എന്നാല്‍ തീര്‍ച്ചയായും സംഭവിച്ചു, ഉണ്ടായി (സ്ഥിരപ്പെട്ടു)
ajruhu
أَجْرُهُۥ
his reward
അവന്റെ പ്രതിഫലം
ʿalā l-lahi
عَلَى ٱللَّهِۗ
on Allah
അല്ലാഹുവിന്റെ മേല്‍
wakāna l-lahu
وَكَانَ ٱللَّهُ
And is Allah
അല്ലാഹു ആകുന്നുതാനും
ghafūran
غَفُورًا
Oft-Forgiving
വളരെ പൊറുക്കുന്നവന്‍
raḥīman
رَّحِيمًا
Most Merciful
കരുണാനിധി
Wa mai yuhaajir fee sabeelil laahi yajid fil ardi mmuraaghaman kaseeranw wa sa'ah; wa mai yakhruj mim baitihee muhaajiran ilal laahi wa Rasoolihee summa yudrikhul mawtu faqad waqa'a ajruhoo 'alal laah; wa kaanal laahu Ghafoorar Raheemaa (an-Nisāʾ 4:100)
And whoever emigrates for the cause of Allah will find on the earth many [alternative] locations and abundance. And whoever leaves his home as an emigrant to Allah and His Messenger and then death overtakes him – his reward has already become incumbent upon Allah. And Allah is ever Forgiving and Merciful. (An-Nisa [4] : 100)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നാടുവെടിയുന്നവന് ഭൂമിയില്‍ ധാരാളം അഭയസ്ഥാനങ്ങളും വിശാലമായ ജീവിത സൗകര്യങ്ങളും കണ്ടെത്താം. വീടുവെടിഞ്ഞ് അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും അഭയം തേടി പുറപ്പെട്ടവന് വഴിയില്‍വെച്ച് മരണപ്പെടുകയാണെങ്കില്‍ ഉറപ്പായും അവന് അല്ലാഹുവിങ്കല്‍ പ്രതിഫലമുണ്ട്. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമദയാലുവുമാണ്. (അന്നിസാഅ് [4] : 100)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വല്ലവനും സ്വദേശം വെടിഞ്ഞ് പോകുന്ന പക്ഷം ഭൂമിയില്‍ ധാരാളം അഭയസ്ഥാനങ്ങളും ജീവിതവിശാലതയും അവന് കണ്ടെത്തുന്നതാണ്. വല്ലവനും തന്റെ വീട്ടില്‍ നിന്ന് - സ്വദേശം വെടിഞ്ഞ് കൊണ്ട് - അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കുമായി ഇറങ്ങി പുറപ്പെടുകയും, അനന്തരം (വഴി മദ്ധ്യേ) മരണമവനെ പിടികൂടുകയും ചെയ്യുന്ന പക്ഷം അവന്നുള്ള പ്രതിഫലം അല്ലാഹുവിങ്കല്‍ സ്ഥിരപ്പെട്ടു കഴിഞ്ഞു. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
2 Mokhtasar Malayalam
ആരെങ്കിലും അല്ലാഹുവിൻ്റെ പ്രീതി ഉദ്ദേശിച്ചു കൊണ്ട് അനിസ്ലാമിക നാട്ടിൽ നിന്ന് ഇസ്ലാമിൻ്റെ നാട്ടിലേക്ക് പലായനം ചെയ്താൽ അവിടെ മാറിയ സ്ഥിതിയും അവൻ ഉപേക്ഷിച്ചു വന്നതല്ലാത്ത ഒരു നാടും അവന് കണ്ടെത്താവുന്നതാണ്. അവിടെ പ്രതാപവും വിശാലമായ ഉപജീവനവും അവന് കണ്ടെത്താൻ കഴിയും. ആരെങ്കിലും തൻ്റെ ഭവനത്തിൽ നിന്ന് അല്ലാഹുവിലേക്കും അവൻ്റെ റസൂലിലേക്കും പലായനം ചെയ്യുകയും, അവൻ പലായനം ചെയ്ത ഇടത്തേക്ക് എത്തുന്നതിന് മുൻപ് മരണം അവനെ പിടികൂടുകയും ചെയ്താൽ അവൻ്റെ പ്രതിഫലം അല്ലാഹുവിങ്കൽ സ്ഥിരപ്പെട്ടു കഴിഞ്ഞിരിക്കുന്നു. താൻ ലക്ഷ്യം വെച്ച പലായനസ്ഥലത്തേക്ക് എത്തിയില്ല എന്നത് അവന് യാതൊരു ഉപദ്രവവും വരുത്തുന്നതല്ല. തൻ്റെ അടിമകളിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങുന്നവർക്ക് ധാരാളമായി പൊറുത്തു നൽകുന്നവനും (ഗഫൂർ), അവരോട് ധാരാളമായി കരുണ ചൊരിയുന്നവനും (റഹീം) ആകുന്നു അല്ലാഹു.