اَمْ حَسِبَ الَّذِيْنَ اجْتَرَحُوا السَّيِّاٰتِ اَنْ نَّجْعَلَهُمْ كَالَّذِيْنَ اٰمَنُوْا وَعَمِلُوا الصّٰلِحٰتِ سَوَاۤءً مَّحْيَاهُمْ وَمَمَاتُهُمْ ۗسَاۤءَ مَا يَحْكُمُوْنَ ࣖࣖ ( الجاثية: ٢١ )
Am hasibal lazeenaj tarahus saiyiaati an naj'alahum kallazeena aamanoo wa 'amilu saalihaati sawaaa'am mahyaahum wa mamaatuhum; saaa'a maa yahkumoon (al-Jāthiyah 45:21)
English Sahih:
Or do those who commit evils think We will make them like those who have believed and done righteous deeds – [make them] equal in their life and their death? Evil is that which they judge [i.e., assume]. (Al-Jathiyah [45] : 21)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ചീത്ത വൃത്തികള്‍ ചെയ്തുകൂട്ടിയവര്‍ കരുതുന്നോ, അവരെ നാം സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെപ്പോലെ ആക്കുമെന്ന്. അഥവാ, അവരുടെ ജീവിതവും മരണവും ഒരേപോലെയാകുമെന്ന്. അവരുടെ വിധിത്തീര്‍പ്പ് വളരെ ചീത്ത തന്നെ. (അല്‍ജാസിയ [45] : 21)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)
അതല്ല, തിന്‍മകള്‍ പ്രവര്‍ത്തിച്ചവര്‍ വിചാരിച്ചിരിക്കുകയാണോ; അവരെ നാം വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെപ്പോലെ, അതായത് അവരുടെ (രണ്ട് കൂട്ടരുടെയും) ജീവിതവും മരണവും തുല്യമായ നിലയില്‍ ആക്കുമെന്ന്?[1] അവര്‍ വിധികല്‍പിക്കുന്നത് വളരെ മോശം തന്നെ.
[1] രാഷ്ട്രീയവും സാമ്പത്തികവുമായ ആധിപത്യം കൈയിലുള്ളവരായിരുന്നു പ്രവാചകവര്യരുടെയും സത്യവിശ്വാസികളുടെയും പ്രധാനശത്രുക്കള്‍. തങ്ങള്‍ക്ക് ഈ ലോകത്ത് ഐശ്വര്യം നല്കിയ അല്ലാഹു പരലോകത്തും തങ്ങളെത്തന്നെയായിരിക്കും അനുഗ്രഹിക്കുകയെന്നായിരുന്നു അവരുടെ വാദം. സത്യവിശ്വാസികള്‍ അനുഭവിക്കുന്ന കഷ്ടതകള്‍ എതിരാളികളുടെ കാഴ്ചപ്പാടില്‍ അല്ലാഹു അവരെ കയ്യൊഴിച്ചതിന്റെ തെളിവായിരുന്നു. അല്ലാഹുവിന്റെ നടപടിക്രമം അവര്‍ മനസ്സിലാക്കാത്തതാണ് ഈ തെറ്റിദ്ധാരണയ്ക്ക് കാരണം. സജ്ജനങ്ങള്‍ക്കും ദുര്‍ജനങ്ങള്‍ക്കും ഒരുപോലെ ഇഹലോകത്ത് അല്ലാഹു ജീവിത സൗകര്യങ്ങൾ നല്കിയെന്നു വരും. എന്നാല്‍ മരണാനന്തരം അല്ലാഹുവിന്റെ അനുഗ്രഹത്തിന് അവകാശികളാകുന്നവര്‍ സത്യവിശ്വാസികളും സച്ചരിതരും മാത്രമാണ്. ജീവിതത്തിലും മരണത്തിനുശേഷവും ഒരുപോലെ അല്ലാഹു തങ്ങളെ അനുഗ്രഹിക്കുമെന്നാണ് കാഫിറുകൾ ധരിച്ചിരുന്നതെങ്കില്‍ അവര്‍ക്ക് ഗുരുതരമായ തെറ്റുപറ്റിയിരിക്കുന്നു.