O you who have believed, let not a people ridicule [another] people; perhaps they may be better than them; nor let women ridicule [other] women; perhaps they may be better than them. And do not insult one another and do not call each other by [offensive] nicknames. Wretched is the name [i.e., mention] of disobedience after [one's] faith. And whoever does not repent – then it is those who are the wrongdoers. (Al-Hujurat [49] : 11)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
സത്യവിശ്വാസികളേ, ഒരു ജനത മറ്റൊരു ജനതയെ പരിഹസിക്കരുത്. പരിഹസിക്കപ്പെടുന്നവര്‍ പരിഹസിക്കുന്നവരെക്കാള്‍ നല്ലവരായേക്കാം. സ്ത്രീകള്‍ സ്ത്രീകളെയും പരിഹസിക്കരുത്. പരിഹസിക്കപ്പെടുന്നവര്‍ പരിഹസിക്കുന്നവരെക്കാള്‍ ഉത്തമകളായേക്കാം. നിങ്ങളന്യോന്യം കുത്തുവാക്കു പറയരുത്. പരിഹാസപ്പേരുകളുപയോഗിച്ച് പരസ്പരം അപമാനിക്കരുത്. സത്യവിശ്വാസം സ്വീകരിച്ചശേഷം അധര്‍മത്തിന്റെ പേരുപയോഗിക്കുന്നത് എത്ര നീചം! ആര് പശ്ചാത്തപിക്കുന്നില്ലയോ അവര്‍ തന്നെയാണ് അക്രമികള്‍. (അല്‍ഹുജുറാത്ത് [49] : 11)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
സത്യവിശ്വാസികളേ, ഒരു ജനവിഭാഗം മറ്റൊരു ജനവിഭാഗത്തെ പരിഹസിക്കരുത്. ഇവര്‍ (പരിഹസിക്കപ്പെടുന്നവര്‍) അവരെക്കാള്‍ നല്ലവരായിരുന്നേക്കാം. ഒരു വിഭാഗം സ്ത്രീകള്‍ മറ്റൊരു വിഭാഗം സ്ത്രീകളെയും പരിഹസിക്കരുത്. ഇവര്‍ (പരിഹസിക്കപ്പെടുന്ന സ്ത്രീകള്‍) മറ്റവരെക്കാള്‍ നല്ലവരായിരുന്നേക്കാം. നിങ്ങള്‍ അന്യോന്യം കുത്തുവാക്ക് പറയരുത്. നിങ്ങള്‍ പരിഹാസപേരുകള്‍ വിളിച്ച് പരസ്പരം അപമാനിക്കുകയും ചെയ്യരുത്. സത്യവിശ്വാസം കൈക്കൊണ്ടതിനു ശേഷം അധാര്‍മ്മികമായ പേര് (വിളിക്കുന്നത്) എത്ര ചീത്ത! വല്ലവനും പശ്ചാത്തപിക്കാത്ത പക്ഷം അത്തരക്കാര്‍ തന്നെയാകുന്നു അക്രമികള്‍.
2 Mokhtasar Malayalam
അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ നിയമനിർദേശങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്തവരേ! നിങ്ങൾ ഒരു വിഭാഗം മറ്റൊരു വിഭാഗത്തെ പരിഹസിക്കാതിരിക്കട്ടെ. ചിലപ്പോൾ പരിഹസിക്കപ്പെടുന്നവർ ആയിരിക്കാം അല്ലാഹുവിൻ്റെ അടുത്ത് കൂടുതൽ നല്ലവർ. അല്ലാഹുവിൻ്റെ അടുക്കൽ ഏതവസ്ഥയിലാണ് എന്നതാണല്ലോ പരിഗണനീയമായിട്ടുള്ളതും?! ഒരു വിഭാഗം സ്ത്രീകൾ മറ്റൊരു വിഭാഗം സ്ത്രീകളെയും പരിഹസിക്കാതിരിക്കട്ടെ. ചിലപ്പോൾ പരിഹസിക്കപ്പെടുന്നവർ ആയിരിക്കാം അല്ലാഹുവിൻ്റെ അടുത്ത് കൂടുതൽ നല്ലവർ. നിങ്ങളുടെ സഹോദരങ്ങളെ നിങ്ങൾ കുത്തിപ്പറയരുത്; അവർക്ക് നിങ്ങളുടെ അതേ സ്ഥാനം തന്നെയുണ്ട്. നിങ്ങൾ പരസ്പരം ഒരാൾക്ക് വെറുപ്പുള്ള ഇരട്ടപ്പേരു വിളിക്കരുത്. നബി -ﷺ- മദീനയിലേക്ക് എത്തുന്നതിന് മുൻപ് അൻസ്വാറുകൾക്കിടയിൽ ഈ രീതി ഉണ്ടായിരുന്നു. നിങ്ങളിൽ നിന്ന് ആരെങ്കിലും ഇതെല്ലാം ചെയ്യുന്നെങ്കിൽ അവൻ ദുർമാർഗിയാണ്. ഇസ്ലാമിൽ വിശ്വസിച്ചതിന് ശേഷം ദുർമാർഗിയെന്നു വിശേഷിപ്പിക്കപ്പെടുന്നത് എത്ര മോശമാണ്! അതിനാൽ ആരെങ്കിലും ഈ തിന്മകളിൽ നിന്ന് ഖേദിച്ചു മടങ്ങുകയും പശ്ചാത്തപിക്കുകയും ചെയ്യുന്നില്ലെങ്കിൽ അവർ തന്നെയാകുന്നു തിന്മകൾ പ്രവർത്തിച്ചു കൊണ്ട് തങ്ങളെ നാശത്തിൻ്റെ പടുകുഴികളിലേക്ക് വലിച്ചിട്ട, സ്വന്തങ്ങളോട് അതിക്രമം ചെയ്തവർ.