And the Day those who disbelieved are exposed to the Fire [it will be said], "You exhausted your pleasures during your worldly life and enjoyed them, so this Day you will be awarded the punishment of [extreme] humiliation because you were arrogant upon the earth without right and because you were defiantly disobedient." (Al-Ahqaf [46] : 20)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
സത്യനിഷേധികളെ നരകത്തിനു മുന്നില്‍ കൊണ്ടുവരുന്ന ദിവസം അവരോട് പറയും: ഐഹിക ജീവിതത്തില്‍ തന്നെ നിങ്ങളുടെ വിശിഷ്ട വിഭവങ്ങളൊക്കെയും നിങ്ങള്‍ തുലച്ചുകളഞ്ഞിരിക്കുന്നു. അതിന്റെ ആനന്ദം ആസ്വദിക്കുകയും ചെയ്തു. ഇന്നു നിങ്ങള്‍ക്ക് പ്രതിഫലമായുള്ളത് വളരെ നിന്ദ്യമായ ശിക്ഷയാണ്. നിങ്ങള്‍ അനര്‍ഹമായി ഭൂമിയില്‍ നിഗളിച്ചു നടന്നതിനാലാണിത്. അധര്‍മം പ്രവര്‍ത്തിച്ചതിനാലും. (അല്‍അഹ്ഖാഫ് [46] : 20)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
സത്യനിഷേധികള്‍ നരകത്തിനുമുമ്പില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന ദിവസം (അവരോട് പറയപ്പെടും:) ഐഹികജീവിതത്തില്‍ നിങ്ങളുടെ നല്ല വസ്തുക്കളെല്ലാം നിങ്ങള്‍ പാഴാക്കിക്കളയുകയും, നിങ്ങള്‍ അവകൊണ്ട് സുഖമനുഭവിക്കുകയും ചെയ്തു. അതിനാല്‍ ന്യായം കൂടാതെ നിങ്ങള്‍ ഭൂമിയില്‍ അഹംഭാവം നടിച്ചിരുന്നതിന്റെ ഫലമായും നിങ്ങള്‍ ധിക്കാരം കാണിച്ചിരുന്നതിന്റെ ഫലമായും ഇന്നു നിങ്ങള്‍ക്ക് അപമാനകരമായ ശിക്ഷ പ്രതിഫലമായി നല്കപ്പെടുന്നു.
2 Mokhtasar Malayalam
അല്ലാഹിവിനെയും അവൻ്റെ ദൂതരെയും നിഷേധിച്ചവർ നരകത്തിൽ ശിക്ഷിക്കപ്പെടാനായി നിർത്തപ്പെടുന്ന ദിനം. ആക്ഷേപമായും ഭയപ്പെടുത്തലായും അവരോട് പറയപ്പെടും: ഐഹികജീവിതത്തിൽ നിങ്ങളുടെ നല്ലതെല്ലാം നിങ്ങൾ നശിപ്പിച്ചു കളഞ്ഞു. അവയെല്ലാം ആസ്വാദനങ്ങൾക്കായി നിങ്ങൾ ഉപയോഗപ്പെടുത്തുകയും ചെയ്തു. എന്നാൽ ഇന്നേ ദിവസം നിങ്ങളെ അപമാനിതരും നിന്ദ്യരുമാക്കുന്ന ശിക്ഷ നിങ്ങൾക്ക് പ്രതിഫലമായി നൽകപ്പെടാനിരിക്കുകയാണ്. ഭൂമിയിൽ ഒരു ന്യായവുമില്ലാതെ അഹങ്കാരം നടിച്ചതിൻ്റെയും, നിഷേധികളായും തിന്മകൾ പ്രവർത്തിച്ചും അല്ലാഹുവിനെ അനുസരിക്കാതിരുന്നതിനുമുള്ള പ്രതിഫലമാണിത്.