എന്നെ നിങ്ങള്‍ ആക്കണമെന്ന്, സ്വീകരിക്കുവിന്‍ എന്ന്
wa-ummiya
وَأُمِّىَ
and my mother
എന്റെ ഉമ്മയെ (മാതാവിനെ)യും
ilāhayni
إِلَٰهَيْنِ
(as) two gods
രണ്ടു ഇലാഹുകള്‍ (ദൈവങ്ങള്‍-ആരാധ്യന്മാര്)
min dūni
مِن دُونِ
from besides
കൂടാതെ, പുറമെ
l-lahi
ٱللَّهِۖ
Allah?"
അല്ലാഹുവിനെ, അല്ലാഹുവിന്
qāla
قَالَ
He said
അദ്ദേഹം പറഞ്ഞു (പറയും)
sub'ḥānaka
سُبْحَٰنَكَ
"Glory be to You!
നീ മഹാ പരിശുദ്ധന്, നിന്റെ പരിശുദ്ധി (ഞാന്‍ വാഴ്ത്തുന്നു)
mā yakūnu
مَا يَكُونُ
Not was
ആകാവതല്ല (പാടില്ല-നിവൃത്തിയില്ല)
lī
لِىٓ
for me
എനിക്ക്
an aqūla
أَنْ أَقُولَ
that I say
ഞാന്‍ പറയല്‍, പറയുവാന്‍
mā laysa lī
مَا لَيْسَ لِى
what not I
എനിക്കില്ലാത്തത്
biḥaqqin
بِحَقٍّۚ
(had) right
ഒരവകാശവും, ന്യായവും
in kuntu qul'tuhu
إِن كُنتُ قُلْتُهُۥ
If I had said it
ഞാന്‍ അത് പറഞ്ഞിരുന്നുവെങ്കില്‍
faqad ʿalim'tahu
فَقَدْ عَلِمْتَهُۥۚ
then surely You would have known it
തീര്‍ച്ചയായും നീ അതറിഞ്ഞിരിക്കുന്നു, അറിഞ്ഞിട്ടുണ്ട്
taʿlamu
تَعْلَمُ
You know
നീ അറിയും, നിനക്കറിയാം
mā fī nafsī
مَا فِى نَفْسِى
what (is) in myself
എന്റെ സ്വന്തത്തില്‍ (മനസ്സില്‍) ഉള്ളത് (എന്നെ സംബന്ധിച്ചത്)
walā aʿlamu
وَلَآ أَعْلَمُ
and not I know
ഞാന്‍ അറിയുകയില്ല, എനിക്കറിഞ്ഞുകൂടാ
mā fī nafsika
مَا فِى نَفْسِكَۚ
what (is) in Yourself
നിന്റെ സ്വന്തത്തിലുള്ളത്
innaka anta
إِنَّكَ أَنتَ
Indeed, You You
നിശ്ചയമായും നീ തന്നെ
ʿallāmu
عَلَّٰمُ
(are) All-Knower
നന്നായി (ശരിക്കു-വളരെ) അറിയുന്നവന്
l-ghuyūbi
ٱلْغُيُوبِ
(of) the unseen
അദൃശ്യങ്ങളെ, മറഞ്ഞ കാര്യങ്ങള്‍
Wa iz qaalal laahu yaa 'Eesab na Maryama 'a-anta qulta linnaasit takhizoonee wa ummiya ilaahaini min doonil laahi qaala Subhaanaka maa yakoonu leee anaqoola maa yakkoonu leee an aqoola maa laisa lee bihaqq; in kuntu qultuhoo faqad 'alimtah; ta'lamu maa fee nafsee wa laaa a'almu maa fee nafsik; innaka Anta 'Allaamul Ghuyoob (al-Māʾidah 5:116)
