Have you not seen those who were told, "Restrain your hands [from fighting] and establish prayer and give Zakah"? But then when battle was ordained for them, at once a party of them feared men as they fear Allah or with [even] greater fear. They said, "Our Lord, why have You decreed upon us fighting? If only You had postponed [it for] us for a short time." Say, "The enjoyment of this world is little, and the Hereafter is better for he who fears Allah. And injustice will not be done to you, [even] as much as a thread [inside a date seed]." (An-Nisa [4] : 77)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നിങ്ങള്‍ നിങ്ങളുടെ കൈകളെ നിയന്ത്രിച്ചു നിര്‍ത്തുക; നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുക; സകാത്ത് നല്‍കുകയും ചെയ്യുക; എന്ന കല്പന ലഭിച്ചവരെ നീ കണ്ടില്ലേ? പിന്നെ അവര്‍ക്ക് യുദ്ധം നിര്‍ബന്ധമാക്കിയപ്പോള്‍ അവരിലൊരുവിഭാഗം ജനങ്ങളെ പേടിക്കുന്നു; അല്ലാഹുവെപേടിക്കും പോലെയോ അതിനേക്കാള്‍ കൂടുതലോ ആയി. അവരിങ്ങനെ ആവലാതിപ്പെടുകയും ചെയ്യുന്നു: ''ഞങ്ങളുടെ നാഥാ, നീ എന്തിനാണ് ഞങ്ങള്‍ക്ക് യുദ്ധം നിര്‍ബന്ധമാക്കിയത്. അടുത്ത ഒരവധിവരെയെങ്കിലും ഞങ്ങള്‍ക്ക് അവസരം തന്നുകൂടായിരുന്നോ?'' അവരോടു പറയുക: ''ഐഹിക ജീവിതവിഭവം നന്നെ നിസ്സാരമാണ്. അല്ലാഹുവെ സൂക്ഷിക്കുന്നവര്‍ക്ക് പരലോകമാണ് കൂടുതലുത്തമം. അവിടെ നിങ്ങളോട് തീരേ അനീതി ഉണ്ടാവുകയില്ല. (അന്നിസാഅ് [4] : 77)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
(യുദ്ധത്തിനുപോകാതെ) നിങ്ങള്‍ കൈകള്‍ അടക്കിവെക്കുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും ചെയ്യുവിന്‍ എന്ന് നിര്‍ദേശിക്കപ്പെട്ടിരുന്ന ഒരു കൂട്ടരെ നീ കണ്ടില്ലേ? പിന്നീടവര്‍ക്ക് യുദ്ധം നിര്‍ബന്ധമായി നിശ്ചയിക്കപ്പെട്ടപ്പോള്‍ അവരില്‍ ഒരു വിഭാഗമതാ അല്ലാഹുവെ ഭയപ്പെടും പോലെയോ, അതിനെക്കാള്‍ ശക്തമായ നിലയിലോ ജനങ്ങളെ ഭയപ്പെടുന്നു. 'ഞങ്ങളുടെ രക്ഷിതാവേ, നീയെന്തിനാണ് ഞങ്ങള്‍ക്ക് യുദ്ധം നിര്‍ബന്ധമാക്കിയത്? അടുത്ത ഒരു അവധിവരെയെങ്കിലും ഞങ്ങള്‍ക്ക് സമയം നീട്ടിത്തന്നുകൂടായിരുന്നോ?' എന്നാണ് അവര്‍ പറഞ്ഞത്. പറയുക: ഇഹലോകത്തെ സുഖാനുഭവം വളരെ തുച്ഛമായതാണ്. പരലോകമാണ് സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് കൂടുതല്‍ ഗുണകരം. നിങ്ങളോട് ഒരു തരിമ്പും അനീതി കാണിക്കപ്പെടുകയുമില്ല.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! തങ്ങൾക്ക് മേൽ യുദ്ധം നിർബന്ധമാക്കൂ എന്ന് താങ്കളോട് ആവശ്യപ്പെട്ടിരുന്ന ചിലരെ താങ്കൾ മനസ്സിലാക്കിയില്ലേ?! നിങ്ങൾ യുദ്ധത്തിൽ നിന്ന് മാറിനിൽക്കുകയും, നിസ്കാരം നിലനിലനിർത്തുകയും, സകാത്ത് നൽകുകയും ചെയ്യൂ എന്നായിരുന്നു അന്ന് -അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധം നിർബന്ധമാക്കപ്പെടുന്നതിന് മുൻപ്- അവരോട് പറയപ്പെട്ടത്. അങ്ങനെ അവർ മദീനയിലേക്ക് പലായനം ചെയ്യുകയും, ഇസ്ലാമിന് ശക്തിയുണ്ടാവുകയും, യുദ്ധം നിർബന്ധമാക്കപ്പെടുകയും ചെയ്തപ്പോഴതാ അവരിൽ ചിലർ അല്ലാഹുവിനെ ഭയപ്പെടുന്നത് പോലെ -അല്ലെങ്കിൽ അതിനെക്കാൾ കഠിനമായി- ജനങ്ങളെ ഭയക്കുന്നു. അവർ പറയുന്നു: ഞങ്ങളുടെ രക്ഷിതാവേ! എന്തിനാണ് നീ ഞങ്ങൾക്ക് മേൽ യുദ്ധം നിർബന്ധമാക്കിയത്?! കുറച്ച് കാലം കൂടി ഐഹികജീവിതം ആസ്വദിക്കാൻ കഴിയുംവിധം അടുത്ത് തന്നെയുള്ള ഒരു അവധിയിലേക്ക് അത് നീക്കിവെച്ചു കൂടായിരുന്നോ?! അല്ലാഹുവിൻ്റെ റസൂലേ! അവരോട് പറയുക: ഐഹികജീവിതത്തിലെ വിഭവങ്ങൾ തീർത്തും കുറവും, അവസാനിച്ചു പോകുന്നതുമാണ്. അല്ലാഹുവിനെ സൂക്ഷിക്കുന്നവർക്ക് കൂടുതൽ ഉത്തമമായിട്ടുള്ളത് പരലോകമാകുന്നു. കാരണം അതിലെ അനുഗ്രഹങ്ങൾ എന്നെന്നും നിലനിൽക്കുന്നതാണ്. നിങ്ങളുടെ സൽകർമ്മങ്ങളിൽ നിന്ന് ഒന്നും തന്നെ -അതൊരു ഈത്തപ്പഴത്തിൻ്റെ കുരുവിന് മേലുള്ള നാരിൻ്റെ തോതിലാണെങ്കിൽ പോലും- കുറവ് വരുത്തപ്പെടുകയുമില്ല.