നിങ്ങള്‍ അതിക്രമം ചെയ്വാന്, ക്രമം തെറ്റുന്നതിന്നു
wataʿāwanū
وَتَعَاوَنُوا۟
And help one another
നിങ്ങള്‍ പരസ്പരം സഹായിക്കയും ചെയ്യുവിന്‍
ʿalā l-biri
عَلَى ٱلْبِرِّ
in [the] righteousness
പുണ്യത്തില്‍, നല്ല കാര്യത്തിന്നു
wal-taqwā
وَٱلتَّقْوَىٰۖ
and [the] piety
ഭയഭക്തിയിലും, സൂക്ഷ്മതക്കും
walā taʿāwanū
وَلَا تَعَاوَنُوا۟
but (do) not help one another
നിങ്ങള്‍ പരസ്പരം സഹായിക്കുകയും അരുത്
ʿalā l-ith'mi
عَلَى ٱلْإِثْمِ
in [the] sin
കുറ്റത്തില്‍, പാപത്തിനു
wal-ʿud'wāni
وَٱلْعُدْوَٰنِۚ
and [the] transgression
അതിക്രമത്തിലും, ക്രമം തെറ്റുന്നതിനും
wa-ittaqū
وَٱتَّقُوا۟
And fear
സൂക്ഷിക്കുകയും ചെയ്യുവിന്‍
l-laha
ٱللَّهَۖ
Allah
അല്ലാഹുവിനെ
inna l-laha
إِنَّ ٱللَّهَ
indeed Allah
നിശ്ചയമായും അല്ലാഹു
shadīdu
شَدِيدُ
(is) severe
കഠിനമായവനാണു
l-ʿiqābi
ٱلْعِقَابِ
(in) [the] punishment
ശിക്ഷാനടപടി
Yaaa aiyuhal lazeena aamanoo laa tuhilloo sha'aaa 'iral laahi wa lash Shahral Haraama wa lal hadya wa lal qalaaa'ida wa laa aaammeenal Baital Haraama yabtaghoona fadlam mir Rabbihim wa ridwaanaa; wa izaa halaltum fastaadoo; wa laa yajrimannakum shana aanu qawmin an saddookum 'anil Masjidil-Haraami an ta'tadoo; wa ta'aawanoo 'alalbirri wattaqwaa; wa laa ta'aawanoo 'alal ismi wal'udwaan; wattaqul laah; innal laaha shadeedul 'iqaab (al-Māʾidah 5:2)
O you who have believed, do not violate the rites of Allah or [the sanctity of] the sacred month or [neglect the marking of] the sacrificial animals and garlanding [them] or [violate the safety of] those coming to the Sacred House seeking bounty from their Lord and [His] approval. But when you come out of ihram, then [you may] hunt. And do not let the hatred of a people for having obstructed you from al-Masjid al-Haram lead you to transgress. And cooperate in righteousness and piety, but do not cooperate in sin and aggression. And fear Allah; indeed, Allah is severe in penalty. (Al-Ma'idah [5] : 2)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
വിശ്വസിച്ചവരേ, അല്ലാഹുവിന്റെ ചിഹ്നങ്ങളെ നിങ്ങള്‍ അനാദരിക്കരുത്. പവിത്രമാസം; ബലിമൃഗങ്ങള്‍; അവയെ തിരിച്ചറിയാനുള്ള കഴുത്തിലെ വടങ്ങള്‍; തങ്ങളുടെ നാഥന്റെ അനുഗ്രഹവും പ്രീതിയും തേടി പുണ്യഗേഹത്തിലേക്ക് പോകുന്നവര്‍- ഇവയെയും നിങ്ങള്‍ അനാദരിക്കരുത്. ഇഹ്റാമില്‍ നിന്നൊഴിവായാല്‍ നിങ്ങള്‍ക്ക് വേട്ടയിലേര്‍പ്പെടാവുന്നതാണ്. മസ്ജിദുല്‍ ഹറാമില്‍ പ്രവേശിക്കുന്നതില്‍ നിന്ന് നിങ്ങളെ വിലക്കിയവരോടുള്ള വെറുപ്പ് അവര്‍ക്കെതിരെ അതിക്രമം പ്രവര്‍ത്തിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ. പുണ്യത്തിലും ദൈവഭക്തിയിലും പരസ്പരം സഹായികളാവുക. പാപത്തിലും പരാക്രമത്തിലും പരസ്പരം സഹായികളാകരുത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്. (അല്‍മാഇദ [5] : 2)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
സത്യവിശ്വാസികളേ, അല്ലാഹുവിന്റെ മതചിഹ്നങ്ങളെ നിങ്ങള്‍ അനാദരിക്കരുത്. പവിത്രമായ മാസത്തെയും (കഅ്ബത്തിങ്കലേക്ക് കൊണ്ടുപോകുന്ന) ബലിമൃഗങ്ങളെയും, (അവയുടെ കഴുത്തിലെ) അടയാളത്താലികളെയും നിങ്ങളുടെ രക്ഷിതാവിന്റെ അനുഗ്രഹവും പൊരുത്തവും തേടിക്കൊണ്ട് വിശുദ്ധ മന്ദിരത്തെ ലക്ഷ്യമാക്കിപ്പോകുന്ന തീര്‍ത്ഥാടകരെയും (നിങ്ങള്‍ അനാദരിക്കരുത്.) എന്നാല്‍ ഇഹ്റാമില്‍ നിന്ന് നിങ്ങള്‍ ഒഴിവായാല്‍ നിങ്ങള്‍ക്ക് വേട്ടയാടാവുന്നതാണ്. മസ്ജിദുല്‍ ഹറാമില്‍ നിന്ന് നിങ്ങളെ തടഞ്ഞു എന്നതിന്റെ പേരില്‍ ഒരു ജനവിഭാഗത്തോട് നിങ്ങള്‍ക്കുള്ള അമര്‍ഷം അതിക്രമം പ്രവര്‍ത്തിക്കുന്നതിന്ന് നിങ്ങള്‍ക്കൊരിക്കലും പ്രേരകമാകരുത്. പുണ്യത്തിലും ധര്‍മ്മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു.
