[Allah] said, "Then indeed, it is forbidden to them for forty years [in which] they will wander throughout the land. So do not grieve over the defiantly disobedient people." (Al-Ma'idah [5] : 26)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അല്ലാഹു മൂസായെ അറിയിച്ചു: ''തീര്‍ച്ചയായും നാല്പതു കൊല്ലത്തേക്ക് ആ പ്രദേശം അവര്‍ക്ക് വിലക്കപ്പെട്ടിരിക്കുന്നു. അക്കാലമത്രയും അവര്‍ ഭൂമിയില്‍ അലഞ്ഞുതിരിയും. അധാര്‍മികരായ ഈ ജനത്തിന്റെ പേരില്‍ നീ ദുഃഖിക്കേണ്ടതില്ല.'' (അല്‍മാഇദ [5] : 26)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അവന് (അല്ലാഹു) പറഞ്ഞു: എന്നാല്‍ ആ നാട് നാല്പത് കൊല്ലത്തേക്ക് അവര്‍ക്ക് വിലക്കപ്പെട്ടിരിക്കുകയാണ്; തീര്‍ച്ച. (അക്കാലമത്രയും) അവര്‍ ഭൂമിയില്‍ അന്തം വിട്ട് അലഞ്ഞ് നടക്കുന്നതാണ്. ആകയാല്‍ ആ ധിക്കാരികളായ ജനങ്ങളുടെ പേരില്‍ നീ ദുഃഖിക്കരുത്.
2 Mokhtasar Malayalam
അല്ലാഹു തൻ്റെ നബിയായ മൂസ -عَلَيْهَا السَّلَامُ- യോട് പറഞ്ഞു: തീർച്ചയായും അല്ലാഹു പരിശുദ്ധമാക്കപ്പെട്ട ആ നാട്ടിൽ പ്രവേശിക്കുക എന്നത് ഇസ്രാഈൽ സന്തതികൾക്ക് മേൽ നാൽപ്പത് വർഷത്തേക്ക് നിഷിദ്ധമാക്കിയിരിക്കുന്നു. ഈ കാലഘട്ടം പരിഭ്രാന്തരായി, വഴിയറിയാതെ അവർ വിജനദേശങ്ങളിലൂടെ അലഞ്ഞു തിരിയുന്നതാണ്. ഹേ മൂസാ! അല്ലാഹുവിനെ അനുസരിക്കാതെ ധിക്കരിച്ച ഈ സമൂഹത്തിൻ്റെ കാര്യത്തിൽ താങ്കൾ നിരാശപ്പെടേണ്ടതില്ല. അവരുടെ ധിക്കാരത്തിൻ്റെയും തിന്മകളുടെയും ഫലമായാണ് അവരെ ബാധിച്ചിരിക്കുന്ന ഈ ശിക്ഷ സംഭവിച്ചിരിക്കുന്നത്.