Indeed, those who reverted back [to disbelief] after guidance had become clear to them – Satan enticed them and prolonged hope for them. (Muhammad [47] : 25)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നേര്‍വഴി വ്യക്തമായിട്ടും അത് വിട്ട് പിന്തിരിഞ്ഞു പോയവര്‍ക്ക് ചെകുത്താന് അവരുടെ ചെയ്തികള്‍ ചേതോഹരമാക്കിത്തോന്നിക്കുന്നു. അവനവരെ വ്യാമോഹത്തിലകപ്പെടുത്തുകയാണ്. (മുഹമ്മദ് [47] : 25)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
തങ്ങള്‍ക്ക് സന്മാര്ഗം വ്യക്തമായി കഴിഞ്ഞ ശേഷം പുറകോട്ട് തിരിച്ചുപോയവരാരോ, അവര്‍ക്ക് പിശാച് (തങ്ങളുടെ ചെയ്തികള്‍) അലംകൃതമായി തോന്നിച്ചിരിക്കുകയാണ്; തീര്‍ച്ച. അവര്‍ക്ക് അവന് (വ്യാമോഹങ്ങള്‍) നീട്ടിയിട്ടു കൊടുക്കുകയും ചെയ്തിരിക്കുന്നു.
2 Mokhtasar Malayalam
തെളിവുകൾ സ്ഥാപിക്കപ്പെടുകയും, (ഇസ്ലാമിൽ) വിശ്വസിച്ചതിനും നബി -ﷺ- യുടെ സത്യത ബോധ്യപ്പെട്ടതിനും ശേഷം അതിൽ നിന്ന് പുറത്തു പോവുകയും, നിഷേധമോ കപടവിശ്വാസമോ സ്വീകരിക്കുകയും ചെയ്തവർ; പിശാച് അവർക്ക് തങ്ങളുടെ നിഷേധവും കപടതയും ഭംഗിയാക്കി തോന്നിപ്പിക്കുകയും, എളുപ്പമാക്കി കൊടുക്കുകയും ചെയ്തിരിക്കുന്നു. ഇനിയുമേറെ കാലം ജീവിക്കാനുണ്ടല്ലോ എന്ന വ്യാമോഹം അവനവർക്ക് നൽകുകയും ചെയ്തിരിക്കുന്നു.