And [mention, O Muhammad], when Moses said to his people, "O my people, remember the favor of Allah upon you when He appointed among you prophets and made you possessors and gave you that which He had not given anyone among the worlds. (Al-Ma'idah [5] : 20)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
മൂസാ തന്റെ ജനത്തോടു പറഞ്ഞ സന്ദര്‍ഭം: ''എന്റെ ജനമേ, അല്ലാഹു നിങ്ങള്‍ക്കേകിയ അനുഗ്രഹങ്ങള്‍ ഓര്‍ക്കുക: അവന് നിങ്ങളില്‍ പ്രവാചകന്മാരെ നിയോഗിച്ചു. നിങ്ങളെ രാജാക്കന്മാരാക്കി. ലോകരില്‍ മറ്റാര്‍ക്കും നല്‍കാത്ത പലതും അവന് നിങ്ങള്‍ക്കു നല്കി. (അല്‍മാഇദ [5] : 20)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
മൂസാ തന്റെ ജനതയോട് പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക:) 'എന്റെ ജനങ്ങളേ, നിങ്ങളില്‍ പ്രവാചകന്മാരെ നിയോഗിക്കുകയും, നിങ്ങളെ രാജാക്കന്മാരാക്കുകയും, മനുഷ്യരില്‍ നിന്ന് മറ്റാര്‍ക്കും നല്കിയിട്ടില്ലാത്ത പലതും നിങ്ങള്‍ക്ക് നല്‍കുകയും ചെയ്തുകൊണ്ട് അല്ലാഹു നിങ്ങളെ അനുഗ്രഹിച്ചത് നിങ്ങളോര്‍ക്കുക.'
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! മൂസ തൻ്റെ ജനതയായ ഇസ്രാഈല്യരോട് പറഞ്ഞ സന്ദർഭം ഓർക്കുക: എൻ്റെ ജനങ്ങളേ! നിങ്ങളെ സന്മാർഗത്തിലേക്ക് നയിക്കുന്ന ദൂതന്മാരെ നിയോഗിക്കുകയും, അടിമകളാക്കപ്പെട്ട അധസ്ഥിത ജനവിഭാഗമായിരുന്ന നിങ്ങളെ സ്വന്തം കാര്യങ്ങൾ ഉടമപ്പെടുത്തുന്ന രാജാക്കന്മാരായി മാറ്റുകയും ചെയ്ത അല്ലാഹുവിൻ്റെ അനുഗ്രഹത്തെ നിങ്ങളുടെ ഹൃദയങ്ങൾ കൊണ്ടും നാവുകൾ കൊണ്ടും സ്മരിക്കുക. നിങ്ങളുടെ കാലഘട്ടത്തിൽ ലോകർക്കാർക്കും നൽകാത്ത അനുഗ്രഹങ്ങൾ അവൻ നിങ്ങൾക്ക് നൽകുകയും ചെയ്തു.