اِنَّمَا الْحَيٰوةُ الدُّنْيَا لَعِبٌ وَّلَهْوٌ ۗوَاِنْ تُؤْمِنُوْا وَتَتَّقُوْا يُؤْتِكُمْ اُجُوْرَكُمْ وَلَا يَسْـَٔلْكُمْ اَمْوَالَكُمْ ( محمد: ٣٦ )
Innamal hayaatud dunyaa la'ibunw wa lahw; wa in to'minoo wa tattaqoo yu'tikum ujoorakum wa laa yas'alkum amwaalakum (Muḥammad 47:36)
English Sahih:
[This] worldly life is only amusement and diversion. And if you believe and fear Allah, He will give you your rewards and not ask you for your properties. (Muhammad [47] : 36)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ഈ ഐഹിക ജീവിതം കളിയും തമാശയും മാത്രം. നിങ്ങള്‍ സത്യവിശ്വാസം സ്വീകരിക്കുകയും സൂക്ഷ്മതയുള്ളവരാവുകയുമാണെങ്കില്‍ നിങ്ങളര്‍ഹിക്കുന്ന പ്രതിഫലം അല്ലാഹു നിങ്ങള്‍ക്ക് നല്‍കും. നിങ്ങളോട് അവന്‍ നിങ്ങളുടെ സ്വത്തൊന്നും ചോദിക്കുന്നില്ലല്ലോ. (മുഹമ്മദ് [47] : 36)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)
ഐഹികജീവിതം കളിയും വിനോദവും മാത്രമാകുന്നു. നിങ്ങള്‍ വിശ്വസിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ക്കുള്ള പ്രതിഫലം അവന്‍ നിങ്ങള്‍ക്ക് നല്‍കുന്നതാണ്. നിങ്ങളോട് നിങ്ങളുടെ സ്വത്തുക്കള്‍ അവന്‍ ചോദിക്കുകയുമില്ല.[1]
[1] ഒരാള്‍ വിശ്വസിക്കുകയും ധര്‍മനിഷ്ഠ പാലിക്കുകയും ചെയ്തുകഴിഞ്ഞാല്‍ അതുകൊണ്ട് അല്ലാഹു സംതൃപ്തനാകുന്നു. അയാളുടെ ധനം തനിക്ക് നൽകണമെന്ന് അല്ലാഹു ആവശ്യപ്പെടുകയില്ല. ദാനധര്‍മങ്ങള്‍ അല്ലാഹു അനുശാസിക്കുന്നത് അല്ലാഹുവിനു വേണ്ടിയല്ല മനുഷ്യരുടെ നന്മയ്ക്ക് വേണ്ടി തന്നെയാണ്.