2 Mokhtasar Malayalam
അല്ലാഹുവിൽ വിശ്വസിച്ചവരേ! അല്ലാഹു ആദരിക്കാൻ കൽപ്പിച്ചിട്ടുള്ള മതചിഹ്നങ്ങളെ നിങ്ങൾ അനാദരിക്കരുത്. -തുന്നിയ വസ്ത്രം ധരിക്കുക പോലുള്ള, ഇഹ്റാമിൻ്റെ വേളയിൽ ചെയ്യാൻ പാടില്ലാത്തവയിൽ നിന്ന് നിങ്ങൾ വിട്ടുനിൽക്കുക. മൃഗങ്ങളെ വേട്ടയാടുക പോലെ, ഹറമിൽ നിഷിദ്ധമായിട്ടുള്ള കാര്യങ്ങളിൽ നിന്നും നിങ്ങൾ വിട്ടുനിൽക്കുക. പരിശുദ്ധമാക്കപ്പെട്ട മാസത്തിൽ യുദ്ധം ചെയ്യുന്നത് നിങ്ങൾ അനുവദനീയമാക്കരുത്. (ദുൽ ഖഅ്ദ, ദുൽ ഹിജ്ജ, മുഹറം, റജബ് എന്നീ മാസങ്ങളാണവ.) അല്ലാഹുവിന് വേണ്ടി ബലിയർപ്പിക്കപ്പെടുന്നതിനായി, ഹറമിലേക്ക് നൽകപ്പെടുന്ന കന്നുകാലികളെ കൊള്ളയടിക്കുകയോ, അവയുടെ ബലിയിടത്തിലേക്ക് എത്തുന്നതിൽ നിന്ന് തടയുകയോ ചെയ്യരുത്. ഹറമിലേക്കുള്ള ബലിമൃഗങ്ങളാണ് എന്ന് അറിയിക്കുന്നതിനായി കമ്പിളിയുടെയോ മറ്റോ മാലകൾ അണിയിക്കപ്പെട്ട കന്നുകാലികളെയും നിങ്ങൾ നിന്ദിക്കരുത്. കച്ചവട ലാഭവും, അല്ലാഹുവിൻ്റെ പ്രതിഫലവും പ്രതീക്ഷിച്ചു കൊണ്ട് മസ്ജിദുൽ ഹറം ലക്ഷ്യം വെച്ചു പുറപ്പെട്ടവരെയും നിങ്ങൾ നിന്ദിക്കരുത്. നിങ്ങൾ ഹജ്ജിനോ ഉംറക്കോ വേണ്ടി സ്വീകരിച്ച ഇഹ്റാമിൽ നിന്ന് വിരമിക്കുകയും, ഹറമിൽ നിന്ന് പുറത്തു കടക്കുകയും ചെയ്താൽ ഉദ്ദേശിക്കുന്നെങ്കിൽ നിങ്ങൾക്ക് വേട്ടയാടാം. നിങ്ങളെ മസ്ജിദുൽ ഹറമിൽ നിന്ന് തടഞ്ഞതിനാൽ ഒരു ജനതയോട് നിങ്ങൾക്കുള്ള ദേഷ്യം അവരോട് അക്രമം കാണിക്കുവാനോ, അവരോട് നീതി പുലർത്താതിരിക്കാനോ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ. അല്ലാഹുവിൽ വിശ്വസിച്ചവരേ! നിങ്ങളോട് കൽപ്പിക്കപ്പെട്ട കാര്യം പ്രവർത്തിക്കുന്നതിനും, നിങ്ങളോട് വിരോധിക്കപ്പെട്ട കാര്യം ഉപേക്ഷിക്കുന്നതിനും നിങ്ങൾ പരസ്പരം സഹകരിക്കുക. അല്ലാഹുവിങ്കൽ പാപത്തിന് കാരണമാവുകയോ, സൃഷ്ടികൾക്കിടയിൽ പരസ്പരം ശത്രുതയും അതിലൂടെ അവർ പരസ്പരം രക്തം ചിന്തുവാനും സമ്പത്ത് കവരാനും അഭിമാനം ഹനിക്കാനും കാരണമാവുന്നതോ ചെയ്യുന്ന കാര്യങ്ങളിൽ നിങ്ങൾ പരസ്പരം സഹകരിക്കരുത്. അല്ലാഹുവിനെ അനുസരിക്കുന്നത് മുറുകെ പിടിച്ചു കൊണ്ടും, അവനെ ധിക്കരിക്കുന്നതിൽ നിന്ന് അകന്നു നിന്നു കൊണ്ടും നിങ്ങൾ അല്ലാഹുവിനെ ഭയക്കുകയും ചെയ്യുക. തീർച്ചയായും അല്ലാഹു അവനെ ധിക്കരിച്ചവരെ കഠിനമായി ശിക്ഷിക്കുന്നവനാകുന്നു; അതിനാൽ അവൻ്റെ ശിക്ഷയെ നിങ്ങൾ സൂക്ഷിക്കുക.