So let those fight in the cause of Allah who sell the life of this world for the Hereafter. And he who fights in the cause of Allah and is killed or achieves victory – We will bestow upon him a great reward. (An-Nisa [4] : 74)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
പരലോകത്തിനു വേണ്ടി ഈ ലോകജീവിതത്തെ വിറ്റവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പടപൊരുതട്ടെ. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പടവെട്ടി വധിക്കപ്പെട്ടവന്നും വിജയം വരിച്ചവന്നും നാം അതിമഹത്തായ പ്രതിഫലം നല്‍കുന്നതാണ്. (അന്നിസാഅ് [4] : 74)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ഇഹലോകജീവിതത്തെ പരലോകജീവിതത്തിന് പകരം വില്ക്കാന് തയ്യാറുള്ളവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യട്ടെ. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വല്ലവനും യുദ്ധം ചെയ്തിട്ട് അവന് കൊല്ലപ്പെട്ടാലും വിജയം നേടിയാലും നാമവന് മഹത്തായ പ്രതിഫലം നല്‍കുന്നതാണ്.
2 Mokhtasar Malayalam
പരലോകത്തിലുള്ള ആഗ്രഹം കാരണത്താൽ ഇഹലോക ജീവിതത്തോടുള്ള ആഗ്രഹം വെടിയുകയും, (പരലോകത്തിന് വേണ്ടി ഇഹലോകജീവിതം) വിൽക്കുകയും ചെയ്ത യഥാർത്ഥ മുഅ്മിനീങ്ങൾ അല്ലാഹുവിൻ്റെ വചനം ഉന്നതമാകുന്നതിനായി അവൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യട്ടെ! ആരെങ്കിലും അല്ലാഹുവിൻ്റെ വചനം ഉന്നതമാകുന്നതിന് വേണ്ടി അവൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുകയും, അങ്ങനെ രക്തസാക്ഷിയായി കൊല്ലപ്പെടുകയോ, അതല്ലെങ്കിൽ ശത്രുവിനെ കീഴടക്കുകയോ ചെയ്താൽ അല്ലാഹു അവന് മഹത്തരമായ പ്രതിഫലം നൽകുന്നതാണ്. സ്വർഗവും അല്ലാഹുവിൻ്റെ തൃപ്തിയുമാണ് ആ മഹത്തരമായ പ്രതിഫലം.