Those who do not believe in it are impatient for it, but those who believe are fearful of it and know that it is the truth. Unquestionably, those who dispute concerning the Hour are in extreme error. (Ash-Shuraa [42] : 18)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ആ അന്ത്യദിനത്തില്‍ വിശ്വസിക്കാത്തവരാണ് അതിനായി ധൃതി കൂട്ടുന്നത്. വിശ്വസിക്കുന്നവര്‍ അതേക്കുറിച്ച് ഭയപ്പെടുന്നവരാണ്. അവര്‍ക്കറിയാം അത് സംഭവിക്കാന്‍പോകുന്ന സത്യമാണെന്ന്. അറിയുക: അന്ത്യസമയത്തെ സംബന്ധിച്ച് തര്‍ക്കിക്കുന്നവര്‍ തീര്‍ച്ചയായും വഴികേടില്‍ ഏറെ ദൂരം പിന്നിട്ടിരിക്കുന്നു. (അശ്ശൂറാ [42] : 18)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അന്ത്യനാളിൽ വിശ്വസിക്കാത്തവർ അതിന് വേണ്ടി ധൃതി കൂട്ടിക്കൊണ്ടിരിക്കുന്നു; കാരണം അവർ വിചാരണയിലോ പ്രതിഫലത്തിലോ നരകശിക്ഷയിലോ ഒന്നും വിശ്വസിക്കുന്നില്ല. എന്നാൽ അല്ലാഹുവിൽ വിശ്വസിച്ചവരാകട്ടെ; അതിനെ കുറിച്ച് ഭയവിഹ്വലരാകുന്നു; തങ്ങളുടെ സങ്കേതമെവിടെയായിരിക്കും എന്നതാണ് അവർ പേടിക്കുന്നത്. തീർച്ചയായും അന്ത്യനാൾ സംഭവിക്കുക തന്നെ ചെയ്യുമെന്നതിൽ അവർക്ക് ദൃഢബോധ്യമുണ്ട്; അതിൽ യാതൊരു സംശയവുമില്ല. അറിയുക! അന്ത്യനാളിനെ കുറിച്ച് തർക്കിച്ചു കൊണ്ടിരിക്കുകയും, അതിൽ കുതർക്കം നടത്തുകയും, അതിൻറെ സാംഗത്യത്തിൽ സംശയമുണ്ടാക്കുകയും ചെയ്യുന്നവർ തീർച്ചയായും സത്യത്തിൽ നിന്ന് വളരെ ദൂരം വഴികേടിലായിരിക്കുന്നു.