They ask you, [O Muhammad], what has been made lawful for them. Say, "Lawful for you are [all] good foods and [game caught by] what you have trained of hunting animals which you train as Allah has taught you. So eat of what they catch for you, and mention the name of Allah upon it, and fear Allah." Indeed, Allah is swift in account. (Al-Ma'idah [5] : 4)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അവര്‍ നിന്നോടു ചോദിക്കുന്നു: എന്തൊക്കെയാണ് തങ്ങള്‍ക്ക് തിന്നാന്‍ പാടുള്ളതെന്ന്. പറയുക: നിങ്ങള്‍ക്ക് നല്ല വസ്തുക്കളൊക്കെയും തിന്നാന്‍ അനുവാദമുണ്ട്. അല്ലാഹു നിങ്ങള്‍ക്കേകിയ അറിവുപയോഗിച്ച് നിങ്ങള്‍ പരിശീലിപ്പിച്ച വേട്ടമൃഗം നിങ്ങള്‍ക്കായി പിടിച്ചുകൊണ്ടുവന്നു തരുന്നതും നിങ്ങള്‍ക്ക് തിന്നാം. എന്നാല്‍ ആ ഉരുവിന്റെ മേല്‍ നിങ്ങള്‍ അല്ലാഹുവിന്റെ നാമം ഉരുവിടണം. അല്ലാഹുവെ സൂക്ഷിക്കുക. സംശയം വേണ്ട; അല്ലാഹു അതിവേഗം കണക്കു നോക്കുന്നവനാണ്. (അല്‍മാഇദ [5] : 4)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
തങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിട്ടുള്ളത് എന്തൊക്കെയാണെന്ന് അവര്‍ നിന്നോട് ചോദിക്കും. പറയുക: നല്ല വസ്തുക്കളെല്ലാം നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. അല്ലാഹു നിങ്ങള്‍ക്ക് നല്കിയ വിദ്യ ഉപയോഗിച്ച് നായാട്ട് പരിശീലിപ്പിക്കാറുള്ള രീതിയില്‍ നിങ്ങള്‍ പഠിപ്പിച്ചെടുത്ത ഏതെങ്കിലും വേട്ടമൃഗം നിങ്ങള്‍ക്ക് വേണ്ടി പിടിച്ച് കൊണ്ടുവന്നതില്‍ നിന്ന് നിങ്ങള്‍ തിന്നുകൊള്ളുക. ആ ഉരുവിന്റെ മേല്‍ നിങ്ങള്‍ അല്ലാഹുവിന്റെ നാമം ഉച്ചരിക്കുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു അതിവേഗം കണക്ക് നോക്കുന്നവനാകുന്നു.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! താങ്കളുടെ അനുചരന്മാർ അല്ലാഹു അവർക്ക് എന്തെല്ലാമാണ് ഭക്ഷിക്കാൻ അനുവാദം നൽകിയിരിക്കുന്നതെന്ന് ചോദിക്കുന്നു. നബിയേ! പറഞ്ഞു കൊടുക്കുക: എല്ലാ ഭക്ഷണങ്ങളിലും ശുദ്ധമായതെല്ലാം അവൻ നിങ്ങൾക്ക് അനുവദിച്ചു തന്നിരിക്കുന്നു. പരിശീലനം നൽകപ്പെട്ട, വേട്ടപ്പല്ലുകളുള്ള നായ, പുലി പോലുള്ളവയും, റാഞ്ചിയെടുക്കുന്ന നഖങ്ങളുള്ള പ്രാപ്പിടിയൻ പക്ഷിയെ പോലുള്ളവയും വേട്ടയാടിപ്പിടിച്ചതും അവൻ നിങ്ങൾക്ക് അനുവദിച്ചു തന്നിരിക്കുന്നു. അല്ലാഹു ഔദാര്യമായി നിങ്ങൾക്ക് അറിയിച്ചു നൽകിയ വേട്ടയുടെ രീതികളെ കുറിച്ചുള്ള അറിവ് ഉപയോഗപ്പെടുത്തി കൊണ്ട് അവയെ നിങ്ങൾ വേട്ട പഠിപ്പിക്കുന്നു. അങ്ങനെ കൽപ്പിക്കപ്പെട്ടാൽ ആ കൽപ്പന അനുസരിക്കുന്ന രൂപത്തിൽ ആ വേട്ടമൃഗങ്ങൾ ആയിത്തീരുന്നു. വല്ലതും ചെയ്യരുതെന്ന് വിലക്കിയാൽ ചെയ്യാതിരിക്കുന്നു. അങ്ങനെ അവ വേട്ടയാടി പിടിച്ച മൃഗങ്ങൾ, അവയുടെ വേട്ടയിലൂടെ കൊല്ലപ്പെട്ടാലും അവ നിങ്ങൾ ഭക്ഷിച്ചു കൊള്ളൂ. വേട്ടമൃഗങ്ങളെ വേട്ടക്കായി അയക്കുമ്പോൾ അല്ലാഹുവിൻ്റെ നാമം (ബിസ്മില്ലാഹ് എന്ന്) നിങ്ങൾ ഉച്ചരിക്കുകയും ചെയ്യുക. അല്ലാഹുവിൻ്റെ കൽപ്പനകൾ പാലിച്ചു കൊണ്ടും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും അവനെ നിങ്ങൾ സൂക്ഷിക്കുക. തീർച്ചയായും അല്ലാഹു പ്രവർത്തനങ്ങൾ വേഗതയിൽ കണക്കു നോക്കുന്നവനാകുന്നു.