in Paradise wherever we will. And excellent is the reward of [righteous] workers." (Az-Zumar [39] : 74)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അവര്‍ പറയും: ഞങ്ങളോടുള്ള വാഗ്ദാനം പൂര്‍ത്തീകരിച്ചു തരികയും ഞങ്ങളെ ഭൂമിയുടെ അവകാശികളാക്കുകയും ചെയ്ത അല്ലാഹുവിന് സ്തുതി. ഈ സ്വര്‍ഗത്തില്‍ നാമുദ്ദേശിക്കുന്നേടത്ത് നമുക്കു താമസിക്കാമല്ലോ. അപ്പോള്‍ കര്‍മം ചെയ്യുന്നവരുടെ പ്രതിഫലം എത്ര മഹത്തരം! (അസ്സുമര്‍ [39] : 74)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അവര്‍ പറയും: നമ്മളോടുള്ള തന്റെ വാഗ്ദാനം സത്യമായി പാലിക്കുകയും സ്വര്‍ഗത്തില്‍ നിന്ന് നാം ഉദ്ദേശിക്കുന്ന സ്ഥലത്ത് നമുക്ക് താമസിക്കാവുന്ന വിധം ഈ (സ്വര്‍ഗ) ഭൂമി നമുക്ക് അവകാശപ്പെടുത്തിത്തരികയും ചെയ്ത അല്ലാഹുവിന് സ്തുതി. അപ്പോള്‍ പ്രവര്‍ത്തിച്ചവര്‍ക്കുള്ള പ്രതിഫലം എത്ര വിശിഷ്ടം!
2 Mokhtasar Malayalam
സ്വർഗത്തിൽ പ്രവേശിച്ചാൽ (അല്ലാഹുവിൽ) വിശ്വസിച്ചവർ പറയും: തൻ്റെ ദൂതന്മാരുടെ വാക്കുകളിലൂടെ നമുക്ക് നൽകിയ വാഗ്ദാനം നിറവേറ്റിയ അല്ലാഹുവിന് സർവ്വസ്തുതികളും. നമ്മെ സ്വർഗത്തിൽ പ്രവേശിപ്പിക്കാമെന്ന് അവൻ നമുക്ക് വാഗ്ദാനം നൽകിയിരുന്നു. ഈ സ്വർഗഭൂമി അവൻ നമുക്ക് അനന്തരം നൽകിയിരിക്കുന്നു. നമുക്ക് ഇഷ്ടമുള്ളിടത്തെല്ലാം ഇവിടെ നമുക്ക് വസിക്കാം. തങ്ങളുടെ രക്ഷിതാവിൻ്റെ തിരുവദനം പ്രതീക്ഷിച്ചു കൊണ്ട് സൽകർമ്മങ്ങൾ പ്രവർത്തിക്കുന്നവരുടെ പ്രതിഫലം എത്ര വിശിഷ്ടമായിരിക്കുന്നു!