Do you not know that to Allah belongs the dominion of the heavens and the earth? He punishes whom He wills and forgives whom He wills, and Allah is over all things competent. (Al-Ma'idah [5] : 40)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നിനക്കറിഞ്ഞുകൂടേ, ആകാശഭൂമികളുടെ ആധിപത്യം അല്ലാഹുവിനാണെന്ന്? അവനിച്ഛിക്കുന്നവരെ അവന് ശിക്ഷിക്കുന്നു. അവനുദ്ദേശിക്കുന്നവര്‍ക്ക് അവന് പൊറുത്തുകൊടുക്കുകയും ചെയ്യുന്നു. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവനാണ്. (അല്‍മാഇദ [5] : 40)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം അല്ലാഹുവിനാണെന്ന് നിനക്കറിഞ്ഞുകൂടെ? അവന് ഉദ്ദേശിക്കുന്നവരെ അവന് ശിക്ഷിക്കുകയും, അവന് ഉദ്ദേശിക്കുന്നവര്‍ക്ക് അവന് പൊറുത്തുകൊടുക്കുകയും ചെയ്യുന്നു. അല്ലാഹു ഏതു കാര്യത്തിനും കഴിവുള്ളവനത്രെ.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിനാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും അധികാരമെന്നും, അവയിൽ അവൻ ഉദ്ദേശിക്കുന്നത് പ്രകാരം അവൻ കാര്യങ്ങൾ മാറ്റിമറിക്കുന്നുവെന്നും താങ്കൾ മനസ്സിലാക്കിയിരിക്കുന്നു. ഉദ്ദേശിക്കുന്നവരെ അവൻ്റെ നീതിയാൽ അവൻ ശിക്ഷിക്കുകയും, ഉദ്ദേശിക്കുന്നവർക്ക് അവൻ്റെ ഔദാര്യത്താൽ അവൻ പൊറുത്തു കൊടുക്കുകയും ചെയ്യുന്നെന്നും താങ്കൾ മനസ്സിലാക്കിയിരിക്കുന്നു. തീർച്ചയായും അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു; അവന് യാതൊന്നും തന്നെ അസാധ്യമാവുകയില്ല.