നിങ്ങളോടു വസ്വിയ്യത്ത് ചെയ്യുന്നു (കാര്യമായി ഉപദേശിക്കുന്നു)
l-lahu
ٱللَّهُ
Allah
അല്ലാഹു
fī awlādikum
فِىٓ أَوْلَٰدِكُمْۖ
concerning your children
നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തില്‍
lildhakari
لِلذَّكَرِ
for the male
ആണിനുണ്ട്
mith'lu
مِثْلُ
like
പോലെ തുല്യമായത്
ḥaẓẓi
حَظِّ
(the) portion
അംശം, ഓഹരി
l-unthayayni
ٱلْأُنثَيَيْنِۚ
(of) two females
രണ്ടുപെണ്ണിന്റെ
fa-in kunna
فَإِن كُنَّ
But if there are
എനി (എന്നാല്‍) അവര്‍ ആയിരുന്നാല്‍
nisāan
نِسَآءً
(only) women
സ്ത്രീകള്‍
fawqa ith'natayni
فَوْقَ ٱثْنَتَيْنِ
more (than) two
രണ്ടിനുമീതെ
falahunna
فَلَهُنَّ
then for them
എന്നാലവര്‍ക്കുണ്ട്
thuluthā
ثُلُثَا
two thirds
മൂന്നില്‍ രണ്ടു (അംശം)
mā taraka
مَا تَرَكَۖ
(of) what he left
അവന് വിട്ടു പോയതിന്റെ
wa-in kānat
وَإِن كَانَتْ
And if (there) is
അവളായിരുന്നാല്‍
wāḥidatan
وَٰحِدَةً
(only) one
ഒരുവള്‍, ഒരുത്തി
falahā
فَلَهَا
then for her
എന്നാല്‍ അവള്‍ക്കുണ്ട്
l-niṣ'fu
ٱلنِّصْفُۚ
(is) half
പകുതി
wali-abawayhi
وَلِأَبَوَيْهِ
And for his parents
അവന്റെ മാതാപിതാക്കള്‍ക്കുണ്ടായിരിക്കും
likulli wāḥidin
لِكُلِّ وَٰحِدٍ
for each one
ഓരോരുത്തര്‍ക്കും
min'humā
مِّنْهُمَا
of them
അവര്‍ രണ്ടാളില്‍നിന്ന്
l-sudusu
ٱلسُّدُسُ
a sixth
ആറില്‍ ഒന്ന്
mimmā taraka
مِمَّا تَرَكَ
of what (is) left
അവന് വിട്ടുപോയതില്‍ നിന്ന്
in kāna
إِن كَانَ
if is
ഉണ്ടായിരുന്നാല്‍
lahu
لَهُۥ
for him
അവന്
waladun
وَلَدٌۚ
a child
സന്താനം
fa-in lam yakun
فَإِن لَّمْ يَكُن
But if not is
എനി ഇല്ലെങ്കില്‍, ഉണ്ടായിരുന്നില്ലെങ്കില്‍
lahu waladun
لَّهُۥ وَلَدٌ
for him any child
അവന് സന്താനം
wawarithahu
وَوَرِثَهُۥٓ
and inherit[ed] him
അവനെ അനന്തരമെടുക്കുകയും ചെയ്തു, അവന്ന് അവകാശിയാകുകയും ചെയ്തു
abawāhu
أَبَوَاهُ
his parents
അവന്റെ മാതാപിതാക്കള്‍
fali-ummihi
فَلِأُمِّهِ
then for his mother
എന്നാലവന്റെ ഉമ്മക്കുണ്ട്
l-thuluthu
ٱلثُّلُثُۚ
(is) one third
മുന്നിലൊന്ന്
fa-in kāna lahu
فَإِن كَانَ لَهُۥٓ
And if are for him
എനി അവന്നുണ്ടായിരുന്നാല്‍
ikh'watun
إِخْوَةٌ
