Indeed, We sent down the Torah, in which was guidance and light. The prophets who submitted [to Allah] judged by it for the Jews, as did the rabbis and scholars by that with which they were entrusted of the Scripture of Allah, and they were witnesses thereto. So do not fear the people but fear Me, and do not exchange My verses for a small price [i.e., worldly gain]. And whoever does not judge by what Allah has revealed – then it is those who are the disbelievers. (Al-Ma'idah [5] : 44)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നാം തന്നെയാണ് തൗറാത്ത് ഇറക്കിയത്. അതില്‍ വെളിച്ചവും നേര്‍വഴിയുമുണ്ട്. അല്ലാഹുവിന് അടിപ്പെട്ടുജീവിച്ച പ്രവാചകന്മാര് യഹൂദര്‍ക്ക് അതനുസരിച്ച് വിധി നടത്തിയിരുന്നു. പുണ്യപുരുഷന്മാരും പണ്ഡിതന്മാരും അതുതന്നെ ചെയ്തു. കാരണം, അവരെയായിരുന്നു അല്ലാഹുവിന്റെ ഗ്രന്ഥത്തിന്റെ സംരക്ഷണം ഏല്പിച്ചിരുന്നത്. അവരതിന് സാക്ഷികളുമായിരുന്നു. അതിനാല്‍ നിങ്ങള്‍ ജനങ്ങളെ പേടിക്കരുത്. എന്നെ മാത്രം ഭയപ്പെടുക. എന്റെ വചനങ്ങള്‍ നിസ്സാര വിലയ്ക്ക് വില്‍ക്കരുത്. ആര് അല്ലാഹു അവതരിപ്പിച്ച നിയമമനുസരിച്ച് വിധി നടത്തുന്നില്ലയോ, അവര്‍ തന്നെയാണ് അവിശ്വാസികള്‍. (അല്‍മാഇദ [5] : 44)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
തീര്‍ച്ചയായും നാം തന്നെയാണ് തൗറാത്ത് അവതരിപ്പിച്ചിരിക്കുന്നത്. അതില്‍ മാര്‍ഗദര്‍ശനവും പ്രകാശവുമുണ്ട്. (അല്ലാഹുവിന്) കീഴ്പെട്ട പ്രവാചകന്മാര് യഹൂദമതക്കാര്‍ക്ക് അതിനനുസരിച്ച് വിധികല്പിച്ചുപോന്നു. പുണ്യവാന്മാരും മതപണ്ഡിതന്മാരും (അപ്രകാരം തന്നെ വിധികല്‍പിച്ചിരുന്നു.) കാരണം, അല്ലാഹുവിന്റെ ഗ്രന്ഥത്തിന്റെ സംരക്ഷണം അവര്‍ക്ക് ഏല്പിക്കപ്പെട്ടിരുന്നു. അവരതിന് സാക്ഷികളുമായിരുന്നു. അതിനാല്‍ നിങ്ങള്‍ ജനങ്ങളെ പേടിക്കാതെ എന്നെ മാത്രം ഭയപ്പെടുക. എന്റെ വചനങ്ങള്‍ നിങ്ങള്‍ തുച്ഛമായ വിലയ്ക്ക് വിറ്റുകളയാതിരിക്കുക. അല്ലാഹു അവതരിപ്പിച്ച് തന്നതനുസരിച്ച് ആര് വിധിക്കുന്നില്ലയോ അവര്‍ തന്നെയാകുന്നു അവിശ്വാസികള്‍.
2 Mokhtasar Malayalam
തീർച്ചയായും നാം മൂസായുടെ മേൽ തൗറാത്ത് അവതരിപ്പിച്ചിരിക്കുന്നു. അതിൽ നന്മയിലേക്കുള്ള മാർഗദർശനവും അടയാളങ്ങളും, പ്രകാശം നൽകുന്ന വെളിച്ചവുമുണ്ട്. അല്ലാഹുവിനെ അനുസരിച്ച് കൊണ്ട് അവന് കീഴൊതുങ്ങിയ, ഇസ്രാഈൽ സന്തതികളിലെ നബിമാർ അതനുസരിച്ച് വിധികൽപ്പിക്കുന്നു. ജനങ്ങളെ വഴിനടത്തുന്ന പണ്ഡിതന്മാരും ജ്ഞാനികളും -അല്ലാഹു അവൻ്റെ ഗ്രന്ഥത്തിൻ്റെ സംരക്ഷണം അവരെ ഏൽപ്പിച്ചതിനാൽ- അത് കൊണ്ട് വിധിനടപ്പിലാക്കുന്നു. തൗറാത്തിനെ ഭേദഗതികളിൽ നിന്നും മാറ്റത്തിരുത്തലുകളിൽ നിന്നും സംരക്ഷിക്കാനായി അല്ലാഹു അവരെയാണ് ഉത്തരവാദിത്തമേൽപ്പിച്ചത്. അത് സത്യമാണ് എന്നതിന് അവർ സാക്ഷികളാണ്. അതിൻ്റെ കാര്യത്തിൽ ജനങ്ങൾ അവരിലേക്കാണ് മടങ്ങിച്ചെല്ലുന്നതും. അതിനാൽ -യഹൂദരേ!- നിങ്ങൾ ജനങ്ങളെ ഭയപ്പെടാതെ എന്നെ മാത്രം ഭയപ്പെടുവിൻ! അല്ലാഹു അവതരിപ്പിച്ച വിധിക്ക് പകരമായി അധികാരമോ സ്ഥാനമാനങ്ങളോ സമ്പത്തോ പോലുള്ള തുഛമായ വിഭവങ്ങൾ നിങ്ങൾ സ്വീകരിക്കരുത്. ആരെങ്കിലും അല്ലാഹു അവതരിപ്പിച്ച സന്ദേശം അല്ലാത്തത് അനുസരിച്ച് വിധിക്കുന്നത് അനുവദനീയമാണെന്ന് വിശ്വസിച്ചു കൊണ്ടോ, അല്ലാഹുവിൻ്റെ വിധിയെക്കാൾ മറ്റു വിധികളെ ശ്രേഷ്ഠപ്പെടുത്തി കൊണ്ടോ, അല്ലെങ്കിൽ അവയെ അല്ലാഹുവിൻ്റെ വിധിയോട് സമപ്പെടുത്തി കൊണ്ടോ അല്ലാഹു അവതരിപ്പിച്ചത് കൊണ്ട് വിധിക്കുന്നില്ലെങ്കിൽ അവർ തന്നെയാകുന്നു യഥാർഥത്തിൽ (അല്ലാഹുവിനെ) നിഷേധിച്ചവർ.