O you who have believed, do not raise your voices above the voice of the Prophet or be loud to him in speech like the loudness of some of you to others, lest your deeds become worthless while you perceive not. (Al-Hujurat [49] : 2)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
വിശ്വസിച്ചവരേ, നിങ്ങള്‍ പ്രവാചകന്റെ ശബ്ദത്തെക്കാള്‍ ശബ്ദമുയര്‍ത്തരുത്. നിങ്ങളന്യോന്യം ഒച്ചവെക്കുന്നപോലെ അദ്ദേഹത്തോട് ഒച്ചവെക്കരുത്. നിങ്ങളറിയാതെ നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പാഴാവാതിരിക്കാനാണിത്. (അല്‍ഹുജുറാത്ത് [49] : 2)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
സത്യവിശ്വാസികളേ, നിങ്ങളുടെ ശബ്ദങ്ങള്‍ പ്രവാചകന്റെ ശബ്ദത്തിന് മീതെ നിങ്ങൾ ഉയര്‍ത്തരുത്. അദ്ദേഹത്തോട് സംസാരിക്കുമ്പോള്‍ നിങ്ങള്‍ അന്യോന്യം ഒച്ചയിടുന്നത് പോലെ ഒച്ചയിടുകയും ചെയ്യരുത്. നിങ്ങളറിയാതെ തന്നെ നിങ്ങളുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമായി പോകാതിരിക്കാന്‍ വേണ്ടി.
2 Mokhtasar Malayalam
അല്ലാഹുവിൽ വിശ്വസിക്കുകയും, അവൻ്റെ നിയമങ്ങളെ പിൻപറ്റുകയും ചെയ്യുന്നവരേ! അല്ലാഹുവിൻറെ പ്രവാചകനോട് നിങ്ങൾ മര്യാദയുള്ളവരാവുക. നിങ്ങളുടെ ശബ്ദം നബി -ﷺ- യുടെ ശബ്ദത്തിന് മുകളിലാക്കുന്ന തരത്തിൽ അവിടുത്തോട് നിങ്ങൾ സംസാരിക്കരുത്. നിങ്ങൾ പരസ്പരം വിളിക്കുന്നതു പോലെ, അവിടുത്തെ പേരെടുത്ത് വിളിക്കുകയുമരുത്. മറിച്ച്, നബിയേ എന്നോ റസൂലോ എന്നോ, വിനയം നിറഞ്ഞ സ്വരത്തിൽ നിങ്ങൾ അവിടുത്തെ വിളിക്കുക. പ്രതിഫലം നഷ്ടപ്പെട്ടു പോകുമെന്ന് വിചാരിക്കപ്പെടാത്ത, നിങ്ങളുടെ സൽകർമ്മങ്ങളുടെ പ്രതിഫലം ഈ പ്രവൃത്തിയാൽ നഷ്ടപ്പെട്ടു പോയേക്കാം എന്നു ഭയപ്പെടുകയും ചെയ്യുക.