And in anything over which you disagree – its ruling is [to be referred] to Allah. [Say], "That is Allah, my Lord; upon Him I have relied, and to Him I turn back." (Ash-Shuraa [42] : 10)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നിങ്ങള്‍ക്കിടയില്‍ ഭിന്നതയുള്ളത് ഏതു കാര്യത്തിലായാലും അതില്‍ വിധിത്തീര്‍പ്പുണ്ടാക്കേണ്ടത് അല്ലാഹുവാണ്. അവന് മാത്രമാണ് എന്റെ നാഥനായ അല്ലാഹു. ഞാന്‍ അവനില്‍ ഭരമേല്പിച്ചിരിക്കുന്നു. ഞാന്‍ ഖേദിച്ചു മടങ്ങുന്നതും അവങ്കലേക്കുതന്നെ. (അശ്ശൂറാ [42] : 10)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നിങ്ങള്‍ അഭിപ്രായവ്യത്യാസക്കാരായിട്ടുള്ളത് ഏത് കാര്യത്തിലാവട്ടെ അതില്‍ തീര്പ്പുകല്പിക്കാനുള്ള അവകാശം അല്ലാഹുവിന്നാകുന്നു. അവനാണ് എന്റെ രക്ഷിതാവായ അല്ലാഹു. അവന്റെ മേല്‍ ഞാന്‍ ഭരമേല്പിച്ചിരിക്കുന്നു. അവങ്കലേക്ക് ഞാന്‍ താഴ്മയോടെ മടങ്ങുകയും ചെയ്യുന്നു.
2 Mokhtasar Malayalam
അല്ലയോ ജനങ്ങളേ! നിങ്ങൾ അഭിപ്രായവ്യത്യാസത്തിലായിട്ടുള്ള, -അടിസ്ഥാനപരമോ ശാഖാപരമോ ആയ- മതവിഷയങ്ങളിൽ എല്ലാം വിധി തീർപ്പാക്കാനുള്ള അവകാശം അല്ലാഹുവിന് മാത്രമാണ്. അത്തരം വിഷയങ്ങളെല്ലാം അല്ലാഹുവിൻറെ ഖുർആനിലേക്കോ, അവിടുത്തെ ദൂതനായ മുഹമ്മദ് നബി -ﷺ- യുടെ ചര്യയിലേക്കോ മടക്കുകയാണ് വേണ്ടത്. ഈ വിശേഷണങ്ങളെല്ലാം ഉള്ളവനാണ് എൻറെ രക്ഷിതാവായ അല്ലാഹു. എൻറെ എല്ലാ കാര്യങ്ങളും അവൻറെ മേലാണ് ഞാൻ ഭരമേൽപ്പിച്ചിരിക്കുന്നത്. അവനിലേക്കാണ് (സംഭവിച്ചു പോയ തെറ്റുകളിൽ നിന്ന്) ഞാൻ ഖേദിച്ചു മടങ്ങുന്നത്.