brothers and sisters
സഹോദരങ്ങള്‍
fali-ummihi
فَلِأُمِّهِ
then for his mother
എന്നാലവന്റെ ഉമ്മക്കുണ്ട്
l-sudusu
ٱلسُّدُسُۚ
(is) the sixth
ആറിലൊന്ന്
min baʿdi
مِنۢ بَعْدِ
from after
ശേഷം, ശേഷമായിട്ട്
waṣiyyatin
وَصِيَّةٍ
any will
വസ്വിയ്യത്തിന്റെ
yūṣī
يُوصِى
he has made
അവന് വസ്വിയ്യത്തു ചെയ്യുന്ന
bihā
بِهَآ
[of which]
അതിനെ, അതിനു, അതിനെപ്പറ്റി
aw daynin
أَوْ دَيْنٍۗ
or any debt
അല്ലെങ്കില്‍ കടത്തിന്റെ
ābāukum
ءَابَآؤُكُمْ
Your parents
നിങ്ങളുടെ പിതാക്കള്‍
wa-abnāukum
وَأَبْنَآؤُكُمْ
and your children
നിങ്ങളുടെ പുത്രന്മാരും, മക്കളും
lā tadrūna
لَا تَدْرُونَ
not you know
നിങ്ങള്‍(ക്കു) അറിയുകയില്ല
ayyuhum
أَيُّهُمْ
which of them
അവരില്‍ ഏതാണു (ആര്)
aqrabu lakum
أَقْرَبُ لَكُمْ
(is) nearer to you
നിങ്ങള്‍ക്കു കൂടുതല്‍ അടുത്ത (സൗകര്യപ്പെടുന്ന)വര്
nafʿan
نَفْعًاۚ
(in) benefit
ഉപകാരത്താല്‍, പ്രയോജനംകൊണ്ട്
farīḍatan mina l-lahi
فَرِيضَةً مِّنَ ٱللَّهِۗ
An obligation from Allah
നിശ്ചിത (നിര്‍ണയിക്ക പ്പെട്ട) ഓഹരി, നിര്‍ബ്ബന്ധമായിട്ട് അല്ലാഹുവില്‍നിന്ന്
inna l-laha
إِنَّ ٱللَّهَ
Indeed Allah
നിശ്ചയം അല്ലാഹു
kāna
كَانَ
is
ആകുന്നു, ആയിരിക്കുന്നു
ʿalīman
عَلِيمًا
All-Knowing
സര്വ്വജ്ഞന്
ḥakīman
حَكِيمًا
All-Wise
അഗാധജ്ഞന്‍
Yooseekumul laahu feee awlaadikum liz zakari mislu hazzil unsayayn; fa in kunna nisaaa'an fawqas nataini falahunna suhusaa maa taraka wa in kaanat waahidatan falahan nisf; wa li abawaihi likulli waahidim minhumas sudusu mimmma taraka in kaana lahoo walad; fa il lam yakul lahowaladunw wa warisahooo abawaahu fali ummihis sulus; fa in kaana lahoo ikhwatun fali ummihis sudus; mim ba'di wasiyyatiny yoosee bihaaa aw dayn; aabaaa'ukum wa abnaaa'ukum laa tadroona aiyuhum aqrabu lakum naf'aa; fareedatam minallaah; innal laaha kaana 'Aleeman Hakeemaa (an-Nisāʾ 4:11)
