That is more likely that they will give testimony according to its [true] objective, or [at least] they would fear that [other] oaths might be taken after their oaths. And fear Allah and listen [i.e., obey Him]; and Allah does not guide the defiantly disobedient people. (Al-Ma'idah [5] : 108)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ജനം യഥാവിധി സാക്ഷ്യം നിര്‍വഹിക്കാന്‍ ഏറ്റം പറ്റിയ മാര്‍ഗം ഇതാണ്. അല്ലെങ്കില്‍ തങ്ങളുടെ സത്യത്തിനുശേഷം മറ്റുള്ളവരുടെ സത്യത്താല്‍ തങ്ങള്‍ ഖണ്ഡിക്കപ്പെടുമെന്ന് അവര്‍ ഭയപ്പെടുകയെങ്കിലും ചെയ്യും. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. അവന്റെ കല്പനകള് കേട്ടനുസരിക്കുക. അധാര്‍മികരെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല. (അല്‍മാഇദ [5] : 108)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അവര്‍ (സാക്ഷികള്‍) മുറപോലെ സാക്ഷ്യം വഹിക്കുന്നതിന് അതാണ് കൂടുതല്‍ അനുയോജ്യമായിട്ടുള്ളത്. തങ്ങള്‍ സത്യം ചെയ്തതിന് ശേഷം (അനന്തരാവകാശികള്‍ക്ക്) സത്യം ചെയ്യാന്‍ അവസരം നല്കപ്പെടുമെന്ന് അവര്‍ക്ക് (സാക്ഷികള്‍ക്ക്) പേടിയുണ്ടാകുവാനും (അതാണ് കൂടുതല്‍ ഉപകരിക്കുക.) നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും (അവന്റെ കല്പനകള്) ശ്രദ്ധിക്കുകയും ചെയ്യുക. ധിക്കാരികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല.
2 Mokhtasar Malayalam
സാക്ഷ്യം പറഞ്ഞു കഴിഞ്ഞതിന് ശേഷം അതിൽ സംശയം ഉടലെടുത്താൽ നിസ്കാര ശേഷം പിടിച്ചു നിർത്തി ശപഥം നടത്തിപ്പിക്കുമെന്നും, തങ്ങളുടെ സാക്ഷ്യം തള്ളപ്പെടുമെന്നുമുള്ള ഈ നിയമം മതപരമായ ചിട്ടവട്ടങ്ങൾ പാലിച്ചു കൊണ്ടുള്ള സാക്ഷ്യം പറയാൻ അവരെ കൂടുതൽ പ്രേരിപ്പിക്കുന്നതാണ്. അതിനാൽ അവർ തങ്ങളുടെ സാക്ഷ്യത്തിൽ വക്രതയുണ്ടാക്കുകയോ, അവ മാറ്റിമറിക്കുകയോ, വഞ്ചന കാണിക്കുകയോ ഇല്ല. (മരിച്ച വ്യക്തിയുടെ) അനന്തരാവകാശികൾ ശേഷം ശപഥം ചെയ്താൽ തങ്ങളുടെ ശപഥം തള്ളപ്പെടുകയും, അവർ തങ്ങളുടെ സാക്ഷ്യത്തിന് വിരുദ്ധമായി ശപഥം ചെയ്തു പറയുമ്പോൾ തങ്ങൾ വഷളാക്കപ്പെടുകയും ചെയ്യുമെന്ന് അവർ ഭയപ്പെടാനും അതാണ് കൂടുതൽ ഉചിതം. സാക്ഷ്യത്തിലും ശപഥങ്ങളിലും കളവും വഞ്ചനയും ഉപേക്ഷിച്ചു കൊണ്ട് നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക. നിങ്ങളോട് കേൾക്കാൻ കൽപ്പിക്കപ്പെട്ട കാര്യങ്ങൾ സ്വീകരിക്കണമെന്ന (മനസ്സോടെ) കേൾക്കുകയും ചെയ്യുക. തന്നോടുള്ള അനുസരണത്തിൽ ധിക്കാരം കാണിക്കുന്നവർക്ക് അല്ലാഹു (സത്യത്തിലേക്ക്) വഴിയൊരുക്കുന്നതല്ല.