Wa law ja'alnaahu Qur-aanan A'jamiyyal laqaaloo law laa fussilat Aayaatuhoo 'a A'jamiyyunw wa 'Arabiyy; qul huwa lillazeena aamanoo hudanw wa shifaaa'unw wallazeena la yu'minoona feee aazaanihim waqrunw wa huwa 'alaihim 'amaa; ulaaa'ika yunaadawna mim maakaanim ba'eed (Fuṣṣilat 41:44)
And if We had made it a foreign [i.e., non-Arabic] Quran, they would have said, "Why are its verses not explained in detail [in our language]? Is it a foreign [recitation] and an Arab [messenger]?" Say, "It is, for those who believe, a guidance and cure." And those who do not believe – in their ears is deafness, and it is upon them blindness. Those are being called from a distant place. (Fussilat [41] : 44)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നാം ഇതിനെ അറബിയല്ലാത്ത മറ്റേതെങ്കിലും ഭാഷയിലെ ഖുര്‍ആന്‍ ആക്കിയിരുന്നുവെങ്കില്‍ അവര്‍ പറയുമായിരുന്നു: ''എന്തുകൊണ്ട് ഇതിലെ വചനങ്ങള്‍ വ്യക്തമായി വിശദമാക്കപ്പെടുന്നില്ല? ഗ്രന്ഥം അനറബിയും പ്രവാചകന് അറബിയുമാവുകയോ?'' പറയുക: സത്യവിശ്വാസികള്‍ക്ക് ഇത് വ്യക്തമായ വഴികാട്ടിയാണ്; ഫലവത്തായ ശമനൗഷധവും. വിശ്വസിക്കാത്തവര്‍ക്കോ, അവരുടെ കാതുകളുടെ കേള്‍വി കെടുത്തിക്കളയുന്നതാണ്. കണ്ണുകളുടെ കാഴ്ച നശിപ്പിക്കുന്നതും. ഏതോ വിദൂരതയില്‍ നിന്നു വിളിക്കുന്നതുപോലെ അവ്യക്തമായ വിളിയായാണ് അവര്‍ക്കനുഭവപ്പെടുക. (ഹാമീം അസ്സജദ [41] : 44)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നാം ഇതിനെ ഒരു അനറബി ഖുര്‍ആന്‍ ആക്കിയിരുന്നെങ്കില്‍ അവര്‍ പറഞ്ഞേക്കും: എന്തുകൊണ്ട് ഇതിലെ വചനങ്ങള്‍ ആശയങ്ങൾ വിശദമാക്കപ്പെട്ടവയായില്ല. (ഗ്രന്ഥം) അനറബിയും (പ്രവാചകന്) അറബിയും ആവുകയോ? നീ പറയുക: അത് (ഖുര്‍ആന്‍) സത്യവിശ്വാസികള്‍ക്ക് മാര്‍ഗദര്‍ശനവും ശമനൗഷധവുമാകുന്നു. വിശ്വസിക്കാത്തവര്‍ക്കാകട്ടെ അവരുടെ കാതുകളില്‍ ഒരു തരം ബധിരതയുണ്ട്. അത് (ഖുര്‍ആന്‍) അവരുടെ മേല്‍ ഒരു അന്ധതയായിരിക്കുന്നു. ആ കൂട്ടര് വിദൂരമായ ഒരു സ്ഥലത്ത് നിന്ന് വിളിക്കപ്പെടുന്നു (എന്ന പോലെയാകുന്നു അവരുടെ പ്രതികരണം).
2 Mokhtasar Malayalam
ഈ ഖുർആൻ നാം അറബിയല്ലാത്ത ഭാഷയിൽ അവതരിപ്പിച്ചിരുന്നെങ്കിൽ അറബികളിലെ നിഷേധികൾ പറയുമായിരുന്നു: ഈ ഗ്രന്ഥത്തിലെ വചനങ്ങൾ ഒന്ന് വിശദീകരിക്കപ്പെട്ടിരുന്നെങ്കിൽ; എന്നാൽ നമുക്കത് ഗ്രഹിക്കാമായിരുന്നു! എങ്ങനെയാണ് (വേദഗ്രന്ഥം) അനറബി ഭാഷയിലും, അത് കൊണ്ടു വന്ന ദൂതൻ അറബിയുമാവുക?! അല്ലാഹുവിൻ്റെ റസൂലേ! ഇവരോട് പറയുക: ഈ ഖുർആൻ അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ ദൂതന്മാരെ സത്യപ്പെടുത്തുകയും ചെയ്തവർക്ക് വഴികേടിൽ നിന്ന് (സത്യത്തിലേക്കുള്ള) സന്മാർഗദർശനവും, ഹൃദയത്തിലുള്ള അന്ധതക്കും അതിൻ്റെ തുടർച്ചയായുണ്ടാവുന്ന രോഗങ്ങൾക്കുമുള്ള ശമനവുമാകുന്നു. എന്നാൽ അല്ലാഹുവിൽ വിശ്വസിക്കാത്തവർ; അവരുടെ കാതുകളിൽ ഒരു തരം ബധിരതയുണ്ട്. ഖുർആൻ അവർക്ക് മേൽ ഒരു അന്ധതയായിരിക്കുന്നു; അവർക്കത് ഗ്രഹിക്കാൻ കഴിയുകയില്ല. ഈ പറയപ്പെട്ട വിഭാഗം വിദൂരമായ ഒരിടത്ത് നിന്ന് വിളിക്കപ്പെടുന്നതു പോലെയുണ്ട്; ദൂരെ നിന്നുള്ള വിളി എങ്ങനെ അവരുടെ ചെവികളിലെത്താനാണ്?!