Allah instructs you concerning your children [i.e., their portions of inheritance]: for the male, what is equal to the share of two females. But if there are [only] daughters, two or more, for them is two thirds of one's estate. And if there is only one, for her is half. And for one's parents, to each one of them is a sixth of his estate if he left children. But if he had no children and the parents [alone] inherit from him, then for his mother is one third. And if he had brothers [and/or sisters], for his mother is a sixth, after any bequest he [may have] made or debt. Your parents or your children – you know not which of them are nearest to you in benefit. [These shares are] an obligation [imposed] by Allah. Indeed, Allah is ever Knowing and Wise. (An-Nisa [4] : 11)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നിങ്ങളുടെ മക്കളുടെ കാര്യത്തില്‍ അല്ലാഹു നിങ്ങളെ ഉപദേശിക്കുന്നു: പുരുഷന്ന് രണ്ടു സ്ത്രീയുടെ വിഹിതത്തിന് തുല്യമായതുണ്ട്. അഥവാ, രണ്ടിലേറെ പെണ്മക്കള് മാത്രമാണുള്ളതെങ്കില്‍ മരിച്ചയാള്‍ വിട്ടേച്ചുപോയ സ്വത്തിന്റെ മൂന്നില്‍ രണ്ട് ഭാഗമാണ് അവര്‍ക്കുണ്ടാവുക. ഒരു മകള്‍ മാത്രമാണെങ്കില്‍ അവള്‍ക്ക് പാതി ലഭിക്കും. മരിച്ചയാള്‍ക്ക് മക്കളുണ്ടെങ്കില്‍ മാതാപിതാക്കളിലോരോരുത്തര്‍ക്കും അയാള്‍ വിട്ടേച്ചുപോയ സ്വത്തിന്റെ ആറിലൊന്നു വീതമാണുണ്ടാവുക. അഥവാ, അയാള്‍ക്ക് മക്കളില്ലാതെ മാതാപിതാക്കള്‍ അനന്തരാവകാശികളാവുകയാണെങ്കില്‍ മാതാവിന് മൂന്നിലൊന്നുണ്ടായിരിക്കും. അയാള്‍ക്ക് സഹോദരങ്ങളുണ്ടെങ്കില്‍ മാതാവിന് ആറിലൊന്നാണുണ്ടാവുക. ഇതെല്ലാം മരണമടഞ്ഞയാളുടെ വസ്വിയ്യത്തും കടവും കഴിച്ചുള്ളവയുടെ കാര്യത്തിലാണ്. മാതാപിതാക്കളാണോ മക്കളാണോ നിങ്ങള്‍ക്ക് കൂടുതലുപകരിക്കുകയെന്ന് നിങ്ങള്‍ക്കറിയില്ല. ഈ ഓഹരി നിര്‍ണയം അല്ലാഹുവില്‍ നിന്നുള്ളതാണ്. അല്ലാഹു എല്ലാം അറിയുന്നവനും തികഞ്ഞ യുക്തിമാനുമത്രെ. (അന്നിസാഅ് [4] : 11)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് നിര്‍ദേശം നല്കുന്നു; ആണിന് രണ്ട് പെണ്ണിന്റെതിന് തുല്യമായ ഓഹരിയാണുള്ളത്. ഇനി രണ്ടിലധികം[1] പെണ്‍മക്കളാണുള്ളതെങ്കില്‍ (മരിച്ച ആള്) വിട്ടേച്ചു പോയ സ്വത്തിന്റെ മൂന്നില്‍ രണ്ടു ഭാഗമാണ് അവര്‍ക്കുള്ളത്. ഒരു മകള്‍ മാത്രമാണെങ്കില്‍ അവള്‍ക്ക് പകുതിയാണുള്ളത്. മരിച്ച ആള്‍ക്കു സന്താനമുണ്ടെങ്കില്‍ അയാളുടെ മാതാപിതാക്കളില്‍ ഓരോരുത്തര്‍ക്കും അയാള്‍ വിട്ടേച്ചുപോയ സ്വത്തിന്റെ ആറിലൊന്നുവീതം ഉണ്ടായിരിക്കുന്നതാണ്. ഇനി അയാള്‍ക്ക് സന്താനമില്ലാതിരിക്കുകയും, മാതാപിതാക്കള്‍ അയാളുടെ അനന്തരാവകാശികളായിരിക്കയുമാണെങ്കില്‍ അയാളുടെ മാതാവിന് മൂന്നിലൊരു ഭാഗം ഉണ്ടായിരിക്കും.