Allah has promised you much booty that you will take [in the future] and has hastened for you this [victory] and withheld the hands of people from you – that it may be a sign for the believers and [that] He may guide you to a straight path. (Al-Fath [48] : 20)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നിങ്ങള്‍ക്കെടുക്കാന്‍ ധാരാളം സമരാര്‍ജിത സമ്പത്ത് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. എന്നാലിത് അല്ലാഹു നിങ്ങള്‍ക്ക് മുന്‍കൂട്ടി തന്നെ തന്നിരിക്കുന്നു. നിങ്ങളില്‍നിന്ന് ജനത്തിന്റെ കൈകളെ അവന് തടഞ്ഞുനിര്‍ത്തുകയും ചെയ്തിരിക്കുന്നു. സത്യവിശ്വാസികള്‍ക്കൊരടയാളമാകാനാണിത്. നിങ്ങളെ നേര്‍വഴിയില്‍ നയിക്കാനും. (അല്‍ഫത്ഹ് [48] : 20)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നിങ്ങള്‍ക്കു പിടിച്ചെടുക്കാവുന്ന ധാരാളം സമരാര്‍ജിത സ്വത്തുകള്‍ അല്ലാഹു നിങ്ങള്‍ക്ക് വാഗ്ദാനം നല്കിയിരിക്കുന്നു. എന്നാല്‍ ഇത് (ഖൈബറിലെ സമരാര്‍ജിത സ്വത്ത്) അവന് നിങ്ങള്‍ക്ക് നേരത്തെ തന്നെ തന്നിരിക്കുകയാണ്. ജനങ്ങളുടെ കൈകളെ നിങ്ങളില്‍ നിന്ന് അവന് തടയുകയും ചെയ്തിരിക്കുന്നു. സത്യവിശ്വാസികള്‍ക്ക് അതൊരു ദൃഷ്ടാന്തമായിരിക്കുവാനും, നേരായ പാതയിലേക്ക് നിങ്ങളെ അവന് നയിക്കുവാനും വേണ്ടി.
2 Mokhtasar Malayalam
(ഇസ്ലാമിൽ) വിശ്വസിച്ചവരേ! ഭാവിയിൽ നിങ്ങൾക്ക് ഇസ്ലാമിൻ്റെ വിജയങ്ങളിൽ നേടാനുള്ള അനേകം യുദ്ധാർജ്ജിത സ്വത്തുകൾ അല്ലാഹു നിങ്ങൾക്ക് വാഗ്ദാനം ചെയ്തിരിക്കുന്നു. ഖൈബറിലെ യുദ്ധാർജ്ജിത സ്വത്തുകൾ അവൻ നിങ്ങൾക്ക് നേരത്തെ തന്നെ തന്നിരിക്കുന്നു. നിങ്ങൾക്ക് പിന്നിൽ, നിങ്ങളുടെ കുടുംബങ്ങളെ അക്രമിക്കാൻ യഹൂദർ തുനിഞ്ഞപ്പോൾ അവരുടെ കൈകളെ അവൻ തടഞ്ഞു വെക്കുകയും ചെയ്തു. നിങ്ങൾക്ക് നേരത്തെ ലഭിച്ചിരിക്കുന്ന ഈ യുദ്ധാർജ്ജിത സ്വത്തുകൾ അല്ലാഹു നിങ്ങളെ സഹായിക്കുകയും, നിങ്ങൾക്ക് പിന്തുണ നൽകുകയും ചെയ്യുമെന്നതിനുള്ള ഒരു ദൃഷ്ടാന്തമായി മാറുന്നതിനും, വക്രതയില്ലാത്ത നേരായ മാർഗത്തിലേക്ക് അല്ലാഹു നിങ്ങൾക്ക് മാർഗദർശനം നൽകുന്നതിനുമത്രെ അത്.