Wa in khiftum shiqaaqa baini himaa fab'asoo haka mam min ahlihee wa hakamam min ahlihaa; iny-yureedaaa islaah ai-yuwaffiqil laahu bainahumaa; innal laaha kaana 'Aleeman Khabeeraa (an-Nisāʾ 4:35)
And if you fear dissension between the two, send an arbitrator from his people and an arbitrator from her people. If they both desire reconciliation, Allah will cause it between them. Indeed, Allah is ever Knowing and Aware. (An-Nisa [4] : 35)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ദമ്പതികള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുമെന്ന് നിങ്ങള്‍ ഭയപ്പെടുന്നുവെങ്കില്‍ അവന്റെ ആള്‍ക്കാരില്‍നിന്ന് ഒരു മധ്യസ്ഥനെ നിയോഗിക്കുക. അവളുടെ ആള്‍ക്കാരില്‍നിന്നൊരാളെയും. ഇരുവരും അനുരഞ്ജനമാണ് ആഗ്രഹിക്കുന്നതെങ്കില്‍ അല്ലാഹു അവര്‍ക്കിടയില്‍ യോജിപ്പുണ്ടാക്കുന്നതാണ.് അല്ലാഹു എല്ലാം അറിയുന്നവനും സൂക്ഷ്മജ്ഞനുമാണല്ലോ. (അന്നിസാഅ് [4] : 35)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ഇനി, അവര്‍ (ദമ്പതിമാര്‍) തമ്മില്‍ ഭിന്നിച്ച് പോകുമെന്ന് നിങ്ങള്‍ ഭയപ്പെടുന്ന പക്ഷം അവന്റെ ആള്‍ക്കാരില്‍ നിന്ന് ഒരു മദ്ധ്യസ്ഥനെയും അവളുടെ ആള്‍ക്കാരില്‍ നിന്ന് ഒരു മദ്ധ്യസ്ഥനെയും നിങ്ങള്‍ നിയോഗിക്കുക. ഇരു വിഭാഗവും അനുരഞ്ജനമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അല്ലാഹു അവര്‍ക്കിടയില്‍ യോജിപ്പുണ്ടാക്കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു.
2 Mokhtasar Malayalam
ഭാര്യാഭർത്താക്കന്മാരുടെ രക്ഷാധികാരികളേ! ഭർത്താവിനും ഭാര്യക്കും ഇടയിലെ അഭിപ്രായഭിന്നത പരസ്പര ശത്രുതയിലേക്കും അകൽച്ചയിലേക്കും നയിക്കുമെന്ന് നിങ്ങൾ ഭയപ്പെടുന്നുവെങ്കിൽ ഭർത്താവിൻ്റെ കുടുംബത്തിൽ നിന്ന് നീതിമാനായ ഒരാളെയും, ഭാര്യയുടെ കുടുംബത്തിൽ നിന്ന് നീതിമാനായ ഒരാളെയും നിയോഗിക്കുക. അവർ രണ്ട് പേരും ഏറ്റവും അനുയോജ്യമായത് -ദാമ്പത്യബന്ധം പിരിയുകയോ, അതല്ലെങ്കിൽ യോജിക്കുകയോ ചെയ്യണമെന്ന്- വിധിക്കട്ടെ. യോജിക്കുന്നതാണ് കൂടുതൽ നല്ലതും തൃപ്തികരവുമായിട്ടുള്ളത്. രണ്ട് വിധികർത്താക്കളും അതാണ് ഉദ്ദേശിക്കുന്നതെങ്കിൽ -അതിലേക്ക് നയിക്കുന്ന ഏറ്റവും നല്ല മാർഗം അവർ സ്വീകരിക്കുകയാണെങ്കിൽ- അല്ലാഹു ആ ഭാര്യാഭർത്താക്കന്മാർക്കിടയിൽ രഞ്ജിപ്പുണ്ടാക്കുന്നതും, അവർക്കിടയിലെ ഭിന്നത നീക്കം ചെയ്യുന്നതുമാണ്. തീർച്ചയായും, തൻ്റെ അടിമകളുടെ ഒരു കാര്യവും അല്ലാഹുവിന് അവ്യക്തമാകുന്നതല്ല. അവർ തങ്ങളുടെ ഹൃദയങ്ങളിൽ ഒളിപ്പിച്ചുവെക്കുന്ന സൂക്ഷ്മമായ കാര്യങ്ങൾ വരെ അവൻ ഏറ്റവും നന്നായി അറിയുന്നു.