[And] that He may admit the believing men and the believing women to gardens beneath which rivers flow to abide therein eternally and remove from them their misdeeds – and ever is that, in the sight of Allah, a great attainment (Al-Fath [48] : 5)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
സത്യവിശ്വാസികളെയും വിശ്വാസിനികളെയും താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ നിത്യവാസികളായി പ്രവേശിപ്പിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. അവരില്‍നിന്ന് അവരുടെ പാപങ്ങള്‍ മായ്ച്ചു കളയാനും. അല്ലാഹുവിങ്കല്‍ ഇത് അതിമഹത്തായ വിജയം തന്നെ. (അല്‍ഫത്ഹ് [48] : 5)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
സത്യവിശ്വാസികളെയും സത്യവിശ്വാസിനികളെയും താഴ്ഭാഗത്തു കൂടി നദികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ നിത്യവാസികളെന്ന നിലയില്‍ പ്രവേശിപ്പിക്കാന്‍ വേണ്ടിയത്രെ അത്. അവരില്‍ നിന്ന് അവരുടെ തിന്മകള് മായ്ച്ചുകളയുവാന്‍ വേണ്ടിയും. അല്ലാഹുവിന്റെ അടുക്കല്‍ അത് ഒരു മഹാഭാഗ്യമാകുന്നു.
2 Mokhtasar Malayalam
അല്ലാഹുവിലും അവൻ്റെ ദൂതനിലും വിശ്വസിച്ച വിശ്വാസികളെയും വിശ്വാസിനികളെയും, കൊട്ടാരങ്ങളുടെയും വൃക്ഷങ്ങളുടെയും താഴ്ഭാഗത്തു കൂടെ അരുവികളൊഴുകുന്ന സ്വർഗത്തോപ്പുകളിൽ പ്രവേശിപ്പിക്കുന്നതിന് വേണ്ടിയത്രെ അത്. അവരുടെ തിന്മകൾ അല്ലാഹു അവരിൽ നിന്ന് മായ്ച്ചു കളയുകയും, അതിന് അവരെ പിടികൂടാതിരിക്കുകയും ചെയ്യുന്നതിനത്രെ അത്. ഈ പറയപ്പെട്ട കാര്യം - അവർ തേടിക്കൊണ്ടിരുന്ന സ്വർഗം ലഭിക്കുക എന്നതും, അവർ ചെയ്തു പോയ തിന്മകൾക്ക് ലഭിച്ചേക്കുമോ എന്ന് അവർ ഭയപ്പെട്ടിരുന്ന ശിക്ഷ ഒഴിവാക്കപ്പെട്ടു എന്നതും - അല്ലാഹുവിങ്കൽ മഹത്തരമായ വിജയമാകുന്നു; ഒരു നേട്ടവും അതിൻ്റെ അടുത്തെത്തുകയില്ല.