And [beware the Day] when Allah will say, "O Jesus, Son of Mary, did you say to the people, 'Take me and my mother as deities besides Allah?'" He will say, "Exalted are You! It was not for me to say that to which I have no right. If I had said it, You would have known it. You know what is within myself, and I do not know what is within Yourself. Indeed, it is You who is Knower of the unseen. (Al-Ma'idah [5] : 116)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ഓര്‍ക്കുക: അല്ലാഹു ചോദിക്കുന്ന സന്ദര്‍ഭം: ''മര്‍യമിന്റെ മകന് ഈസാ! 'അല്ലാഹുവെവിട്ട് എന്നെയും എന്റെ മാതാവിനെയും ദൈവങ്ങളാക്കുവിന്‍' എന്ന് നീയാണോ ജനങ്ങളോട് പറഞ്ഞത്?'' അപ്പോള്‍ അദ്ദേഹം പറയും: ''നീ എത്ര പരിശുദ്ധന്! എനിക്കു പറയാന്‍ പാടില്ലാത്ത ഒരു കാര്യം ഞാന്‍ പറയാവതല്ലല്ലോ. ഞാന്‍ അങ്ങനെ പറഞ്ഞിരുന്നെങ്കില്‍ ഉറപ്പായും നീ അതറിഞ്ഞിരിക്കും. എന്റെ ഉള്ളിലുള്ളത് നീ അറിയും. എന്നാല്‍ നിന്റെ ഉള്ളിലുള്ളത് ഞാനറിയുകയില്ല. തീര്‍ച്ചയായും നീ തന്നെയാണ് കണ്ണുകൊണ്ട് കാണാന്‍ കഴിയാത്തതുപോലും നന്നായറിയുന്നവന്‍. (അല്‍മാഇദ [5] : 116)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അല്ലാഹു പറയുന്ന സന്ദര്‍ഭവും (ശ്രദ്ധിക്കുക): മര്‍യമിന്റെ മകന് ഈസാ, 'അല്ലാഹുവിന് പുറമെ എന്നെയും, എന്റെ മാതാവിനെയും ദൈവങ്ങളാക്കിക്കൊള്ളുവിന്‍' എന്ന് നീയാണോ ജനങ്ങളോട് പറഞ്ഞത്? അദ്ദേഹം പറയും: നീയെത്ര പരിശുദ്ധന്! എനിക്ക് (പറയാന്‍) യാതൊരു അവകാശവുമില്ലാത്തത് ഞാന്‍ പറയാവതല്ലല്ലോ? ഞാനത് പറഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും നീയത് അറിഞ്ഞിരിക്കുമല്ലോ. എന്റെ മനസ്സിലുള്ളത് നീ അറിയും. നിന്നിലുള്ളത് ഞാനറിയില്ല. തീര്‍ച്ചയായും നീ തന്നെയാണ് അദൃശ്യകാര്യങ്ങള്‍ അറിയുന്നവന്.
2 Mokhtasar Malayalam
ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അല്ലാഹു മർയമിൻ്റെ മകൻ ഈസയോട് പറയുന്ന സന്ദർഭം സ്മരിക്കുക: ഹേ മർയമിൻ്റെ മകൻ ഈസാ! 'എന്നെയും എൻ്റെ മാതാവിനെയും അല്ലാഹുവിന് പുറമെയുള്ള ആരാധ്യന്മാരാക്കൂ' എന്ന് നീ ജനങ്ങളോട് പറഞ്ഞിട്ടുണ്ടോ?! അപ്പോൾ തൻ്റെ രക്ഷിതാവിനെ പരിശുദ്ധപ്പെടുത്തി കൊണ്ട് ഈസ പറയും: സത്യമായിട്ടുള്ളതല്ലാതെ മറ്റൊന്നും അവരോട് പറയുക എന്നത് എനിക്ക് യോജിച്ചതല്ല! ഞാനെങ്ങാനും അങ്ങനെ അവരോട് പറഞ്ഞിരുന്നെങ്കിൽ നീ അത് അറിയുക തന്നെ ചെയ്യുമായിരുന്നു. (കാരണം) നിനക്ക് യാതൊരു കാര്യവും അവ്യക്തമാവുകയില്ല. ഞാൻ എൻ്റെ മനസ്സിൽ ഒളിപ്പിച്ചു വെക്കുന്നതും നീ അറിയുന്നു. എന്നാൽ നീ അറിയുന്നത് ഞാൻ അറിയുന്നില്ല. തീർച്ചയായും നീ മാത്രമാകുന്നു എല്ലാ മറഞ്ഞ കാര്യവും അവ്യക്തമായതും വ്യക്തമായതുമെല്ലാം അറിയുന്നവൻ.