O you who have believed, do not take the disbelievers as allies instead of the believers. Do you wish to give Allah against yourselves a clear case? (An-Nisa [4] : 144)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
വിശ്വസിച്ചവരേ, സത്യവിശ്വാസികളെ ഒഴിവാക്കി സത്യനിഷേധികളെ നിങ്ങള്‍ കൈകാര്യകര്‍ത്താക്കളാക്കരുത്. നിങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ അല്ലാഹുവിന് വ്യക്തമായ ന്യായമുണ്ടാക്കിക്കൊടുക്കാന്‍ നിങ്ങളാഗ്രഹിക്കുന്നുവോ? (അന്നിസാഅ് [4] : 144)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ റസൂലിനെ പിൻപറ്റുകയും ചെയ്തവരേ! അല്ലാഹുവിൽ വിശ്വസിച്ച മുസ്ലിംകളെ ഒഴിച്ചു നിർത്തി, അല്ലാഹുവിനെ നിഷേധിച്ചവരെ നിങ്ങൾ ഉറ്റമിത്രങ്ങളായി സ്വീകരിക്കുകയും, അവരോട് ആത്മബന്ധം സ്ഥാപിക്കുകയും ചെയ്യരുത്. അങ്ങനെ പ്രവർത്തിച്ചു കൊണ്ട് നിങ്ങൾ അല്ലാഹുവിൻ്റെ ശിക്ഷക്ക് അർഹരാണ് എന്നതിനുള്ള വ്യക്തമായ തെളിവ് അല്ലാഹുവിന് നൽകാനാണോ നിങ്ങൾ ഉദ്ദേശിക്കുന്നത്?!