And He completed them as seven heavens within two days and inspired [i.e., made known] in each heaven its command. And We adorned the nearest heaven with lamps [i.e., stars, for beauty] and as protection. That is the determination of the Exalted in Might, the Knowing. (Fussilat [41] : 12)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അങ്ങനെ അവന് രണ്ടു നാളുകളിലായി ഏഴാകാശങ്ങളുണ്ടാക്കി. ഓരോ ആകാശത്തിനും അതിന്റെ നിയമം ബോധനംനല്കി. സമീപാകാശത്തെ വിളക്കുകളാല്‍ അലങ്കരിച്ചു. നല്ലപോലെ ഭദ്രവുമാക്കി. പ്രതാപിയും സകലതും അറിയുന്നവനുമായ അല്ലാഹുവിന്റെ ക്രമീകരണമാണിത്. (ഹാമീം അസ്സജദ [41] : 12)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അങ്ങനെ രണ്ടുദിവസങ്ങളിലായി അവയെ അവന് ഏഴു ആകാശങ്ങളാക്കിത്തീര്‍ത്തു. ഓരോ ആകാശത്തിലും അതാതിന്റെ കാര്യം അവന് നിര്‍ദേശിക്കുകയും ചെയ്തു. (ഭൂമിയുടെ) സമീപത്തുള്ള ആകാശത്തെ നാം ചില വിളക്കുകള്‍ കൊണ്ട് അലങ്കരിക്കുകയും സംരക്ഷണം ഏര്‍പെടുത്തുകയും ചെയ്തു. പ്രതാപശാലിയും സര്‍വ്വജ്ഞനുമായ അല്ലാഹു വ്യവസ്ഥപ്പെടുത്തിയതത്രെ അത്.
2 Mokhtasar Malayalam
വ്യാഴവും വെള്ളിയുമായി രണ്ട് ദിവസങ്ങളിൽ അവൻ ആകാശങ്ങളുടെ സൃഷ്ടിപ്പ് പൂർത്തീകരിക്കുകയും ചെയ്തു. അങ്ങനെ ആറു ദിവസങ്ങളിലായി ആകാശഭൂമികളുടെ സൃഷ്ടിപ്പ് പൂർണ്ണമായി. അല്ലാഹു എല്ലാ ആകാശത്തിലേക്കും അതിൽ എന്തെല്ലാമാണ് നിശ്ചയിക്കപ്പെട്ടിരിക്കുന്നത് എന്ന സന്ദേശം നൽകുകയും ചെയ്തു. ഓരോ ആകാശങ്ങളിലേക്കുമുള്ള ആരാധനാരീതികളും സൽപ്രവർത്തനങ്ങളും (അവൻ അറിയിച്ചു നൽകി). ഭൂമിയോട് അടുത്ത ആകാശത്തെ നാം നക്ഷത്രങ്ങൾ കൊണ്ട് അലങ്കരിക്കുകയും, പിശാചുക്കൾ കട്ടു കേൾക്കുന്നതിൽ നിന്ന് അതിനെ സുരക്ഷിതമാക്കുകയും ചെയ്തു. ആർക്കും പരാജയപ്പെടുത്തുക സാധ്യമല്ലാത്ത മഹാപ്രതാപവാനും (അസീസ്) തൻറെ സൃഷ്ടികളെ കുറിച്ച് എല്ലാം അറിയുന്നവനുമായ (അലീം) അല്ലാഹുവിൻ്റെ നിർണ്ണയമത്രെ ഈ പറയപ്പെട്ടതെല്ലാം.