അവരെ നിര്‍ബ്ബന്ധിക്കുക (മുറുകെ പിടിപ്പിക്കുക)യും ചെയ്തു
kalimata l-taqwā
كَلِمَةَ ٱلتَّقْوَىٰ
(to the) word (of) righteousness
സൂക്ഷ്മതയുടെ വാക്യം
wakānū
وَكَانُوٓا۟
and they were
അവരായിരുന്നു (ആകുന്നു) താനും
aḥaqqa bihā
أَحَقَّ بِهَا
more deserving of it
അതിനു കൂടുതല്‍ അര്‍ഹര്‍, അവകാശപ്പെട്ടവര്‍
wa-ahlahā
وَأَهْلَهَاۚ
and worthy of it
അതിന്റെ ആള്‍ക്കാരും
wakāna l-lahu
وَكَانَ ٱللَّهُ
And is Allah
അല്ലാഹു ആകുന്നു
bikulli shayin
بِكُلِّ شَىْءٍ
of every thing
എല്ലാ വസ്തുവെ(കാര്യത്തെ) പ്പറ്റിയും
ʿalīman
عَلِيمًا
All-Knower
അറിവുള്ളവന്
Iz ja'alal lazeena kafaroo fee quloobihimul hamiyyata hamiyyatal jaahiliyyati fa anzalal laahu sakeenatahoo 'alaa Rasoolihee wa 'alal mu mineena wa alzamahum kalimatat taqwaa wa kaanooo ahaqqa bihaa wa ahlahaa; wa kaanal laahu bikulli shai'in Aleema (al-Fatḥ 48:26)
When those who disbelieved had put into their hearts chauvinism – the chauvinism of the time of ignorance. But Allah sent down His tranquility upon His Messenger and upon the believers and imposed upon them the word of righteousness, and they were more deserving of it and worthy of it. And ever is Allah, of all things, Knowing. (Al-Fath [48] : 26)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
സത്യനിഷേധികള്‍ തങ്ങളുടെ മനസ്സുകളില്‍ ദുരഭിമാനം -അനിസ്ലാമികകാലത്തെ പക്ഷപാതിത്വ ദുരഭിമാനം-പുലര്‍ത്തിയപ്പോള്‍ അല്ലാഹു തന്റെ ദൂതന്നും വിശ്വാസികള്‍ക്കും മനശ്ശാന്തിയേകി. സൂക്ഷ്മത പാലിക്കാനുള്ള കല്പന പുല്‍കാനവരെ നിര്‍ബന്ധിക്കുകയും ചെയ്തു. അതംഗീകരിക്കാന്‍ ഏറ്റം അര്‍ഹരും അതിന്റെ അവകാശികളും അവര്‍തന്നെ. അല്ലാഹു എല്ലാ കാര്യങ്ങളും നന്നായറിയുന്നവനാണ്. (അല്‍ഫത്ഹ് [48] : 26)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
സത്യനിഷേധികള്‍ തങ്ങളുടെ ഹൃദയങ്ങളില്‍ ദുരഭിമാനം - ആ അജ്ഞാനയുഗത്തിന്റെ ദുരഭിമാനം - വെച്ചു പുലര്‍ത്തിയ സന്ദര്‍ഭം! അപ്പോള്‍ അല്ലാഹു അവന്റെ റസൂലിന്റെ മേലും സത്യവിശ്വാസികളുടെ മേലും അവന്റെ പക്കല്‍ നിന്നുള്ള മനസ്സമാധാനം ഇറക്കികൊടുത്തു. സൂക്ഷ്മത പാലിക്കാനുള്ള കല്പന സ്വീകരിക്കാന്‍ അവരെ നിര്‍ബന്ധിക്കുകയും ചെയ്തു. (അത് സ്വീകരിക്കാന്‍) കൂടുതല്‍ അര്‍ഹതയുള്ളവരും അതിന് അവകാശപ്പെട്ടവരുമായിരുന്നു അവര്‍. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനായിരിക്കുന്നു.
2 Mokhtasar Malayalam
അല്ലാഹുവിലും അവൻ്റെ ദൂതരിലും അവിശ്വസിച്ചവർ തങ്ങളുടെ ഹൃദയങ്ങളിൽ (ഇസ്ലാമിന് മുൻപുള്ള അന്ധത നിറഞ്ഞ) ജാഹിലിയ്യതിൻ്റെ ധാർഷ്ട്യം - അവകാശങ്ങളെ പരിഗണിക്കാത്ത; കേവല ദേഹേഛകളിൽ നിലകൊള്ളുന്ന - ധാർഷ്ട്യം നിറച്ച സന്ദർഭം. ഹുദൈബിയ്യ സന്ധിയുടെ വർഷം, നബി -ﷺ- അവരുടെ നാട്ടിലേക്ക് പ്രവേശിക്കുന്നതിൽ അവർക്ക് കടുത്ത അഭിമാനക്ഷതം അനുഭവപ്പെട്ടു. അത് നബി -ﷺ- ക്ക് അവരുടെ മേൽ നൽകപ്പെട്ട വിജയമായി തോന്നിക്കപ്പെടുകയും, അവർ മോശമാക്കപ്പെടുകയും ചെയ്യുമോ എന്നവർ ഭയന്നു. അപ്പോൾ അല്ലാഹു അവൻ്റെ ദൂതൻ്റെ മേൽ അവനിൽ നിന്നുള്ള മനശാന്തി ഇറക്കി നൽകി. അതവൻ (ഇസ്ലാമിൽ) വിശ്വസിച്ചവർക്കും നൽകി. അതിനാൽ ബഹുദൈവാരാധകർ ചെയ്തു കൂട്ടിയതിലുള്ള ദേഷ്യത്തിൽ സമാനമായ പ്രതികരണം അവർ തിരിച്ചു നൽകിയില്ല. വിശ്വാസികൾക്ക് മേൽ അല്ലാഹു 'ലാ ഇലാഹ ഇല്ലല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല) എന്ന സത്യവചനം നിർബന്ധമാക്കുകയും, അതിന് യോജ്യമായ രൂപത്തിൽ നിലകൊള്ളാൻ അവരോട് കൽപ്പിക്കുകയും ചെയ്തു. അവർ അപ്രകാരം തന്നെ നിലകൊണ്ടു. മറ്റാരെക്കാളും (ഇസ്ലാമിൽ) വിശ്വസിച്ചവർ തന്നെയാണ് ആ വാക്കിന് ഏറ്റവും അർഹതയുള്ളവർ. അവരായിരുന്നു യോജ്യരായ അതിൻ്റെ വക്താക്കൾ; കാരണം അല്ലാഹു അവരുടെ ഹൃദയങ്ങളിലെ നന്മ അറിഞ്ഞിരിക്കുന്നു. അല്ലാഹു എല്ലാ കാര്യവും അറിയുന്നവനാകുന്നു. ഒന്നും തന്നെ അവന് അവ്യക്തമാവുകയില്ല.