But repentance is not [accepted] of those who [continue to] do evil deeds up until, when death comes to one of them, he says, "Indeed, I have repented now," or of those who die while they are disbelievers. For them We have prepared a painful punishment. (An-Nisa [4] : 18)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
തെറ്റുകള്‍ ചെയ്തുകൊണ്ടിരിക്കുകയും മരണമടുക്കുമ്പോള്‍ 'ഞാനിതാ പശ്ചാത്തപിച്ചിരിക്കുന്നു' എന്നു പറയുകയും ചെയ്യുന്നവര്‍ക്കുള്ളതല്ല പശ്ചാത്താപം. സത്യനിഷേധികളായി മരണമടയുന്നവര്‍ക്കുള്ളതുമല്ല. അവര്‍ക്കു നാം ഒരുക്കിവെച്ചത് നോവുറ്റ ശിക്ഷയാണ്. (അന്നിസാഅ് [4] : 18)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
പശ്ചാത്താപം എന്നത് തെറ്റുകള്‍ ചെയ്ത് കൊണ്ടിരിക്കുകയും, എന്നിട്ട് മരണം ആസന്നമാകുമ്പോള്‍ ഞാനിതാ പശ്ചാത്തപിച്ചിരിക്കുന്നു എന്ന് പറയുകയും ചെയ്യുന്നവര്‍ക്കുള്ളതല്ല. സത്യനിഷേധികളായിക്കൊണ്ട് മരണമടയുന്നവര്‍ക്കുമുള്ളതല്ല. അങ്ങനെയുള്ളവര്‍ക്ക് വേദനയേറിയ ശിക്ഷയാണ് നാം ഒരുക്കിവെച്ചിട്ടുള്ളത്
2 Mokhtasar Malayalam
തിന്മകളിൽ തുടർന്നു പോവുകയും, മരണവെപ്രാളം കണ്മുന്നിൽ എത്തുമ്പോൾ മാത്രം പശ്ചാത്തപിക്കുകയും ചെയ്യുന്നവരുടെ പാപമോചനം അല്ലാഹു സ്വീകരിക്കുന്നതല്ല. അപ്പോൾ അവർ പറയും: ഞാനിതാ ചെയ്തു പോയ തെറ്റുകളിൽ നിന്നെല്ലാം പശ്ചാത്തപിച്ചിരിക്കുന്നു. അല്ലാഹുവിനെ നിഷേധിച്ച അവസ്ഥയിൽ തന്നെ മരിച്ചു പോകുന്നവരുടെ പശ്ചാത്താപവും -അപ്രകാരം തന്നെ- അല്ലാഹു സ്വീകരിക്കുന്നതല്ല. അങ്ങനെ തിന്മകളിൽ തുടർന്നു പോയിക്കൊണ്ട് മരണപ്പെടുന്നവർക്കും, അല്ലാഹുവിനെ നിഷേധിച്ചവരായിരിക്കെ മരണപ്പെടുന്നവർക്കും നാം വേദനാജനകമായ ശിക്ഷ ഒരുക്കി വെച്ചിട്ടുണ്ട്.