ഞാൻ (എന്നോടു) കൽപ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു
an us'lima
أَنْ أُسْلِمَ
to submit
ഞാൻ കീഴൊതുങ്ങുവാൻ, അനുസരിക്കണമെന്നു
lirabbi l-ʿālamīna
لِرَبِّ ٱلْعَٰلَمِينَ
to (the) Lord (of) the worlds
ലോക(രുടെ) രക്ഷിതാവിനു
Qul innee nuheetu an a'budal lazeena tad'oona min doonil laahi lammaa jaaa'a niyal biyinaatu mir Rabbee wa umirtu an uslima li Rabbil 'aalameen (Ghāfir 40:66)
Say, [O Muhammad], "Indeed, I have been forbidden to worship those you call upon besides Allah once the clear proofs have come to me from my Lord, and I have been commanded to submit to the Lord of the worlds." (Ghafir [40] : 66)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
(നബിയേ,) പറയുക: എന്റെ രക്ഷിതാവിങ്കല്‍ നിന്ന് എനിക്ക് തെളിവുകള്‍ വന്നുകിട്ടിയിരിക്കെ അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവരെ ആരാധിക്കുന്നതില്‍ നിന്ന് തീര്‍ച്ചയായും ഞാന്‍ വിലക്കപ്പെട്ടിരിക്കുന്നു. ലോകങ്ങളുടെ രക്ഷിതാവിന് ഞാന്‍ കീഴ്പെടണമെന്ന് ഞാൻ കല്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! പറയുക: തീർച്ചയായും അല്ലാഹുവിന് പുറമെയുള്ള, ഒരു ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത ഈ വിഗ്രഹങ്ങളെ ആരാധിക്കുന്നതിൽ നിന്ന് അല്ലാഹു എന്നെ വിലക്കിയിരിക്കുന്നു. കാരണം, ഇവയെ ആരാധിക്കുന്നതിൻ്റെ നിരർഥകത ബോധ്യപ്പെടുത്തുന്ന തെളിവുകളും പ്രമാണങ്ങളും എനിക്ക് വന്നു കിട്ടിയിരിക്കുന്നു. അല്ലാഹുവിനെ മാത്രം ആരാധിച്ചു കൊണ്ട് അവന് കീഴൊതുങ്ങാൻ അല്ലാഹു എന്നോട് കൽപ്പിക്കുകയും ചെയ്തിരിക്കുന്നു. അവനാകുന്നു എല്ലാ സൃഷ്ടികളുടെയും രക്ഷിതാവ്. അവന് പുറമെ മറ്റൊരു രക്ഷിതാവില്ല.