Have they not traveled through the land and observed how was the end of those who were before them? They were greater than them in strength and in impression on the land, but Allah seized them for their sins. And they had not from Allah any protector. (Ghafir [40] : 21)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ഇക്കൂട്ടര്‍ ഭൂമിയില്‍ സഞ്ചരിച്ച് തങ്ങള്‍ക്കു മുമ്പുണ്ടായിരുന്നവരുടെ അന്ത്യം എവ്വിധമായിരുന്നുവെന്ന് കണ്ട് മനസ്സിലാക്കിയിട്ടില്ലേ? അവര്‍ കരുത്ത് കൊണ്ടും ഭൂമിയില്‍ ബാക്കിവെച്ച പ്രൗഢമായ പാരമ്പര്യംകൊണ്ടും ഇവരെക്കാളേറെ പ്രബലന്മാരായിരുന്നു. അങ്ങനെ അവരുടെ തെറ്റുകുറ്റങ്ങള്‍ കാരണം അല്ലാഹു അവരെ പിടികൂടി. അല്ലാഹുവിന്റെ ശിക്ഷയില്‍നിന്ന് അവരെ രക്ഷിക്കാന്‍ ആരുമുണ്ടായിരുന്നില്ല. (ഗാഫിര് [40] : 21)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ഇവര്‍ ഭൂമിയിലൂടെ സഞ്ചരിച്ചിട്ടില്ലേ? അപ്പോള്‍ ഇവര്‍ക്ക് മുമ്പുണ്ടായിരുന്നവരുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് ഇവര്‍ക്ക് നോക്കാമല്ലോ. അവര്‍ ശക്തികൊണ്ടും ഭൂമിയില്‍ (അവശേഷിപ്പിച്ച) സ്മാരകങ്ങള്‍കൊണ്ടും ഇവരെക്കാള്‍ കരുത്തരായിരുന്നു. എന്നിട്ട് അവരുടെ പാപങ്ങള്‍ നിമിത്തം അല്ലാഹു അവരെ പിടികൂടി. അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന് അവര്‍ക്ക് കാവല്‍ നല്കാന് ആരുമുണ്ടായില്ല.
2 Mokhtasar Malayalam
ഈ ബഹുദൈവാരാധകർ ഭൂമിയിലൂടെ സഞ്ചരിച്ചിട്ടില്ലേ?! അങ്ങനെയെങ്കിൽ മുൻപ് നിഷേധിച്ചു തള്ളിയ സമുദായങ്ങളുടെ പര്യവസാനം എങ്ങനെയായിരുന്നെന്ന് അവർക്ക് ചിന്തിക്കാമായിരുന്നു. തീർച്ചയായും വളരെ മോശം അന്ത്യം തന്നെയായിരുന്നു അത്. ഇവരെക്കാൾ ശക്തിയുള്ളവരായിരുന്നു അവർ. ഇക്കൂട്ടർക്ക് ബാക്കി വെക്കാൻ സാധിക്കാത്ത വലിയ സ്മാരകങ്ങൾ കെട്ടിടങ്ങൾ നിർമിച്ചുകൊണ്ട് അവർ ഭൂമിയിൽ ബാക്കി വെച്ചിട്ടുമുണ്ട്. എന്നാൽ അവരുടെ തിന്മകൾ കാരണത്താൽ അല്ലാഹു അവരെ നശിപ്പിച്ചു കളഞ്ഞു. അപ്പോൾ അല്ലാഹുവിൻ്റെ ശിക്ഷ അവരിൽ നിന്ന് തടുത്തു നിർത്താൻ ഒരാളും അവർക്കുണ്ടായില്ല.