And give to the orphans their properties and do not substitute the defective [of your own] for the good [of theirs]. And do not consume their properties into your own. Indeed, that is ever a great sin. (An-Nisa [4] : 2)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അനാഥകളുടെ സ്വത്ത് നിങ്ങള്അവര്ക്കു വിട്ടുകൊടുക്കുക. നല്ല സമ്പത്തിനെ ചീത്തയാക്കി മാറ്റരുത്. അവരുടെ സ്വത്തും നിങ്ങളുടെ സ്വത്തും കൂട്ടിക്കലര്‍ത്തി തിന്നരുത്. സംശയം വേണ്ട; കൊടും പാപമാണത്. (അന്നിസാഅ് [4] : 2)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അനാഥകള്‍ക്ക് അവരുടെ സ്വത്തുക്കള്‍ നിങ്ങള്‍ വിട്ടുകൊടുക്കുക. നല്ലതിനുപകരം ദുഷിച്ചത് നിങ്ങള്‍ മാറ്റിയെടുക്കരുത്. നിങ്ങളുടെ ധനത്തോട് കൂട്ടിചേര്‍ത്ത് അവരുടെ ധനം നിങ്ങള്‍ തിന്നുകളയുകയുമരുത്. തീര്‍ച്ചയായും അത് ഒരു കൊടും പാതകമാകുന്നു
2 Mokhtasar Malayalam
അനാഥകളുടെ സംരക്ഷണം ഏൽപ്പിക്കപ്പെട്ടവരേ! അനാഥകൾക്ക് -അതായത് പിതാവിനെ നഷ്ടപ്പെട്ട, പ്രായപൂർത്തി എത്തിയിട്ടില്ലാത്തവർക്ക്- അവരുടെ സമ്പത്ത് നിങ്ങൾ പരിപൂർണ്ണമായി തിരിച്ചു നൽകുക; അവർ പ്രായപൂർത്തി എത്തുകയും, വിവേകമുള്ളവരാവുകയും ചെയ്താൽ. ഹലാലിന് (അനുവദനീയം) പകരം നിങ്ങൾ ഹറാമിനെ (നിഷിദ്ധം) സ്വീകരിക്കരുത്. അനാഥരുടെ സമ്പത്തിൽ നിന്ന് നല്ലത് നിങ്ങൾ എടുക്കുകയും, നിങ്ങളുടെ സമ്പത്തിൽ നിന്ന് തരംതാഴ്ന്നതും വിലയില്ലാത്തതും അവർക്ക് നൽകുകയും ചെയ്യുക എന്നത് അതിൽ പെട്ടതാണ്. അനാഥകളുടെ സ്വത്ത് നിങ്ങളുടെ സ്വത്തിനോടൊപ്പം നിങ്ങൾ കൂട്ടിച്ചേർക്കരുത്. തീർച്ചയായും അത് അല്ലാഹുവിങ്കൽ വളരെ ഗുരുതരമായ തിന്മയാകുന്നു.