I said not to them except what You commanded me – to worship Allah, my Lord and your Lord. And I was a witness over them as long as I was among them; but when You took me up, You were the Observer over them, and You are, over all things, Witness. (Al-Ma'idah [5] : 117)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
''നീ എന്നോട് കല്‍പിച്ചതല്ലാത്തതൊന്നും ഞാനവരോടു പറഞ്ഞിട്ടില്ല. അഥവാ, 'എന്റെ നാഥനും നിങ്ങളുടെ നാഥനുമായ അല്ലാഹുവെ മാത്രം വഴിപ്പെട്ട് ജീവിക്കണ'മെന്നാണ് ഞാന്‍ പറഞ്ഞത്. ഞാന്‍ അവരിലുണ്ടായിരുന്ന കാലത്തോളം അവരുടെ എല്ലാറ്റിനും സാക്ഷിയായിരുന്നു ഞാന്‍. പിന്നെ നീ എന്നെ തിരിച്ചുവിളിച്ചപ്പോള്‍ അവരുടെ നിരീക്ഷകന് നീ തന്നെ ആയിരുന്നുവല്ലോ. നീ സകല സംഗതികള്‍ക്കും സാക്ഷിയാകുന്നു. (അല്‍മാഇദ [5] : 117)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നീ എന്നോട് കല്പിച്ച കാര്യം അഥവാ എന്റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കണം എന്ന കാര്യം മാത്രമേ ഞാനവരോട് പറഞ്ഞിട്ടുള്ളൂ. ഞാന്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നപ്പോഴൊക്കെ ഞാന്‍ അവരുടെ മേല്‍ സാക്ഷിയായിരുന്നു. പിന്നീട് നീ എന്നെ പൂര്‍ണ്ണമായി ഏറ്റെടുത്തപ്പോള്‍ നീ തന്നെയായിരുന്നു അവരെ നിരീക്ഷിച്ചിരുന്നവന്‍. നീ എല്ലാകാര്യത്തിനും സാക്ഷിയാകുന്നു.
2 Mokhtasar Malayalam
ഈസ -عَلَيْهِ السَّلَامُ- തൻ്റെ രക്ഷിതാവിനോട് പറഞ്ഞു: നീ എന്നോട് പറയാൻ കൽപ്പിച്ചതല്ലാതെ -നിനക്ക് മാത്രം ആരാധന ഏകമാക്കണം എന്നതല്ലാതെ- ഞാൻ അവരോട് പറഞ്ഞിട്ടില്ല. അവർക്കിടയിൽ ഞാൻ ഉണ്ടായിരുന്ന കാലമത്രയും അവർ പറയുന്നതിന് ഞാൻ നിരീക്ഷിച്ചിരുന്നു. എന്നാൽ നീ എന്നെ ആകാശത്തിലേക്ക് ജീവനോടെ ഉയർത്തിയതോടെ അവർക്കിടയിൽ ഞാനുണ്ടായിരുന്ന കാലം അവസാനിച്ചപ്പോൾ -എൻ്റെ രക്ഷിതാവേ!- നീയായിരുന്നു അവരുടെ പ്രവർത്തനങ്ങളെ സൂക്ഷ്മമായി വീക്ഷിച്ചിരുന്നവൻ. നീ എല്ലാ കാര്യത്തിനും സാക്ഷിയാകുന്നു. ഒരു കാര്യവും നിന്നിൽ നിന്ന് മറയുകയില്ല. ഞാൻ അവരോട് പറഞ്ഞതും, അവർ എനിക്ക് ശേഷം പറഞ്ഞതുമൊന്നും നിനക്ക് അവ്യക്തമാവുകയില്ല.