[He is] Creator of the heavens and the earth. He has made for you from yourselves, mates, and among the cattle, mates; He multiplies you thereby. There is nothing like unto Him, and He is the Hearing, the Seeing. (Ash-Shuraa [42] : 11)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ആകാശഭൂമികളുടെ സ്രഷ്ടാവാണവന്‍. അവന് നിങ്ങള്‍ക്ക് നിങ്ങളില്‍ നിന്നു തന്നെ ഇണകളെ സൃഷ്ടിച്ചു തന്നിരിക്കുന്നു. നാല്ക്കാലികളിലും ഇണകളെ ഉണ്ടാക്കിയിരിക്കുന്നു. അതിലൂടെ അവന് നിങ്ങളെ സൃഷ്ടിച്ച് വംശം വികസിപ്പിക്കുന്നു. അല്ലാഹുവിനു തുല്യമായി ഒന്നുമില്ല. അവന് എല്ലാം കേള്‍ക്കുന്നവനാണ്. കാണുന്നവനും. (അശ്ശൂറാ [42] : 11)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവാകുന്നു (അവന്.) നിങ്ങള്‍ക്ക് വേണ്ടി നിങ്ങളുടെ വര്‍ഗത്തില്‍ നിന്നു തന്നെ അവന് ഇണകളെ (ഉണ്ടാക്കിത്തന്നിരിക്കുന്നു.) കന്നുകാലികളിലും അവൻ ഇണകളെ ഏർപ്പെടുത്തിയിരിക്കുന്നു. അതിലൂടെ നിങ്ങളെ അവന് സൃഷ്ടിച്ച് വര്‍ധിപ്പിക്കുന്നു.[1] അവന് തുല്യമായി യാതൊന്നുമില്ല. അവന് എല്ലാം കാണുന്നവനും എല്ലാം കേള്‍ക്കുന്നവനുമാകുന്നു.
[1] മനുഷ്യരെയും ജന്തുക്കളെയും ഇണകളായി സൃഷ്ടിച്ചതു വഴി സന്താനസമൃദ്ധിയുണ്ടാകുന്നുവെന്നര്‍ത്ഥം.
2 Mokhtasar Malayalam
മുൻമാതൃകയില്ലാതെ ആകാശഭൂമികളെ സൃഷ്ടിച്ചവനാകുന്നു അല്ലാഹു. നിങ്ങൾക്കവൻ നിങ്ങളിൽ നിന്നു തന്നെ ഇണകളെ നിശ്ചയിച്ചു തന്നിരിക്കുന്നു. ഒട്ടകത്തിലും പശുക്കളിലും ആടുകളിലും അവൻ ഇണകളെ നിശ്ചയിച്ചിരിക്കുന്നു. അങ്ങനെ നിങ്ങൾക്ക് വേണ്ടി അവക്ക് വംശവർദ്ധനവ് ഉണ്ടാവാനത്രേ അത്. നിങ്ങൾക്ക് അവൻ നിശ്ചയിച്ചു തന്ന ഇണകളുമായി വിവാഹബന്ധത്തിൽ ഏർപ്പെടുന്നതിലൂടെ അവൻ നിങ്ങളെയും സൃഷ്ടിക്കുന്നു. നിങ്ങൾക്ക് അവൻ ഒരുക്കി തന്ന കന്നുകാലികളുടെ മാംസവും പാലും ഭക്ഷിക്കാൻ നൽകി കൊണ്ട് നിങ്ങളുടെ ജീവൻ അവൻ നിലനിർത്തുന്നു. അവൻറെ സൃഷ്ടികളിൽ ഒന്നു പോലും അവന് സമാനമല്ല. തൻറെ സൃഷ്ടികളുടെ സംസാരങ്ങളെല്ലാം കേൾക്കുന്ന 'സമീഉം', അവരുടെ പ്രവർത്തനങ്ങളെല്ലാം കാണുന്ന 'ബസ്വീറു'മത്രെ അവൻ. അവരുടെ ഒരു കാര്യവും അവൻ അറിയാതെ പോകില്ല. അവക്കെല്ലാമുള്ള പ്രതിഫലം -നന്മയാണെങ്കിൽ നല്ല പ്രതിഫലവും, ചീത്തയാണെങ്കിൽ ചീത്ത പ്രതിഫലവും- അവൻ നൽകുന്നതായിരിക്കും.