And they described the angels, who are servants of the Most Merciful, as females. Did they witness their creation? Their testimony will be recorded, and they will be questioned. (Az-Zukhruf [43] : 19)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
പരമകാരുണികനായ അല്ലാഹുവിന്റെ അടിമകളായ മലക്കുകളെ ഇവര്‍ സ്ത്രീകളായി സങ്കല്പിച്ചിരിക്കുന്നു. അവരുടെ സൃഷ്ടികര്‍മത്തിന് ഇവര്‍ സാക്ഷികളായിരുന്നോ? ഇവരുടെ സാക്ഷ്യം രേഖപ്പെടുത്തുക തന്നെ ചെയ്യും. അതിന്റെ പേരിലിവരെ ചോദ്യം ചെയ്യുന്നതുമാണ്. (അസ്സുഖ്റുഫ് [43] : 19)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
പരമകാരുണികന്റെ ദാസന്മാരായ മലക്കുകളെ അവര്‍ പെണ്ണുങ്ങളാക്കിയിരിക്കുന്നു. അവരെ (മലക്കുകളെ) സൃഷ്ടിച്ചതിന് അവര്‍ സാക്ഷ്യം വഹിച്ചിരുന്നോ? അവരുടെ സാക്ഷ്യം രേഖപ്പെടുത്തുന്നതും അവര്‍ ചോദ്യം ചെയ്യപ്പെടുന്നതുമാണ്.
2 Mokhtasar Malayalam
സർവ്വ വിശാലമായ കാരുണ്യമുള്ള 'റഹ്മാനാ'യ അല്ലാഹുവിൻറെ ദാസന്മാരായ മലക്കുകളെ അവർ സ്ത്രീകളാക്കിയിരിക്കുന്നു. മലക്കുകൾ സ്ത്രീകളാണെന്ന് വ്യക്തമായി ബോധ്യപ്പെടാൻ മാത്രം, അല്ലാഹു അവരെ സൃഷ്ടിക്കുന്ന വേളയിൽ ഇവർ അവിടെ സന്നിഹിതരായിരുന്നോ?! അവരുടെ ഈ സാക്ഷ്യങ്ങൾ മലക്കുകൾ രേഖപ്പെടുത്തുന്നതാണ്. അതിനെ കുറിച്ച് പരലോകത്ത് അവർ ചോദ്യം ചെയ്യപ്പെടുന്നതുമാണ്. അവരുടെ കളവിൻറെ ശിക്ഷ അവർക്ക് അവിടെ നൽകപ്പെടുകയും ചെയ്യും.