اِنْ يَّسْـَٔلْكُمُوْهَا فَيُحْفِكُمْ تَبْخَلُوْا وَيُخْرِجْ اَضْغَانَكُمْ ( محمد: ٣٧ )
Iny yas'alkumoohaa fa yuhfikum tabkhaloo wa yukhrij adghaanakum (Muḥammad 47:37)
English Sahih:
If He should ask you for them and press you, you would withhold, and He would expose your hatred [i.e., unwillingness]. (Muhammad [47] : 37)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അഥവാ, നിങ്ങളോട് അവനതാവശ്യപ്പെട്ട് പ്രയാസപ്പെടുത്തിയിരുന്നുവെങ്കില്‍ നിങ്ങള്‍ പിശുക്കു കാണിക്കുമായിരുന്നു. അങ്ങനെ നിങ്ങളുടെ അകപ്പക അവന്‍ പുറത്തുകൊണ്ടുവരുമായിരുന്നു. (മുഹമ്മദ് [47] : 37)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)
നിങ്ങളോട് അവ (സ്വത്തുക്കള്‍) ചോദിച്ച് അവന്‍ നിങ്ങളെ ബുദ്ധിമുട്ടിച്ചിരുന്നെങ്കില്‍ നിങ്ങള്‍ പിശുക്ക് കാണിക്കുകയും നിങ്ങളുടെ ഉള്ളിലെ പക അവന്‍ വെളിയില്‍ കൊണ്ടു വരികയും ചെയ്യുമായിരുന്നു.[1]
[1] പെരുമാറ്റത്തില്‍ മാന്യത പുലര്‍ത്തുന്ന പല ആളുകളോടും പണം ചോദിച്ചാല്‍ അവരുടെ ഭാവം മാറുകയും കോപം പ്രകടമാവുകയും ചെയ്യുന്നതു കാണാം.