Have you not seen those who were given a portion of the Scripture, who believe in jibt [superstition] and Taghut [false objects of worship] and say about the disbelievers, "These are better guided than the believers as to the way"? (An-Nisa [4] : 51)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
വേദവിജ്ഞാനത്തില്‍നിന്നൊരു വിഹിതം ലഭിച്ചവരെ നീ കണ്ടില്ലേ? അവര്‍ ഗൂഢവിദ്യകളിലും പൈശാചിക ശക്തികളിലും വിശ്വസിക്കുന്നു. 'ഇവര്‍ സത്യവിശ്വാസികളെക്കാള്‍ നേര്‍വഴിയിലാണെ'ന്ന് സത്യനിഷേധികളെ സംബന്ധിച്ച് പറയുകയും ചെയ്യുന്നു. (അന്നിസാഅ് [4] : 51)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
വേദത്തില്‍ നിന്ന് ഒരു വിഹിതം നല്കപ്പെട്ടവരെ നീ നോക്കിയില്ലെ? അവര്‍ ക്ഷുദ്രവിദ്യകളിലും ദുര്‍മൂര്‍ത്തികളിലും വിശ്വസിക്കുന്നു. സത്യനിഷേധികളെപ്പറ്റി അവര്‍ പറയുന്നു; ഇക്കൂട്ടരാണ് വിശ്വാസികളെക്കാള്‍ നേര്‍മാര്‍ഗം പ്രാപിച്ചവരെന്ന്
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹു വിജ്ഞാനത്തിൽ നിന്ന് ഒരു പങ്കുനൽകിയ യഹൂദരുടെ കാര്യം താങ്കൾ അറിഞ്ഞില്ലേ?! താങ്കളതിൽ അത്ഭുതപ്പെടുന്നില്ലേ?! അല്ലാഹുവിന് പുറമെ അവർ നിർമ്മിച്ചുണ്ടാക്കിയ ആരാധ്യവസ്തുക്കളിൽ അവർ വിശ്വസിക്കുകയും, ബഹുദൈവാരാധകരെ തൃപ്തിപ്പെടുത്തുന്നതിനായി 'മുഹമ്മദ് നബി (ﷺ) യുടെ അനുചരന്മാരേക്കാൾ നല്ലത് വിഗ്രഹങ്ങളെ ആരാധിക്കുന്ന ബഹുദൈവാരാധകരാണ്' എന്ന് അവർ പറയുകയും ചെയ്യുന്നു.