[2] ഇനി അയാള്‍ക്ക് സഹോദരങ്ങളുണ്ടായിരുന്നാല്‍ അയാളുടെ മാതാവിന് ആറിലൊന്നുണ്ടായിരിക്കും.[3] മരിച്ച ആള് ചെയ്തിട്ടുള്ള വസ്വിയ്യത്തിനും കടമുണ്ടെങ്കില്‍ അതിനും ശേഷമാണ് ഇതെല്ലാം. നിങ്ങളുടെ പിതാക്കളിലും നിങ്ങളുടെ മക്കളിലും ഉപകാരം കൊണ്ട് നിങ്ങളോട് ഏറ്റവും അടുത്തവര്‍ ആരാണെന്ന് നിങ്ങള്‍ക്കറിയില്ല. അല്ലാഹുവിന്റെ പക്കല്‍ നിന്നുള്ള (ഓഹരി) നിര്‍ണയമാണിത്. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു
[1] രണ്ട് പെണ്‍കുട്ടികളാണെങ്കിലും മൂന്നില്‍ രണ്ടുഭാഗം തന്നെയാണ് വിഹിതം. നബി(ﷺ) സഅ്ദുബ്നു റബീഇന്റെ രണ്ടു മക്കള്‍ക്ക് അപ്രകാരം നല്കാന് വിധിച്ചിട്ടുണ്ട്. [2] ബാക്കി വരുന്ന ഭാഗം (മൂന്നില്‍ രണ്ട്) പിതാവിനും. [3] മരിച്ചയാളുടെ ആണ്മക്കളോ പിതാവോ ഇല്ലാതെ വരുമ്പോള്‍ മാത്രമേ സഹോദരന് (അഥവാ സഹോദരന്മാര്) അവകാശിയാവുകയുള്ളൂ. മാതാവും ഒന്നിലേറെ സഹോദരന്മാരും മാത്രമുള്ള സന്ദര്‍ഭത്തില്‍ ആറിലൊന്ന് കഴിച്ച് ബാക്കി മുഴുവന്‍ സഹോദരന്മാര്‍ക്കായിരിക്കും. ഒരു സഹോദരനൂം മാതാവും മാത്രമാണ് അവകാശികളെങ്കില്‍ മാതാവിന് മൂന്നിലൊന്നും സഹോദരന് മൂന്നില്‍ രണ്ടുമായിരിക്കും. മാതാവും സഹോദരിമാരും മാത്രം അവകാശികളായി വന്നാലും മാതാവിന് ആറിലൊന്ന് തന്നെയാണ്. മാതാവും പിതാവും സഹോദരങ്ങളും ഉള്ള സാഹചര്യത്തില്‍ മാതാവിനുള്ള ആറിലൊന്ന് കഴിച്ച് ബാക്കി (ആറില്‍ അഞ്ചുഭാഗം) പിതാവിന് അവകാശപ്പെട്ടതാണെന്നത്രെ ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം.
2 Mokhtasar Malayalam
നിങ്ങളുടെ സന്താനങ്ങളുടെ അനന്തരസ്വത്തിൻ്റെ കാര്യത്തിൽ അല്ലാഹു നിങ്ങളോടിതാ കരാർ ചെയ്യുകയും കൽപ്പിക്കുകയും ചെയ്യുന്നു. അനന്തരസ്വത്ത് അവർക്കിടയിൽ ആൺകുട്ടിക്ക് രണ്ട് പെൺകുട്ടികളുടെ ഓഹരി എന്ന നിലക്ക് വിഹിതം വെക്കപ്പെടണം. ഇനി മരണപ്പെട്ട വ്യക്തി ആൺമക്കളില്ലാതെ -പെൺമക്കളെ മാത്രമാണ്- വിട്ടേച്ചു പോയതെങ്കിൽ രണ്ടോ അതിലധികമോ പെൺമക്കൾക്ക് അയാളുടെ സ്വത്തിൻ്റെ മൂന്നിൽ രണ്ട് ഭാഗമാണ് നൽകേണ്ടത്. ഇനി ഒരു പെൺകുട്ടി