So know, [O Muhammad], that there is no deity except Allah and ask forgiveness for your sin and for the believing men and believing women. And Allah knows of your movement and your resting place. (Muhammad [47] : 19)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അതിനാല്‍ അറിയുക: അല്ലാഹുവല്ലാതെ ദൈവമേയില്ല. നിന്റെയും മുഴുവന്‍ സത്യവിശ്വാസികളുടെയും വിശ്വാസിനികളുടെയും പാപങ്ങള്‍ക്ക് നീ മാപ്പിരക്കുക. നിങ്ങളുടെ പോക്കുവരവും നില്‍പുമെല്ലാം അല്ലാഹു അറിയുന്നുണ്ട്. (മുഹമ്മദ് [47] : 19)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ആകയാല്‍ അല്ലാഹുവല്ലാതെ യാതൊരു ആരാധനക്കർഹനുമില്ലെന്ന് നീ മനസ്സിലാക്കുക. നിന്റെ പാപത്തിന് നീ പാപമോചനം തേടുക. സത്യവിശ്വാസികള്‍ക്കും സത്യവിശ്വാസിനികള്‍ക്കും വേണ്ടിയും (പാപമോചനംതേടുക.) നിങ്ങളുടെ പോക്കുവരവും നിങ്ങളുടെ താമസവും അല്ലാഹു അറിയുന്നുണ്ട്.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവല്ലാതെ അർഹതയുള്ള മറ്റൊരു ആരാധ്യനും ഇല്ല എന്നതിൽ അങ്ങ് ദൃഢവിശ്വാസിയാവുക. താങ്കളുടെ തെറ്റുകൾക്ക് അല്ലാഹുവിനോട് പാപമോചനം തേടുകയും ചെയ്യുക. (ഇസ്ലാമിൽ) വിശ്വസിച്ചവരായ പുരുഷന്മാരുടെയും സ്ത്രീകളുടെയും തിന്മകൾക്കും നീ പാപമോചനം തേടുക. അല്ലാഹു പകലിലെ നിങ്ങളുടെ ചലനങ്ങളും, രാത്രിയിലെ നിങ്ങളുടെ വിശ്രമവും അറിയുന്നുണ്ട്. അവന് അതിൽ നിന്ന് ഒന്നും തന്നെ അവ്യക്തമാവുകയില്ല.