As for Aad, they were arrogant upon the earth without right and said, "Who is greater than us in strength?" Did they not consider that Allah who created them was greater than them in strength? But they were rejecting Our signs. (Fussilat [41] : 15)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അങ്ങനെ ആദ് സമുദായം ഭൂമിയില്‍ അനര്‍ഹമായി അഹങ്കരിച്ചു. അവര്‍ പറഞ്ഞു: ''ഞങ്ങളേക്കാള്‍ കരുത്തുള്ള ആരുണ്ട്?'' അവരെ പടച്ച അല്ലാഹു അവരെക്കാളെത്രയോ കരുത്തനാണെന്ന് അവര്‍ കാണുന്നില്ലേ? അവര്‍ നമ്മുടെ വചനങ്ങളെ നിഷേധിക്കുന്നവരായിരുന്നു. (ഹാമീം അസ്സജദ [41] : 15)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)
എന്നാല്‍ ആദ് സമുദായം ന്യായം കൂടാതെ ഭൂമിയില്‍ അഹംഭാവം നടിക്കുകയും 'ഞങ്ങളെക്കാള്‍ കടുത്ത ശക്തിയുള്ളവൻ ആരുണ്ട്' എന്ന് പറയുകയുമാണ് ചെയ്തത്. അവര്‍ക്ക് കണ്ടുകൂടെ; അവരെ സൃഷ്ടിച്ച അല്ലാഹു തന്നെയാണ് അവരെക്കാള്‍ കടുത്ത ശക്തിയുള്ളവനെന്ന്? നമ്മുടെ ദൃഷ്ടാന്തങ്ങളെ അവര്‍ നിഷേധിച്ചു കളയുകയായിരുന്നു.
2 Mokhtasar Malayalam
എന്നാൽ ഹൂദ് നബിയുടെ സമുദായമായ ആദ് ഗോത്രം; അല്ലാഹുവിനെ നിഷേധിക്കുന്നവരായിരുന്നു അവർ എന്നതിന് പുറമെ ഒരു ന്യായവുമില്ലാതെ അവർ ഭൂമിയിൽ അഹംഭാവം നടിച്ചു. അവരുടെ ചുറ്റുമുള്ളവരോട് അവർ അതിക്രമം പ്രവർത്തിക്കുകയും ചെയ്തു. തങ്ങളുടെ ശക്തിയിൽ മതിമറന്ന അവർ പറഞ്ഞു: ഞങ്ങളെക്കാൾ ശക്തരായി ആരുണ്ട്?! അവരുടെ ധാരണയിൽ അവരെക്കാൾ ശക്തിയുള്ള ഒരാളുമില്ലായിരുന്നു. അല്ലാഹു അവർക്ക് മറുപടി നൽകി: അവരെ സൃഷ്ടിക്കുകയും, അവരെ അതിക്രമികളാക്കി മാറ്റിയ ഈ ശക്തി അവർക്ക് നൽകുകയും ചെയ്തവനായ അല്ലാഹു അവരെക്കാൾ ശക്തിയുള്ളവനാണെന്നത് അവർ കാണുകയും അറിയുകയും ചെയ്യുന്നില്ലേ?! ഹൂദ് -عَلَيْهِ السَّلَامُ- അവർക്ക് കാണിച്ചു നൽകിയ അല്ലാഹുവിൻ്റെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു തള്ളുന്നവരുമായിരുന്നു അവർ.