മാത്രമാണെങ്കിൽ അവൾക്ക് മരിച്ച വ്യക്തിയുടെ സ്വത്തിൻ്റെ പകുതി നൽകണം. മരിച്ച വ്യക്തിക്ക് ആണോ പെണ്ണോ ആയി സന്താനമുണ്ടെങ്കിൽ അയാളുടെ മാതാപിതാക്കൾക്ക് അയാൾ വിട്ടേച്ചു പോയ സ്വത്തിൻ്റെ ആറിലൊന്ന് നൽകണം. ഇനി അയാൾക്ക് മക്കൾ ഇല്ലാതിരിക്കുകയും, മാതാപിതാക്കളല്ലാതെ മറ്റൊരു അനന്തരാവകാശിയും ഇല്ലാതിരിക്കുകയും ആണെങ്കിൽ മാതാവിന് മൂന്നിലൊന്നും ബാക്കിയുള്ളതെല്ലാം പിതാവിനുമായിരിക്കും. മരണപ്പെട്ട വ്യക്തിക്ക് രണ്ടോ അതിലധികമോ സഹോദരങ്ങളുണ്ടെങ്കിൽ -അവർ ആണോ പെണ്ണോ ആകട്ടെ, ഉമ്മയും ഉപ്പയുമൊത്ത നേർസഹോദരങ്ങളോ അല്ലാത്തവരോ ആകട്ടെ-; (ആ അവസ്ഥയിൽ) മാതാവിന് ആറിലൊന്ന് എന്ന നിശ്ചിത ഓഹരിയും, പിതാവിന് ബാക്കിവല്ലതുമുണ്ടെങ്കിൽ അതുമായിരിക്കും ലഭിക്കുക. സഹോദരങ്ങൾക്ക് ഒന്നുമുണ്ടായിരിക്കുകയില്ല. ഈ വിഹിതം വെക്കൽ നടപ്പിലാക്കേണ്ടത് മരണപ്പെട്ട വ്യക്തിയുടെ വസ്വിയ്യത് നടപ്പിലാക്കിയതിന് ശേഷമായിരിക്കണം; അദ്ദേഹത്തിൻ്റെ സമ്പത്തിൻ്റെ മൂന്നിലൊരു ഭാഗത്തേക്കാൾ വസ്വിയ്യത്ത് അധികരിക്കാൻ പാടില്ലെന്നുള്ള നിബന്ധനയും, അയാളുടെ മേലുള്ള കടബാധ്യതകൾ തീർത്തിരിക്കണം എന്ന നിബന്ധനയും പാലിച്ചു കൊണ്ടായിരിക്കണം (വസ്വിയ്യത് നടപ്പിലാക്കേണ്ടത്). അല്ലാഹു ഈ രൂപത്തിലാണ് അനന്തരസ്വത്തിൻ്റെ വിഭജനം നിശ്ചയിച്ചിരിക്കുന്നത്. കാരണം, മാതാപിതാക്കളിലും സന്താനങ്ങളിലും ആരായിരിക്കും ഇഹലോകത്തും പരലോകത്തും നിങ്ങൾക്ക് കൂടുതൽ ഉപകാരപ്പെടുക എന്ന് നിങ്ങൾക്ക് അറിയില്ല. ചിലപ്പോൾ മരിച്ച വ്യക്തി ഒരാളെ കുറിച്ച് നല്ലത് ധരിച്ചു കൊണ്ട് അയാൾക്ക് എല്ലാ സമ്പത്തും നൽകിയേക്കാം; അതല്ലെങ്കിൽ മറ്റൊരാളെ കുറിച്ച് മോശം വിചാരിച്ചു കൊണ്ട് അയാൾക്ക് അനന്തരസ്വത്ത് തടഞ്ഞു വെച്ചേക്കാം; എന്നാൽ യാഥാർത്ഥ്യം അയാൾ വിചാരിച്ചതിന് വിരുദ്ധമായിരിക്കാം. അതിനാൽ അതെല്ലാം അറിയുന്നവൻ -യാതൊന്നും അവ്യക്തമാകാത്തവനായ- അല്ലാഹു മാത്രമാണ്. അതു കൊണ്ടാണ് അവൻ ഈ വിശദീകരിച്ച രൂപത്തിൽ അനന്തരസ്വത്തിൻ്റെ വിഹിതം നിശ്ചയിച്ചത്. അല്ലാഹുവിൽ നിന്നുള്ള നിർബന്ധബാധ്യതയായി അവൻ തൻ്റെ അടിമകൾക്ക് മേൽ അക്കാര്യം നിശ്ചയിച്ചിരിക്കുന്നു. തീർച്ചയായും അല്ലാഹു എല്ലാം അറിയുന്നവനാകുന്നു; തൻ്റെ അടിമകളുടെ പ്രയോജനം ഏതിലാണെന്ന് അവന് അവ്യക്തമാവുകയില്ല. തൻ്റെ മതനിയമങ്ങളിലും പ്രപഞ്ചനിയന്ത്രണത്തിലും ഏറ്റവും യുക്തിമാനുമത്രെ അവൻ.