അവര്‍ നിന്നെ ഉപദ്രവിക്ക (നിനക്ക് ദ്രോഹം വരുത്തുക)യുമില്ല
min shayin
مِن شَىْءٍۚ
in anything
യാതൊന്നും
wa-anzala l-lahu
وَأَنزَلَ ٱللَّهُ
And has sent down Allah
അല്ലാഹു ഇറക്കുകയും ചെയ്തിരിക്കുന്നു
ʿalayka
عَلَيْكَ
to you
നിന്റെ മേല്‍
l-kitāba
ٱلْكِتَٰبَ
the Book
വേദഗ്രന്ഥം
wal-ḥik'mata
وَٱلْحِكْمَةَ
and [the] Wisdom
വിജ്ഞാനവും
waʿallamaka
وَعَلَّمَكَ
and taught you
നിന്നെ (നിനക്ക്) പഠിപ്പിക്കുകയും ചെയ്തു
mā lam takun
مَا لَمْ تَكُن
what not you did
നീ ആയിരുന്നില്ലാത്തത്
taʿlamu
تَعْلَمُۚ
know
നീ അറിയുക
wakāna
وَكَانَ
And is
ആകുന്നു താനും
faḍlu l-lahi
فَضْلُ ٱللَّهِ
(the) Grace (of) Allah
അല്ലാഹുവിന്റെ അനുഗ്രഹം
ʿalayka
عَلَيْكَ
upon you
നിന്റെ മേല്‍
ʿaẓīman
عَظِيمًا
great
വമ്പിച്ചത്, മഹത്തായത്
Wa law laa fadlul laahi 'alaika wa rahmatuhoo lahammat taaa'ifatum minhum ai yudillooka wa maa yudilloona illaaa anfusahum wa maa yadurroonaka min shai'; wa anzalal laahu 'alaikal Kitaaba wal Hikmata wa 'allamaka maa lam takun ta'lam; wa kaana fadlul laahi 'alaika 'azeemaa (an-Nisāʾ 4:113)
And if it was not for the favor of Allah upon you, [O Muhammad], and His mercy, a group of them would have determined to mislead you. But they do not mislead except themselves, and they will not harm you at all. And Allah has revealed to you the Book and wisdom and has taught you that which you did not know. And ever has the favor of Allah upon you been great. (An-Nisa [4] : 113)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നിന്റെമേല്‍ അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും ഇല്ലായിരുന്നുവെങ്കില്‍ അവരിലൊരു വിഭാഗം നിന്നെ വഴിതെറ്റിക്കാന്‍ തുനിഞ്ഞിരിക്കുകയായിരുന്നു. യഥാര്‍ഥത്തില്‍ അവര്‍ ആരെയും വഴിപിഴപ്പിക്കുന്നില്ല; തങ്ങളെത്തന്നെയല്ലാതെ. നിനക്കൊരു ദ്രോഹവും വരുത്താനവര്‍ക്കാവില്ല. അല്ലാഹു നിനക്ക് വേദപുസ്തകവും യുക്തിജ്ഞാനവും ഇറക്കിത്തന്നു. നിനക്കറിയാത്തത് നിന്നെ പഠിപ്പിക്കുകയും ചെയ്തു. അല്ലാഹു നിനക്കേകിയ അനുഗ്രഹം അതിമഹത്തരംതന്നെ. (അന്നിസാഅ് [4] : 113)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നിന്റെ മേല്‍ അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവുമില്ലായിരുന്നുവെങ്കില്‍ അവരില്‍ ഒരു വിഭാഗം നിന്നെ പിഴപ്പിച്ച് കളയുവാന്‍ തുനിഞ്ഞിരിക്കുകയായിരുന്നു. (വാസ്തവത്തില്‍) അവര്‍ അവരെ തന്നെയാണ് പിഴപ്പിക്കുന്നത്. നിനക്ക് അവര്‍ ഒരു ഉപദ്രവവും വരുത്തുന്നതല്ല. അല്ലാഹു നിനക്ക് വേദവും ജ്ഞാനവും അവതരിപ്പിച്ച് തരികയും, നിനക്ക് അറിവില്ലാതിരുന്നത് പഠിപ്പിക്കുകയും ചെയ്തിരിക്കുന്നു. നിന്റെ മേലുള്ള അല്ലാഹുവിന്റെ അനുഗ്രഹം മഹത്തായതാകുന്നു.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിൻ്റെ സംരക്ഷണം താങ്കൾക്ക് നൽകിക്കൊണ്ട് അവൻ താങ്കളോട് ഔദാര്യം ചൊരിഞ്ഞില്ലായിരുന്നെങ്കിൽ അവനവനോട് വഞ്ചന പ്രവർത്തിക്കുന്ന ഇക്കൂട്ടർ താങ്കളെ സത്യത്തിൽ നിന്ന് വഴിതെറ്റിക്കുകയും, നീതിപൂർവ്വകമല്ലാതെ താങ്കളെ കൊണ്ട് വിധി നടപ്പിലാക്കിക്കുകയും ചെയ്യാൻ ഉറച്ച നിശ്ചയമുള്ളവരായിരുന്നു. എന്നാൽ യഥാർത്ഥത്തിൽ അവർ അവരെ തന്നെയാണ് വഴിപിഴപ്പിക്കുന്നത്. കാരണം, വഴിതെറ്റിക്കാനുള്ള അക്കൂട്ടരുടെ പരിശ്രമത്തിൻ്റെ ദുഷിച്ച പര്യവസാനം അവരിലേക്ക് തന്നെയാണ് മടങ്ങാനിരിക്കുന്നത്. അല്ലാഹു താങ്കളെ സംരക്ഷിച്ചിരിക്കുന്നതിനാൽ അവർക്ക് താങ്കളെ ഉപദ്രവമേൽപ്പിക്കാൻ സാധിക്കുകയുമില്ല. അല്ലാഹു താങ്കൾക്ക് ഖുർആനും സുന്നത്തും അവതരിപ്പിച്ചു തരികയും ചെയ്തിരിക്കുന്നു. അവൻ്റെ സന്മാർഗത്തിൽ നിന്നും പ്രകാശത്തിൽ നിന്നും താങ്കൾക്ക് അവൻ പഠിപ്പിച്ചു നൽകുകയും ചെയ്തിരിക്കുന്നു; അവയെ കുറിച്ച് ഇതിന് മുൻപ് താങ്കൾ അജ്ഞനായിരുന്നു. താങ്കളെ നബിയാക്കുകയും, പാപങ്ങളിൽ നിന്ന് സുരക്ഷിതനാക്കുകയും ചെയ്തതിലൂടെ അല്ലാഹു താങ്കൾക്ക് ചൊരിഞ്ഞു തന്ന അനുഗ്രഹം വളരെ മഹത്തരമാകുന്നു.