Skip to main content

فَلَا تَهِنُوْا وَتَدْعُوْٓا اِلَى السَّلْمِۖ وَاَنْتُمُ الْاَعْلَوْنَۗ وَاللّٰهُ مَعَكُمْ وَلَنْ يَّتِرَكُمْ اَعْمَالَكُمْ   ( محمد: ٣٥ )

falā tahinū
فَلَا تَهِنُوا۟
So (do) not weaken
ആകയാല്‍ നിങ്ങള്‍ ബലഹീനപ്പെടരുതു (നിങ്ങള്‍ക്കു ദൗര്‍ബ്ബല്യം പിണയരുതു)
watadʿū
وَتَدْعُوٓا۟
and call
നിങ്ങള്‍ വിളിക്കുക (ക്ഷണിക്കുക) യും
ilā l-salmi
إِلَى ٱلسَّلْمِ
for peace
സമാധാനത്തിലേക്കു (സന്ധിയിലേക്കു)
wa-antumu
وَأَنتُمُ
while you
നിങ്ങളായിരിക്കെ, നിങ്ങളത്രെ
l-aʿlawna
ٱلْأَعْلَوْنَ
(are) superior
ഉന്നതന്‍മാര്‍, കൂടുതല്‍ ഉയിര്‍ന്നവര്‍
wal-lahu
وَٱللَّهُ
and Allah
അല്ലാഹു
maʿakum
مَعَكُمْ
(is) with you
നിങ്ങളുടെ കൂടെയാണ്, കൂടെയുണ്ട്
walan yatirakum
وَلَن يَتِرَكُمْ
and never will deprive you
അവന്‍ നിങ്ങള്‍ക്കു നഷ്ടപ്പെടുന്നതേയല്ല, മുറിച്ചു കളയുകയില്ല
aʿmālakum
أَعْمَٰلَكُمْ
(of) your deeds
നിങ്ങളുടെ പ്രവൃത്തികളെ, കര്‍മ്മങ്ങളെ

Falaa tahinoo wa tad'ooo ilas salmi wa antumul a'lawna wallaahu ma'akum wa lany yatirakum a'maalakum (Muḥammad 47:35)

English Sahih:

So do not weaken and call for peace while you are superior; and Allah is with you and will never deprive you of [the reward of] your deeds. (Muhammad [47] : 35)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അതിനാല്‍ നിങ്ങള്‍ ദുര്‍ബലരാകരുത്. നിങ്ങള്‍ അങ്ങോട്ട് സന്ധിക്ക് അപേക്ഷിക്കുകയുമരുത്. നിങ്ങള്‍ തന്നെയാണ് അതിജയിക്കുന്നവര്‍. അല്ലാഹു നിങ്ങളോടൊപ്പമുണ്ട്. നിങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ അവന്‍ നിങ്ങള്‍ക്കൊരു നഷ്ടവും വരുത്തുകയില്ല. (മുഹമ്മദ് [47] : 35)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ആകയാല്‍ നിങ്ങള്‍ ദൗര്‍ബല്യം കാണിക്കരുത്‌. നിങ്ങള്‍ തന്നെയാണ് ഉന്നതന്‍മാര്‍ എന്നിരിക്കെ (ശത്രുക്കളെ) നിങ്ങള്‍ സന്ധിക്കു ക്ഷണിക്കുകയും ചെയ്യരുത്‌.[1] അല്ലാഹു നിങ്ങളുടെ കൂടെയുണ്ട്‌. നിങ്ങളുടെ കര്‍മ്മഫലങ്ങള്‍ നിങ്ങള്‍ക്ക് ഒരിക്കലും അവന്‍ നഷ്ടപ്പെടുത്തുകയില്ല.

[1] വിശ്വാസം കൊണ്ടും സൂക്ഷ്മത കൊണ്ടും ശത്രുക്കളെക്കാള്‍ എത്രയോ ഉന്നതരായ മുസ്‌ലിംകള്‍ യാതൊരു കാരണവശാലും ഭീരുത്വപരമായ നിലപാട് സ്വീകരിച്ചുകൂടാ. മുസ്‌ലിംകൾ ശക്തരായിരിക്കെ അവർ ശത്രുക്കളെ സന്ധിയിലേക്ക് ക്ഷണിക്കരുത്. എന്നാൽ അവർ ദുർബലരും ശത്രുക്കൾ വലിയ യുദ്ധശേഷി ഉള്ളവരുമായിരിക്കെ അവരുമായി സമാധാനക്കരാർ ഉണ്ടാക്കുന്നതിൽ തെറ്റില്ല. ശത്രുക്കള്‍ ആക്രമണം അവസാനിപ്പിച്ച് സന്ധി നിര്‍ദേശവുമായി മുന്നോട്ടുവന്നാല്‍ അത് സ്വീകരിക്കലാണ് ഉചിതം എങ്കിൽ അതുമാവാം. ഇത്തരം കാര്യങ്ങളിൽ മുസ്‌ലിംകളുടെ പൊതുനന്മ ലക്ഷ്യമാക്കി ഉചിതമായ തീരുമാനമെടുക്കേണ്ടത് അവരുടെ ഭരണാധികാരികളാണ്.