എന്നിട്ടു (അങ്ങിനെ) ഞാൻ എത്തിനോക്കാം, നോക്കിക്കാണാം
ilā ilāhi mūsā
إِلَىٰٓ إِلَٰهِ مُوسَىٰ
at (the) God (of) Musa;
മൂസായുടെ ഇലാഹിലേക്കു
wa-innī
وَإِنِّى
and indeed I
നിശ്ചയമായും ഞാൻ
la-aẓunnuhu
لَأَظُنُّهُۥ
[I] surely think him
അവനെ വിചാരിക്കുന്നു
kādhiban
كَٰذِبًاۚ
(to be) a liar"
കളവു പറയുന്നവനെന്നു
wakadhālika
وَكَذَٰلِكَ
And thus
അപ്രകാരം
zuyyina lifir'ʿawna
زُيِّنَ لِفِرْعَوْنَ
was made fair-seeming to Firaun
ഫിർഔനു അലങ്കാരമായി (ഭംഗിയായി) കാണിക്കപ്പെട്ടു
sūu ʿamalihi
سُوٓءُ عَمَلِهِۦ
(the) evil (of) his deed
അവന്റെ ദുഷ്പ്രവൃത്തി
waṣudda
وَصُدَّ
and he was averted
അവൻ തടയപ്പെടുകയും ചെയ്തു
ʿani l-sabīli
عَنِ ٱلسَّبِيلِۚ
from the way
വഴിയിൽനിന്നു
wamā kaydu fir'ʿawna
وَمَا كَيْدُ فِرْعَوْنَ
And not (was the) plot (of) Firaun
ഫിർഔന്റെ തന്ത്രം (ഉപായം) അല്ല
illā fī tabābin
إِلَّا فِى تَبَابٍ
except in ruin
(നാശത്തിൽ, നഷ്ടത്തിൽ) അല്ലാതെ
Asbaabas samaawaati faattali'a ilaaa ilaahi Moosaa wa innee la azunnuhoo kaazibaa; wa kazaalika zuyyina li-Fir'awna sooo'u 'amalihee wa sudda 'anis sabeel; wa maa kaidu Fir'awna illaa fee tabaab (Ghāfir 40:37)
The ways into the heavens – so that I may look at the deity of Moses; but indeed, I think he is a liar." And thus was made attractive to Pharaoh the evil of his deed, and he was averted from the [right] way. And the plan of Pharaoh was not except in ruin. (Ghafir [40] : 37)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
''ആകാശത്തിന്റെ വഴികളില്‍. അങ്ങനെ മൂസായുടെ ദൈവത്തെ ഞാനൊന്ന് എത്തിനോക്കട്ടെ. നിശ്ചയമായും മൂസ നുണപറയുകയാണെന്നാണ് ഞാന്‍ കരുതുന്നത്.'' അവ്വിധം ഫറവോന്ന് അവന്റെ ചെയ്തികള്‍ ചേതോഹരമായി തോന്നി. അവന് നേര്‍വഴിയില്‍നിന്ന് തടയപ്പെടുകയും ചെയ്തു. ഫറവോന്റെ തന്ത്രങ്ങളൊക്കെയും പരാജയപ്പെടുകയായിരുന്നു. (ഗാഫിര് [40] : 37)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അഥവാ ആകാശമാര്‍ഗങ്ങളില്‍. എന്നിട്ടു മൂസായുടെ ആരാധ്യന്റെ അടുത്തേക്ക് എനിക്ക് എത്തിനോക്കുവാന്‍. തീര്‍ച്ചയായും അവന് (മൂസാ) കളവു പറയുകയാണെന്നാണ് ഞാന്‍ വിചാരിക്കുന്നത്. അപ്രകാരം ഫിര്ഔന് തന്റെ ദുഷ്പ്രവൃത്തി അലംകൃതമായി തോന്നിക്കപ്പെട്ടു. നേരായ മാര്‍ഗത്തില്‍ നിന്ന് അവന് തടയപ്പെടുകയും ചെയ്തു. ഫിർഔനിന്റെ തന്ത്രം നഷ്ടത്തില്‍ തന്നെയായിരുന്നു.
2 Mokhtasar Malayalam
(നീ പണിയുന്ന സൗധം മുഖേന) ആകാശത്തിൻ്റെ മാർഗങ്ങളിൽ ഞാനൊന്ന് എത്തിച്ചേരട്ടെ. അങ്ങനെ മൂസാ യഥാർഥ ആരാധ്യൻ എന്ന് ജൽപ്പിക്കുന്ന അവൻ്റെ ആരാധ്യനെ ഞാനൊന്ന് എത്തിനോക്കട്ടെ! തീർച്ചയായും എൻ്റെ ഊഹം മൂസാ ഈ പറയുന്നതെല്ലാം കളവാണെന്നാണ്. ഹാമാനോട് തൻ്റെ ഈ ആവശ്യം ഉന്നയിക്കുന്ന വേളയിൽ താൻ ചെയ്തു കൊണ്ടിരിക്കുന്നതെല്ലാം വളരെ നല്ലതാണെന്ന് ഫിർഔന് തോന്നിപ്പിക്കപ്പെട്ടത് ഇപ്രകാരമാണ്. അങ്ങനെ അവൻ സത്യത്തിൻ്റെ വഴിയിൽ നിന്ന് പിഴവിൻ്റെ മാർഗങ്ങളിലേക്ക് വഴിതിരിക്കപ്പെട്ടു. തൻ്റെ അസത്യത്തെ വിജയിപ്പിക്കുന്നതിനും, സത്യത്തെ പരാജയപ്പെടുത്തുന്നതിനും ഫിർഔൻ സ്വീകരിച്ച തന്ത്രമാകട്ടെ; തീർത്തും നിഷ്ഫലവുമായിരുന്നു. കാരണം, അവൻ്റെ പരിശ്രമങ്ങൾ നഷ്ടത്തിലും, അസ്ഥിരതയിലും, അവസാനമില്ലാത്ത ദൗർഭാഗ്യത്തിലുമായിരിക്കും പര്യവസാനിക്കുക.