Skip to main content

اَلَّذِيْنَ يَحْمِلُوْنَ الْعَرْشَ وَمَنْ حَوْلَهٗ يُسَبِّحُوْنَ بِحَمْدِ رَبِّهِمْ وَيُؤْمِنُوْنَ بِهٖ وَيَسْتَغْفِرُوْنَ لِلَّذِيْنَ اٰمَنُوْاۚ رَبَّنَا وَسِعْتَ كُلَّ شَيْءٍ رَّحْمَةً وَّعِلْمًا فَاغْفِرْ لِلَّذِيْنَ تَابُوْا وَاتَّبَعُوْا سَبِيْلَكَ وَقِهِمْ عَذَابَ الْجَحِيْمِ   ( غافر: ٧ )

alladhīna yaḥmilūna
ٱلَّذِينَ يَحْمِلُونَ
Those who bear
വഹിക്കുന്നവര്‍
l-ʿarsha
ٱلْعَرْشَ
the Throne
അർശു (സിംഹാസനം) രാജകീയ പീഠം
waman ḥawlahu
وَمَنْ حَوْلَهُۥ
and those around it
അതിന്റെ ചുറ്റിലുള്ളവരും
yusabbiḥūna
يُسَبِّحُونَ
glorify
അവർ തസ്ബീഹു നടത്തുന്നു
biḥamdi rabbihim
بِحَمْدِ رَبِّهِمْ
(the) praises (of) their Lord
തങ്ങളുടെ റബ്ബിനെ സ്തുതിച്ചു കൊണ്ടു, സ്തുതിയോടുകൂടി
wayu'minūna
وَيُؤْمِنُونَ
and believe
അവർ വിശ്വസിക്കയും ചെയ്യുന്നു
bihi
بِهِۦ
in Him
അവനിൽ
wayastaghfirūna
وَيَسْتَغْفِرُونَ
and ask forgiveness
അവർ പാപമോചനം തേടുകയും ചെയ്യുന്നു
lilladhīna āmanū
لِلَّذِينَ ءَامَنُوا۟
for those who believe
വിശ്വസിച്ചവർക്കു
rabbanā
رَبَّنَا
"Our Lord!
ഞങ്ങളുടെ റബ്ബേ
wasiʿ'ta
وَسِعْتَ
You encompass
നീ വിശാലമായിരിക്കുന്നു
kulla shayin
كُلَّ شَىْءٍ
all things
എല്ലാ വസ്തുവിനും
raḥmatan
رَّحْمَةً
(by Your) Mercy
കാരുണ്യംകൊണ്ടു, കാരുണ്യത്താൽ
waʿil'man
وَعِلْمًا
and knowledge
അറിവുകൊണ്ടും, ജ്ഞാനത്താലും
fa-igh'fir
فَٱغْفِرْ
so forgive
ആകയാൽ നീ പൊറുക്കണേ
lilladhīna tābū
لِلَّذِينَ تَابُوا۟
those who repent
പശ്ചാത്തപിച്ചവർക്കു
wa-ittabaʿū
وَٱتَّبَعُوا۟
and follow
പിൻപറ്റുകയും ചെയ്ത
sabīlaka
سَبِيلَكَ
Your Way
നിന്റെ മാർഗ്ഗം
waqihim
وَقِهِمْ
and save them (from)
അവരെ കാക്കുക(തടുക്കുക) യും വേണമേ
ʿadhāba l-jaḥīmi
عَذَابَ ٱلْجَحِيمِ
(the) punishment (of) the Hellfire
ജ്വലിക്കുന്ന നരകശിക്ഷ(യിൽനിന്നു)

Allazeena yahmiloonal 'Arsha wa man hawlahoo yusabbihoona bihamdi Rabbihim wa yu'minoona bihee wa yastaghfiroona lillazeena aamanoo Rabbanaa wasi'ta kulla shai'ir rahmantanw wa 'ilman faghfir lillazeena taaboo wattaba'oo sabeelaka wa qihim 'azaabal Jaheem (Ghāfir 40:7)

English Sahih:

Those [angels] who carry the Throne and those around it exalt [Allah] with praise of their Lord and believe in Him and ask forgiveness for those who have believed, [saying], "Our Lord, You have encompassed all things in mercy and knowledge, so forgive those who have repented and followed Your way and protect them from the punishment of Hellfire. (Ghafir [40] : 7)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

സിംഹാസനം വഹിക്കുന്നവരും അതിനു ചുറ്റുമുള്ളവരും തങ്ങളുടെ നാഥനെ കീര്‍ത്തിക്കുന്നതോടൊപ്പം അവന്റെ വിശുദ്ധി വാഴ്ത്തുന്നു. അവനില്‍ അടിയുറച്ചു വിശ്വസിക്കുന്നു. വിശ്വാസികളുടെ പാപമോചനത്തിനായി ഇങ്ങനെ പ്രാര്‍ഥിക്കുകയും ചെയ്യുന്നു: ''ഞങ്ങളുടെ നാഥാ, നിന്റെ അനുഗ്രഹവും അറിവും സകല വസ്തുക്കളെയും വലയം ചെയ്തു നില്‍ക്കുന്നവയാണല്ലോ. അതിനാല്‍ പശ്ചാത്തപിക്കുകയും നിന്റെ പാത പിന്തുടരുകയും ചെയ്തവര്‍ക്ക് നീ പൊറുത്തുകൊടുക്കേണമേ. അവരെ നരകശിക്ഷയില്‍നിന്ന് രക്ഷിക്കേണമേ. (ഗാഫിര്‍ [40] : 7)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

സിംഹാസനം വഹിക്കുന്നവരും അതിന്‍റെ ചുറ്റിലുള്ളവരും (മലക്കുകള്‍) തങ്ങളുടെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം (അവന്റെ) പരിശുദ്ധിയെ പ്രകീർത്തിക്കുകയും അവനില്‍ വിശ്വസിക്കുകയും, വിശ്വസിച്ചവര്‍ക്ക് വേണ്ടി (ഇപ്രകാരം) പാപമോചനം തേടുകയും ചെയ്യുന്നു: ഞങ്ങളുടെ രക്ഷിതാവേ! നിന്‍റെ കാരുണ്യവും അറിവും സകല വസ്തുക്കളെയും ഉള്‍കൊള്ളുന്നതായിരിക്കുന്നു. ആകയാല്‍ പശ്ചാത്തപിക്കുകയും നിന്‍റെ മാര്‍ഗം പിന്തുടരുകയും ചെയ്യുന്നവര്‍ക്ക് നീ പൊറുത്തുകൊടുക്കേണമേ. അവരെ നീ നരകശിക്ഷയില്‍ നിന്ന് കാക്കുകയും ചെയ്യേണമേ.