They will say, "Did there not come to you your messengers with clear proofs?" They will say, "Yes." They will reply, "Then supplicate [yourselves], but the supplication of the disbelievers is not except in error [i.e., futility]." (Ghafir [40] : 50)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ആ കാവല്ക്കാര് ചോദിക്കും: ''നിങ്ങള്‍ക്കുള്ള ദൈവദൂതന്മാര് വ്യക്തമായ തെളിവുകളുമായി നിങ്ങളുടെ അടുത്ത് വന്നിട്ടുണ്ടായിരുന്നില്ലേ?'' അവര്‍ പറയും: ''അതെ.'' അപ്പോള്‍ ആ കാവല്ക്കാര് പറയും: ''എങ്കില്‍ നിങ്ങള്‍തന്നെ പ്രാര്‍ഥിച്ചുകൊള്ളുക.'' സത്യനിഷേധികളുടെ പ്രാര്‍ഥന തീര്‍ത്തും നിഷ്ഫലമത്രെ. (ഗാഫിര് [40] : 50)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അവര്‍ (കാവല്ക്കാര്) പറയും: നിങ്ങളിലേക്കുള്ള ദൂതന്മാര് വ്യക്തമായ തെളിവുകളും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നിട്ടുണ്ടായിരുന്നില്ലേ? അവര്‍ പറയും: അതെ. അവര്‍ (കാവല്ക്കാര്) പറയും: എന്നാല്‍ നിങ്ങള്‍ തന്നെ പ്രാര്‍ത്ഥിച്ചു കൊള്ളുക. സത്യനിഷേധികളുടെ പ്രാര്‍ത്ഥന വൃഥാവിലായിപ്പോകുകയേയുള്ളൂ.
2 Mokhtasar Malayalam
(അല്ലാഹുവിനെ) നിഷേധിച്ചവരോട് നരകത്തിൻ്റെ കാവൽക്കാരായ മലക്കുകൾ പറയും: വ്യക്തമായ പ്രമാണങ്ങളും തെളിവുകളുമായി നിങ്ങളിലേക്ക് ദൂതന്മാർ വന്നിട്ടില്ലായിരുന്നുവോ?! നിഷേധികൾ പറയും: അതെ. അവർ വ്യക്തമായ പ്രമാണങ്ങളും തെളിവുകളുമായി ഞങ്ങളുടെ അടുക്കൽ വന്നിരുന്നു. പരിഹാസത്തോടെ മലക്കുകൾ അവരോട് പറയും: എങ്കിൽ നിങ്ങൾ തന്നെ പ്രാർത്ഥിച്ചു കൊള്ളുക. ഞങ്ങൾ ഒരിക്കലും (അല്ലാഹുവിനെ) നിഷേധിച്ചവർക്ക് വേണ്ടി ശുപാർശ പറയുകയില്ല. കാഫിറുകളുടെ പ്രാർത്ഥന നഷ്ടത്തിലും വൃഥാവിലുമേ ആവുകയുള്ളൂ. അവർ (അല്ലാഹുവിനെ) നിഷേധിച്ചു എന്നതിനാൽ അതവരിൽ നിന്ന് സ്വീകരിക്കപ്പെടുകയില്ല.