Indeed, those who have believed then disbelieved, then believed then disbelieved, and then increased in disbelief – never will Allah forgive them, nor will He guide them to a way. (An-Nisa [4] : 137)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
വിശ്വസിക്കുക, പിന്നെ അവിശ്വസിക്കുക, വീണ്ടും വിശ്വസിക്കുക, പിന്നെയും അവിശ്വസിക്കുക, പിന്നെ അവിശ്വാസം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുക; ഇങ്ങനെ ചെയ്തവര്‍ക്ക് അല്ലാഹു ഒരിക്കലും മാപ്പേകുകയില്ല. അവരെ അവന് നേര്‍വഴിയിലാക്കുകയുമില്ല. (അന്നിസാഅ് [4] : 137)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
(ഒരിക്കല്‍) വിശ്വസിക്കുകയും പിന്നീട് അവിശ്വസിക്കുകയും, വീണ്ടും വിശ്വസിച്ചിട്ട് പിന്നെയും അവിശ്വസിക്കുകയും, അനന്തരം അവിശ്വാസം കൂടിക്കൂടി വരുകയും ചെയ്തവരാരോ അവര്‍ക്ക് അല്ലാഹു പൊറുത്തുകൊടുക്കുകയേ ഇല്ല. അവരെ അവന് നേര്‍വഴിയിലേക്ക് നയിക്കുന്നതുമല്ല.
2 Mokhtasar Malayalam
(അല്ലാഹുവിലും അവൻ്റെ റസൂലിലും അന്ത്യനാളിലും ഇസ്ലാമിലും) വിശ്വസിച്ചതിന് ശേഷം അവയെ നിഷേധിക്കുക എന്നത് ആവർത്തിക്കുന്നവർ; അതായത് ഇസ്ലാമിൽ പ്രവേശിക്കുകയും ശേഷം അതിൽ നിന്ന് പുറത്തു പോവുകയും, പിന്നീടും ഇസ്ലാമിൽ പ്രവേശിക്കുകയും വീണ്ടും പുറത്തു പോവുകയും, ശേഷം തൻ്റെ നിഷേധത്തിൽ തന്നെ തുടർന്നു പോവുകയും അതിൽ തന്നെ മരണപ്പെടുകയും ചെയ്തവർ; അല്ലാഹു അവരുടെ തിന്മകൾ പൊറുത്തു നൽകുന്നതേയല്ല. അല്ലാഹുവിലേക്ക് എത്തിക്കുന്ന നേരായ മാർഗത്തിലേക്ക് അവർക്കവൻ വഴിയൊരുക്കുന്നതുമല്ല.