Laisa bi amaaniyyikum wa laaa amaaniyyi Ahlil Kitaab; mai ya'mal sooo'ai yujza bihee wa laa yajid lahoo min doonil laahi waliyanw wa laa naseeraa (an-Nisāʾ 4:123)
It [i.e., Paradise] is not [obtained] by your wishful thinking nor by that of the People of the Scripture. Whoever does a wrong will be recompensed for it, and he will not find besides Allah a protector or a helper. (An-Nisa [4] : 123)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
കാര്യം നടക്കുന്നത് നിങ്ങളുടെ വ്യാമോഹങ്ങള്‍ക്കനുസരിച്ചല്ല. വേദക്കാരുടെ വ്യാമോഹങ്ങള്‍ക്കൊത്തുമല്ല. തിന്മ ചെയ്യുന്നതാരായാലും അതിന്റെ ഫലം അവന് ലഭിക്കും. അല്ലാഹുവെക്കൂടാതെ ഒരു രക്ഷകനെയും സഹായിയെയും അവന് കണ്ടെത്താനാവില്ല. (അന്നിസാഅ് [4] : 123)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
കാര്യം നിങ്ങളുടെ വ്യാമോഹങ്ങളനുസരിച്ചല്ല. വേദക്കാരുടെ വ്യാമോഹങ്ങളനുസരിച്ചുമല്ല. ആര് തിന്മ പ്രവര്‍ത്തിച്ചാലും അതിന്നുള്ള പ്രതിഫലം അവന്ന് നല്കപ്പെടും. അല്ലാഹുവിന് പുറമെ തനിക്ക് ഒരു മിത്രത്തെയും സഹായിയെയും അവന് കണ്ടെത്തുകയുമില്ല.
2 Mokhtasar Malayalam
വിജയവും രക്ഷയുമൊന്നും -മുസ്ലിംകളേ- നിങ്ങളുടെ ആഗ്രഹങ്ങൾക്ക് അനുസരിച്ചോ, വേദക്കാരുടെ ആഗ്രഹങ്ങൾക്ക് അനുസരിച്ചോ അല്ല. മറിച്ച്, പ്രവർത്തനം അനുസരിച്ചാണ് വിജയമുണ്ടാവുക. നിങ്ങളിൽ ആരെങ്കിലും തിന്മ പ്രവർത്തിച്ചാൽ അതിനുള്ള പ്രതിഫലം ഖിയാമത്ത് നാളിൽ അവന് നൽകപ്പെടുന്നതാണ്. അല്ലാഹുവിന് പുറമെ അവന് എന്തെങ്കിലും ഉപകാരം ചെയ്തു നൽകുന്ന ഒരു രക്ഷാധികാരിയെയോ, അവനിൽ നിന്ന് ഉപദ്രവം തടുക്കുന്ന ഒരു സഹായിയെയോ അവൻ കണ്ടെത്തുന്നതല്ല.