Sa yaqoolul mukhalla foona izan talaqtum ilaa maghaanima litaakhuzoohaa zaroonaa nattabi'kum yureedoona any yubaddiloo Kalaamallaah; qul lan tattabi'oonaa kazaalikum qaalal laahu min qablu fasa yaqooloona bal tahsudoonanna; bal kaanoo laa yafqahoona illaa qaleela (al-Fatḥ 48:15)
Those who remained behind will say when you set out toward the war booty to take it, "Let us follow you." They wish to change the words of Allah. Say, "Never will you follow us. Thus did Allah say before." So they will say, "Rather, you envy us." But [in fact] they were not understanding except a little. (Al-Fath [48] : 15)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നിങ്ങള്‍ യുദ്ധമുതലുകള്‍ ശേഖരിക്കാന്‍ പുറപ്പെടുമ്പോള്‍ യുദ്ധം ചെയ്യാതെ മാറിനിന്നവര്‍ പറയും: ''ഞങ്ങളെ വിട്ടേക്കൂ. ഞങ്ങളും നിങ്ങളുടെ കൂടെ വരട്ടെ.'' ദൈവവചനങ്ങളെ മാറ്റിമറിക്കാനാണ് അവരാഗ്രഹിക്കുന്നത്. പറയുക: ''നിങ്ങള്‍ക്കൊരിക്കലും ഞങ്ങളോടൊത്ത് വരാനാവില്ല. അല്ലാഹു നേരത്തെ തന്നെ അത് പറഞ്ഞറിയിച്ചിട്ടുണ്ട്.'' അപ്പോഴവര്‍ പറയും: ''അല്ല; നിങ്ങള്‍ ഞങ്ങളോട് അസൂയ കാട്ടുകയാണ്.'' എന്നാല്‍, അവരൊന്നും മനസ്സിലാക്കുന്നില്ലെന്നതാണ് വസ്തുത; നന്നെക്കുറച്ചല്ലാതെ. (അല്‍ഫത്ഹ് [48] : 15)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
യുദ്ധാർജ്ജിത സ്വത്തുക്കള്‍ കൈവശപ്പെടുത്താന്‍ ഉള്ളേടത്തേക്ക് നിങ്ങള്‍ പോകുകയാണെങ്കില്‍ ആ പിന്നോക്കം മാറി നിന്നവര്‍ പറയും: ഞങ്ങളെ നിങ്ങള്‍ (തടയാതെ) വിട്ടേക്കണം. ഞങ്ങളും നിങ്ങളെ അനുഗമിക്കാം. അല്ലാഹുവിന്റെ വാക്കിന് മാറ്റം വരുത്താനാണ് അവര്‍ ഉദ്ദേശിക്കുന്നത്. നീ പറയുക: നിങ്ങള്‍ ഒരിക്കലും ഞങ്ങളെ അനുഗമിക്കുകയില്ല, അപ്രകാരമാണ് അല്ലാഹു മുമ്പേ പറഞ്ഞിട്ടുള്ളത്. അപ്പോള്‍ അവര്‍ പറഞ്ഞേക്കും; അല്ല, നിങ്ങള്‍ ഞങ്ങളോട് അസൂയ കാണിക്കുകയാണ് എന്ന്. അങ്ങനെയല്ല. അവര്‍ (കാര്യം) ഗ്രഹിക്കാതിരിക്കുകയാകുന്നു. അല്പം മാത്രമല്ലാതെ.
2 Mokhtasar Malayalam
(ഇസ്ലാമിൽ) വിശ്വസിച്ചവരേ! ഹുദൈബിയ്യ സന്ധിക്ക് ശേഷം അല്ലാഹു നിങ്ങൾക്ക് വാഗ്ദാനം നൽകിയ ഖൈബറിലെ യുദ്ധാർജ്ജിത സ്വത്തുക്കൾ എടുക്കുന്നതിനായി നിങ്ങൾ പുറപ്പെട്ടാൽ, അല്ലാഹു പിന്നിലാക്കിയ ഇക്കൂട്ടർ പറയും: നിങ്ങളോടൊപ്പം വരാനും, അതിൽ നിന്നൊരു പങ്ക് എടുക്കാനും ഞങ്ങളെയും അനുവദിക്കൂ! ഹുദൈബിയ്യ സന്ധിക്ക് ശേഷം (ഇസ്ലാമിൽ) വിശ്വസിച്ചവർക്ക് മാത്രമായി ഖൈബറിലെ യുദ്ധാർജ്ജിത സ്വത്തുക്കൾ നൽകുമെന്ന അല്ലാഹുവിൻ്റെ വാഗ്ദാനം തിരുത്തി കുറിക്കാനാണ് ഈ പിന്നോക്കം നിന്നവർ ഉദ്ദേശിക്കുന്നത്. അല്ലാഹുവിൻ്റെ റസൂലേ! അവരോട് പറയുക: ആ യുദ്ധാർജ്ജിത സ്വത്തുക്കൾ എടുക്കാൻ നിങ്ങൾ ഞങ്ങളെ അനുഗമിക്കേണ്ടതില്ല. ഹുദൈബിയ്യ സന്ധിയിൽ പങ്കെടുത്തവർക്ക് മാത്രമായി അല്ലാഹു വാഗ്ദാനം ചെയ്തതാണ് ഖൈബറിലെ യുദ്ധാർജ്ജിത സ്വത്തുക്കൾ. അപ്പോൾ അവർ പറയും: നിങ്ങളോടൊപ്പം വരാതെ നിങ്ങൾ ഞങ്ങളെ തടയുന്നത് അല്ലാഹുവിൻ്റെ കൽപ്പന കൊണ്ടൊന്നുമല്ല. മറിച്ച്, ഞങ്ങളോടുള്ള അസൂയ കാരണത്താൽ മാത്രമാണ്. എന്നാൽ ഈ പിന്തിരിപ്പന്മാർ പറയുന്നത് പോലെയല്ല കാര്യം! അല്ല! അവർ അല്ലാഹുവിൻ്റെ വിധിവിലക്കുകൾ - വളരെ കുറച്ചല്ലാതെ - ഗ്രഹിച്ചിട്ടേയില്ല. അതു കൊണ്ടാണ് അല്ലാഹുവിനെ ധിക്കരിക്കുവാൻ അവർക്ക് കഴിഞ്ഞത്.