And you will see them being exposed to it [i.e., the Fire], humbled from humiliation, looking from [behind] a covert glance. And those who had believed will say, "Indeed, the [true] losers are the ones who lost themselves and their families on the Day of Resurrection. Unquestionably, the wrongdoers are in an enduring punishment." (Ash-Shuraa [42] : 45)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നിന്ദ്യതയാല്‍ കീഴൊതുങ്ങിയവരായിക്കൊണ്ട് അവര്‍ അതിന് (നരകത്തിന്) മുമ്പില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നത് നിനക്ക് കാണാം. ഒളികണ്ണിട്ടായിരിക്കും അവര്‍ നോക്കുന്നത്. വിശ്വസിച്ചവര്‍ പറയും: ഉയിര്ത്തെഴുന്നേല്പിന്റെ നാളില്‍ സ്വദേഹങ്ങളും തങ്ങളുടെ സ്വന്തക്കാരും നഷ്ടപ്പെട്ടവരാരോ, അവര്‍ തന്നെയാകുന്നു തീര്‍ച്ചയായും നഷ്ടക്കാര്‍. ശ്രദ്ധിക്കുക; തീര്‍ച്ചയായും അക്രമികള്‍ നിരന്തരമായ ശിക്ഷയിലാകുന്നു.
2 Mokhtasar Malayalam
അല്ലാഹുവിൻറെ റസൂലേ! ഈ അതിക്രമികൾ നരകത്തിൻറെ മുന്നിൽ നിർത്തപ്പെടുന്ന വേളയിൽ അപമാനിതരും നിന്ദ്യരുമായി നിൽക്കുന്നത് നിനക്ക് കാണാൻ കഴിയും. നരകത്തിൽ നിന്നുള്ള ഭയം കാരണത്താൽ ജനങ്ങളെ ഒളികണ്ണിട്ടായിരിക്കും അവർ നോക്കുക. അല്ലാഹുവിലും അവൻറെ ദൂതരിലും വിശ്വസിച്ചവർ പറഞ്ഞു: തീർച്ചയായും യഥാർത്ഥ നഷ്ടക്കാർ തങ്ങളുടെ സ്വന്തങ്ങളെയും ബന്ധുക്കളെയും നഷ്ടത്തിൽ പെടുത്തുകയും, അല്ലാഹുവിൻറെ ശിക്ഷ അനുഭവിക്കേണ്ടി വരികയും ചെയ്തവർ തന്നെയാണ്. അറിയുക! തീർച്ചയായും (ഇസ്ലാമിനെ) നിഷേധിക്കുകയും തിന്മകൾ പ്രവർത്തിക്കുകയും ചെയ്ത് സ്വന്തങ്ങളോട് അതിക്രമം പ്രവർത്തിച്ചവർ ശാശ്വത ശിക്ഷയിലായിരിക്കും. ഒരിക്കലും അതവരിൽ നിന്ന് വിട്ടു പിരിയുകയില്ല.